Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഅസ്​ഥിക്ഷയം ;...

അസ്​ഥിക്ഷയം ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

text_fields
bookmark_border
Osteoporosis
cancel

എല്ലുകളുടെ ബലം കുറഞ്ഞ്​ പെ​െട്ടന്ന്​ ​െപാട്ടിപ്പോകുന്ന അവസ്​ഥയാണ്​ അസ്​ഥിക്ഷയം. ഇടക്കി​െട എ​െല്ലാടിയാൻ തുടങ്ങു​േമ്പാൾ മാത്രമേ നാം രോഗം തിരിച്ചറിയൂ. രോഗം മുലം ദിനചര്യകൾ നിറവേറ്റാൻ​ പോലും മറ്റുള്ളവ​െര ആശ്രയി​േക്കണ്ടി വരുന്നു. 10 മില്യൺ അമേരിക്കക്കാർക്ക്​ അസ്​ഥിക്ഷയം ഉണ്ടെന്നും 18 മില്യൺ പേർ രോഗ ഭീഷണയിലാണെന്നും അമേരിക്കൻ അസോസിയേഷൻ ഒാഫ്​ ഒാർത്തോപീഡിക്​ സർജൻസി​​െൻറ കണക്കുകൾ പറയുന്നു.

കാരണങ്ങൾ

  • പ്രായം വർധിക്കുന്നതിനനുസരിച്ച്​ അസ്​ഥിക്ഷയത്തിന്​ സാധ്യത കൂടുന്നു.
  • പുരുഷൻമാരേക്കാൾ സ്​ത്രീകൾക്ക്​ രോഗ സാധ്യത കൂടുതലാണ്​. പ്രത്യേകിച്ചും ആർത്തവ വിരാമം വന്നവർക്ക്​. ഇൗസ്​ട്രജൻ എന്ന ഹോർമോൺ കുറയുന്നത്​ എല്ലുകളെ ദുർബലമാക്കും. 
  • പാരമ്പര്യമായും അസ്​ഥിക്ഷയം ഉണ്ടാകാം. 
  • ഉയരം കുറഞ്ഞ-മെലിഞ്ഞ ശരീര പ്രകൃതിയുള്ളവർക്ക്​ അസ്​ഥിക്ഷയത്തിന്​ സാധ്യത കൂടുതലാണ്​. 
  • സ്​​റ്റീ​േറായിഡ്​ പോലുള്ള മരുന്നുകളുടെ ഉപയോഗവും  ചില തൈറോയ്​ഡ്​ പ്രശ്​നങ്ങളും അസ്​ഥിക്ഷയത്തിലേക്ക്​ നയിക്കും
  • വൈറ്റമിൻ ഡിയുടെയും കാത്​സ്യത്തി​​െൻറയും അളവ്​ കുറയുന്നത്​ എല്ലുകളുടെ ബലക്ഷയത്തിനിടയാക്കും. 
  • വ്യായാമമില്ലായ്​മ, ദീർഘകാലമുള്ള ബെഡ്​ റെസ്​റ്റ്​, പുകയില, ആൽക്കഹോൾ ഉപയോഗം എന്നിവയും എല്ലുകളു​െട ബലക്ഷയത്തിനിടയാക്കും. 
Osteoporosis

ഗുരുതരാവസ്​ഥ
ഇൗ രോഗമുള്ളവർക്ക്​​ ഒന്നു നടക്കാനോ മറ്റു പ്രവർത്തികൾ ചെയ്യാനോ കഴിയാതെ വരുന്നു. ഇത്​ ശരീരഭാരം വർധിക്കുന്നതിനും ഹൃദ്രോഗം, പ്രമേഹം പോലുള്ള രോഗങ്ങൾക്കടിമയാകുന്നതിനും കാരണമാകും.നടക്കാനോ മറ്റുകാര്യങ്ങൾ ചെയ്യാനോ ശ്രമിക്കു​േമ്പാൾ എല്ലൊടിയുമോ എന്ന ഭയം നിങ്ങ​െള വിഷാദ രോഗിയാക്കും. ബലക്ഷയം മൂലം എല്ലുകൾക്കുണ്ടാകുന്ന ഒടിവുകൾ വേദനാജനകമാണ്​. ​ന​െട്ടല്ലിനുണ്ടാകുന്ന ഒടിവ്​ രോഗികളുെട നീളം കുറക്കുകയും ശരീരം കുനിഞ്ഞ അവസ്​ഥയിലാക്കുകയും ചെയ്യുന്നു. നിരന്തരമായ കഴുത്തുവേദനക്കും പുറവേദനക്കും ഇത്​ ഇടയാക്കും.

ചികിത്​സ
അസ്​ഥിക്ഷയം പൂർണമായും ചികിത്​സിച്ച്​ ഭേദമാക്കാനാവില്ല. അതിനാൽ അസുഖം മൂർച്ഛിക്കാതിരിക്കാനും ലക്ഷണങ്ങളെ നിയന്ത്രിക്കാനുമാണ്​ ചികിത്​സ കൊണ്ട്​ ലക്ഷ്യമിടുന്നത്​. എല്ലുകൾ ബലമുള്ളതും ആരോഗ്യമുള്ളതുമാകാൻ ആവശ്യത്തിന്​ കാത്​സ്യം ലഭിക്കണം. ചെറുപ്പകാലത്ത്​ ആവശ്യത്തിന്​ കാത്​സ്യം ലഭിച്ചിട്ടില്ലെങ്കിൽ പ്രായമാകു​േമ്പാൾ അസ്​ഥിക്ഷയമുണ്ടാകാൻ സാധ്യത കൂടുതലാണ്​. വൈറ്റമിൻ ഡി ശരീരത്തിലേക്ക്​ കാത്​സ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. 

മിതമായ വ്യായാമം ശരീരത്തെ ആരോഗ്യകരമായി നിലനിർത്തും. വീഴ്​ചകൾ എല്ലൊടിയുന്നതിനും മറ്റും കാരണമാകുന്നതിനാൽ  യോഗ പോലുള്ള വ്യായാമ മുറകൾ പരി​ശീലിക്കുന്നത്​ വീഴ്​ച തടയാൻ സഹായിക്കും. ഡോക്​ടർമാരു​െട നിർദേശ പ്രകാരം മരുന്നുകൾ കഴിച്ചും എല്ലുകളു​െട ബലക്ഷയത്തി​​െൻറ വേഗത കുറക്കാം. ആർത്തവ വിരാമം വന്ന സ്​ത്രീകളിൽ ഇൗസ്​ട്രജൻ തെറാപ്പി വഴിയും അസ്​ഥിക്ഷയം തടയാവുന്നതാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Osteoporosismalayalam newsHealth News
News Summary - Osteoporosis - Health News
Next Story