Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightMental Healthchevron_rightടൈപ്പ് ചെയ്യുന്നതോ...

ടൈപ്പ് ചെയ്യുന്നതോ എഴുതുന്നതോ എളുപ്പം? തലച്ചോറിനിഷ്ടം കൈയെഴുത്താണെന്ന് പഠനം

text_fields
bookmark_border
ടൈപ്പ് ചെയ്യുന്നതോ എഴുതുന്നതോ എളുപ്പം? തലച്ചോറിനിഷ്ടം കൈയെഴുത്താണെന്ന് പഠനം
cancel

കമ്പ്യൂട്ടറിന്‍റെയും മൊബൈലിന്‍റെയുമൊക്കെ കണ്ടുപിടിത്തം വലിയമാറ്റങ്ങളാണ് നിത്യജീവിതത്തിൽ ഉണ്ടാക്കിയത്. പലരുടേയും എഴുത്തും വായനയുമൊക്കെ ഇത്തരത്തിലുള്ള ഡിജിറ്റൽ സാങ്കേതികവിദ്യകളെ ആശ്രയിച്ചായി. ടൈപ്പ് ചെയ്ത് ശീലിച്ചതോടെ എഴുതാൻ മടികാണിക്കുന്നവരാണ് ഏറെയും. എന്നാൽ എഴുത്ത് തലച്ചോറിന്‍റെ ആരോ​ഗ്യം മെച്ചപ്പടുത്താൻ സഹായിക്കുമെന്നാണ് പുതിയ പഠനം. പേന ഉപയോഗിച്ച് എഴുതുമ്പോൾ കൈ ചലനങ്ങൾ വിദ്യാർഥികളുടെ ഓർമശക്തി വർധിക്കുമെന്നും കൂടുതൽ പഠിക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.

ഫ്രോണ്ടിയേഴ്സ് ഇൻ സൈക്കോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 36 സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥികളിൽ നിന്നാണ് ഇതിന് ആസ്പദമായ വിവരങ്ങൾ ശേഖരിച്ചത്. പഠനസംബന്ധമായ കാര്യങ്ങൾ ഡിജിറ്റൽ പേന ഉപയോ​ഗിച്ച് ടച്ച് സ്ക്രീനിൽ എഴുതുകയോ അല്ലെങ്കിൽ കീബോർ‍ഡിൽ ടൈപ് ചെയ്യുകയോ ചെയ്യുന്നവരായിരുന്നു ഇവർ. ഇതിൽ എഴുതുന്നത് ശീലമാക്കിയവരിൽ മസ്തിഷ്കത്തിന്‍റെ പ്രവർത്തനം മെച്ചപ്പെടുന്നതായി കണ്ടെത്തി. ടച്ച് സ്ക്രീനിൽ മാത്രമല്ല പേപ്പറിൽ എഴുതുമ്പോഴും സമാനഫലം തന്നെയാണ് ലഭിക്കുന്നതെന്നും കണ്ടെത്തി.

ടാബ്ലറ്റുകളിൽ എഴുതാനും വായിക്കാനും ശീലിച്ച കുട്ടികൾക്ക് സമാനമായ വാക്കുകൾ തിരിച്ചറിയാനുള്ള ശേഷി കുറവായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു. വേ​ഗത്തിൽ ജോലി തീർക്കാൻ കീബോർഡുകളെ ആശ്രയിക്കുന്നവരാണ് പലരും. എന്നാൽ കൈകൊണ്ട് എഴുതുന്നത് അക്കങ്ങൾ ഓർത്തുവെക്കാനും സഹായിക്കും. വിദ്യാർഥികളുടെ കൈയെഴുത്തുകളെ പ്രോത്സാഹിപ്പിക്കണമെന്നും മതിയായ മാർഗനിർദേശങ്ങൾ നൽകണമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. അതേസമയം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തണമെന്നും സംഘം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:handwritingdigital worldtyping
News Summary - Easier to type or write? Study that brain likes handwriting
Next Story