Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഇന്ത്യയിൽ പ്രമേഹമൂലം...

ഇന്ത്യയിൽ പ്രമേഹമൂലം 2015ൽ മരിച്ചത്​ മൂന്നു ലക്ഷം പേർ

text_fields
bookmark_border
ഇന്ത്യയിൽ പ്രമേഹമൂലം 2015ൽ മരിച്ചത്​ മൂന്നു ലക്ഷം പേർ
cancel

ന്യൂഡൽഹി: ഇന്ത്യയിൽ 2015ൽ പ്രമേഹം മൂലം മരിച്ചത്​ 3.46 ലക്ഷം പേരെന്ന്​ സർക്കാർ കണക്ക്​. 2005ൽ 2.24 ലക്ഷം പേരായിരുന്നു പ്രമേഹം മൂലം മരിച്ചിരുന്നത്​. മരണ നരക്ക്​ കൂടിയതോടെ മരണകാരിയായ രോഗങ്ങളിൽ ഏഴാം സ്​ഥാനത്തെത്തിയിരിക്കുകയാണ്​ പ്ര​േമഹം.

2005ൽ നിന്ന്​ 2015ലെത്തു​േമ്പാൾ മരണകാരിയായ രോഗങ്ങളിൽ 11ാം സ്​ഥാനത്തു നിന്ന്​ ഏഴാം സ്​ഥാനത്തേക്കാണ്​ പ്രമേഹം ഉയർന്നിരിക്കുന്നതെന്ന്​ കഴിഞ്ഞ ദിവസം രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഫഗാൻ സിങ്​ കുലസ്തെ അറിയിച്ചു.

സർക്കാർ കണക്കു പ്രകാരം 2015ൽ രാജ്യത്ത്​ 70 ദശലക്ഷം പേർക്ക്​​ പ്രമേഹം ബാധിച്ചിട്ടുണ്ട്​. കാൻസർ, ​പ്രമേഹം, ഹൃ​േദ്രാഗങ്ങൾ, സ്​ട്രോക്ക്​ എന്നിവ നിയന്ത്രിക്കുന്നതിനായി സർക്കാർ ദേശീയ പദ്ധതി രൂപീകരിക്കുന്നുവെന്ന്​ മന്ത്രി അറിയിച്ചു. ദേശീയ ആരോഗ്യ മിഷ​െൻറ(നാഷണൽ ഹെൽത്ത്​ മിഷൻ (എൻ.എച്ച്​.എം) കീഴിൽ ജില്ലാ തലത്തിൽ പദ്ധതി നടപ്പാക്കുന്നതിനാണ്​ ഉദ്ദേശിക്കുന്നത്​.

ജീവിത രീതികളിലും ശീലങ്ങളിലും മാറ്റം വരുത്തുന്നതിന്​ പുതുതലമുറയെ ബോധവത്​കരിക്കുക, രോഗ സാധ്യതയുള്ളവ​െ​ര നേരത്തെ കണ്ടെത്തുകയും ചികിത്​സിക്കുകയും ചെയ്യുക, പകരാത്ത രോഗങ്ങളുടെ ശരിയായ നിയന്ത്രണത്തിന്​ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയവയാണ്​ പദ്ധതിക്ക്​ കീഴിൽ നടപ്പാക്കുക.

ഇന്ത്യൻ കൗൺസിൽ ഒാഫ്​ മെഡിക്കൽ റിസർച്ച്​ നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന പഠനം 15 സംസ്​ഥാനങ്ങൾ പൂർത്തിയായപ്പോൾ പ്രമേഹം നാലു ശതമാനത്തിൽ നിന്ന്​ 13 ശതമാനത്തിലേക്ക്​ ഉയർന്നുവെന്നാണ്​ കണ്ടെത്തിയത്​. പഠനം പൂർത്തിയാക്കുന്ന മുറക്ക്​ ഇത്​ ഇനിയും ഉയരാനാണ്​ സാധ്യത. രോഗം കണ്ടെത്തുന്നതിനുള്ള പരിശോധനകൾ നടത്തേണ്ടതിനെ കുറിച്ച്​ ജനങ്ങൾ ബോധവാൻമാരാകണമെന്നും മന്ത്രി പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:diabetics
News Summary - Nearly 3.5 Lakh People Died Of Diabetes In 2015 In India
Next Story