Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightജയയുടെ ജീവൻ...

ജയയുടെ ജീവൻ പിടിച്ചുനിർത്തിയത് എക്മോ

text_fields
bookmark_border
ജയയുടെ ജീവൻ പിടിച്ചുനിർത്തിയത് എക്മോ
cancel

ചെന്നൈ: ഞായറാഴ്ച വൈകീട്ട് ഹൃദയസ്​തംഭനമുണ്ടായ തമിഴ്നാട് മുഖ്യമന്ത്രി  ജയലളിതയുടെ ജീവൻ പിടിച്ചുനിർത്തിയത്  എക്മോ യന്ത്രം (ECMO).
മറ്റു ചികിത്സകളൊന്നും ഫലിക്കാതെ രോഗി അതിഗുരുതരാവസ്​ഥയിലാകുന്ന സാഹചര്യത്തിൽ  ഹൃദയത്തിെൻറയും ശ്വാസകോശത്തിെൻറയും പ്രവർത്തനം ഏറ്റെടുത്ത് ജീവൻ നിലനിർത്താൻ സഹായിക്കുന്ന യന്ത്രമാണ് എക്സ്​ട്രകോർപൊറിയൽ മെംബ്രെയ്ൻ ഓക്സിജനേഷൻ എന്ന എക്മോ.
സ്വയം ശ്വസിക്കാൻ കഴിയാതെ വരുമ്പോഴും അല്ലാത്ത സാഹചര്യത്തിലും ശരീരത്തിന് ഓക്സിജൻ എത്തിക്കാൻ ഈ യന്ത്രത്തിന് കഴിയും.
 എക്മോ ഘടിപ്പിച്ച രോഗിയുടെ രക്ഷപ്പെടൽസാധ്യത ലോകമെങ്ങും 50–50 ആണ്.

ശ്വാസകോശത്തിെൻറ പ്രവർത്തനം പൂർണമായും നിലക്കുമ്പോൾ അവസാന ആശ്രയമെന്നനിലയിൽ ശരീരത്തിന് ചെയ്യാൻ സാധിക്കാത്തത് ചെയ്യാൻവേണ്ടിയാണ് എക്മോ ഘടിപ്പിക്കുന്നതെന്ന് പ്രശസ്​ത ഹൃദ്രോഗ വിദഗ്ധൻ നരേഷ് ട്രെഹാൻ പറയുന്നു. ഹൃദയത്തിെൻറ പ്രവർത്തനം ഏകോപിപ്പിക്കാനും ഇതിന് കഴിയും.

എക്മോയുടെ പ്രവർത്തനം:

  • എക്സ്​ട്രകോർപൊറിയൽ–ശരീരത്തിന് പുറത്തെ രക്തചംക്രമണം
  • മെംബ്രെയ്ൻ ഓക്സിജനേഷൻ– ശ്വാസകോശയന്ത്രം (ഞരമ്പുകളിലെ രക്തം വലിച്ചെടുത്ത് കാർബൺഡൈ ഓക്സൈഡ് നീക്കംചെയ്ത് ഓക്സിജൻ നൽകി, രക്തത്തെ ചൂടാക്കി തിരിച്ച് ധമനികളിലേക്ക് പമ്പ് ചെയ്യുന്നു. അങ്ങനെ ഹൃദയ–ശ്വാസകോശപ്രവർത്തനങ്ങൾ നിറവേറ്റുന്നു.
  • എക്മോ ഹൃദയത്തെയോ ശ്വാസകോശത്തെയോ സുഖപ്പെടുത്തുന്നില്ല. അതേസമയം, ശരീരത്തിലെ ഏറ്റവും സുപ്രധാനമായ ഈ അവയവങ്ങൾക്ക് പൂർണവിശ്രമം നൽകി സാധാരണ അവസ്​ഥയിലേക്ക് തിരിച്ചുവരാൻ സഹായിക്കുന്നു
  • മണിക്കൂറുകൾ, ദിവസങ്ങൾ, ഏതാനും ആഴ്ചകൾ... ശാരീരികാവസ്​ഥ പരിഗണിച്ച് എക്മോ ഉപയോഗം നീളാം.
  • സ്വന്തംനിലക്ക് ഹൃദയവും ശ്വാസകോശവും പ്രവർത്തനം തുടങ്ങിയാൽ എക്മോ സാവധാനം പിൻവലിക്കും.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ecmo
News Summary - ecmo
Next Story