Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightഫംഗസ്​ ബാധയിൽ നിന്ന്​...

ഫംഗസ്​ ബാധയിൽ നിന്ന്​ നഖങ്ങളെ സംരക്ഷിക്കാം

text_fields
bookmark_border
ഫംഗസ്​ ബാധയിൽ നിന്ന്​ നഖങ്ങളെ സംരക്ഷിക്കാം
cancel

നഖങ്ങളി​െല ഫംഗസ്​ ബാധ പലരും അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്​നമാണ്​. സ്​ത്രീകളേക്കാൾ കൂടുതൽ പുരുഷൻമാരിലും കുട്ടികളേക്കാൾ കൂടുതൽ പ്രായമുള്ളവരിലുമാണ്​ നഖങ്ങളിൽ അണുബാധ കാണുന്നത്​. എന്നാൽ, കുടുംബാംഗങ്ങളിൽ ആർക്കെങ്കിലും അണുബാധയുണ്ടെങ്കിൽ നിങ്ങൾക്കും വരാനുള്ള സാധ്യത കൂടുതലാണ്​. പക്ഷേ, ഫംഗസ്​ ബാധ എങ്ങനെ ഉണ്ടാകുന്നു​വെന്നോ എങ്ങനെ കൈകാര്യം ചെയ്യണമെന്നോ പലർക്കുമറിയില്ല.

സാധാരണ മറ്റു സൂക്ഷ്​മ ജീവികളെ പോലെ ഫംഗസും നമ്മുടെ ശരീരത്തിലുണ്ട്​. എന്നാൽ, അവ അമിതമായി വളരാൻ തുടങ്ങുേമ്പാഴാണ്​ ഫംഗസ്​ ബാധിച്ചുവെന്ന്​ പറയുന്നത്​. നഖങ്ങൾക്ക്​ മുകളിലോ അടിയിലോ നഖങ്ങൾക്കുള്ളിലോ ആയി ഫംഗസ്​ അമിതമായി വളരു​േമ്പാൾ നഖങ്ങളെ ഫംഗസ്​ ബാധിച്ചുവെന്ന്​ പറയും.

ചൂടുള്ളതും ഇൗർപ്പമുള്ളതുമായ കാലാവസ്​ഥയാണ്​ ഫംഗസ്​ ബാധക്കിടയാക്കുന്നത്​. തുടകൾക്കിടയിലുണ്ടാകുന്ന ചൊറി, കാലിലെ വിണ്ടുകീറൽ, വളംകടി തുടങ്ങിയ ഫംഗസ്​ രോഗങ്ങൾ ഉള്ളവർക്ക്​ നഖങ്ങളിൽ ഫംഗസ് ബാധക്ക്​ സാധ്യത കൂടുതലാണ്​. കൈവിരലുകളിലെ നഖങ്ങളേക്കാൾ കാൽവിരലുകളിലെ നഖങ്ങൾക്കാണ്​ ഫംഗസ്​ ബാധ കൂടുതൽ.

കാൽ വിരലുകൾ ഇറുക്കെ മൂടിക്കിടക്കുന്ന തരത്തിലുള്ള ചെരിപ്പുകൾ, ഷൂസുകൾ എന്നിവയുടെ ഉപയോഗമാണ്​ ഇതിന്​ ഒരു കാരണമെന്ന്​ അമേരിക്കൻ അക്കാദമി ഒാഫ്​ ഡെർമറ്റോളജി പറയുന്നു. മൂടിക്കിടക്കുന്ന ചെരുപ്പിനുള്ളിൽ ചൂടും ഇൗർപ്പവുമുണ്ടാകും. ഇത്​ ഫംഗസ്​ വളർച്ചക്ക്​ ഇടയാക്കുന്നുവെന്നാണ്​ അമേരിക്കൻ അക്കാദമി ചൂണ്ടിക്കാട്ടുന്നത്​.

നിങ്ങൾ പെഡിക്യൂറോ മാനിക്യൂറോ ചെയ്യു​േമ്പാൾ അതിന്​ ഉപയോഗിക്കുന്ന ഉപകരണങ്ങൾ അണുവിമുക്തമാക്കിയിട്ടുണ്ടെന്ന്​ ഉറപ്പുവരുത്തണം.

നഖങ്ങളിലെ അണുബാധ പലതരത്തിൽ ഉണ്ടാകാം. എന്നാൽ, അവയിൽ പലതും തടയാവുന്നതുമാണ്​. നഖങ്ങളിൽ ഫംഗസ്​ ബാധയുണ്ടാകാൻ സാധ്യത കൂടുതൽ ഉള്ളവർ:

  • പ്രമേഹ രോഗികൾക്ക്​ നഖങ്ങളിൽ ഫംഗസ്​ ബാധയുണ്ടാകാം
  • രക്​തചംക്രമണം കുറയുന്ന രോഗമുള്ളവർക്ക്​
  • പൊതു കുളങ്ങളിൽ കുളിക്കുന്നവർക്ക്​
  • ​കൃത്രിമ നഖങ്ങൾ ഉപയോഗിക്കുന്നവർക്ക്​
  • നഖങ്ങൾക്ക്​ ​ക്ഷതമേറ്റവർക്ക്​
  • നഖങ്ങൾക്ക്​ സമീപമുള്ള തൊലിക്ക്​ പരിക്കേറ്റവർക്ക്​
  • വിരലുകളും നഖങ്ങളും കൂടുതൽ സമയം നനക്കുന്നവർക്ക്​
  • പ്രതിരോധശേഷി കുറഞ്ഞവരിൽ
  • വിരലുകൾ മൂടുന്ന തരത്തിലുള്ള ചെരുപ്പ് ധരിക്കുന്നവർക്ക്​

നഖത്തി​െൻറ ഒരു ഭാഗം മാത്രമായോ മുഴുവനായോ ഒന്നിൽ കൂടുതൽ നഖങ്ങൾക്കോ അണുബാധയേൽക്കാം.
അണുബാധയേറ്റതി​െൻറ ലക്ഷണങ്ങൾ:

  • നഖങ്ങൾക്കടിയിൽ ശൽക്കങ്ങൾ
  • നഖങ്ങളിൽ വെളുത്ത അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള വരകൾ
  • അരികുകൾ പൊടിഞ്ഞ നഖങ്ങൾ
  • നഖങ്ങളിൽ വെള്ള പാളികൾ രൂപപ്പെടുന്നു
  • നഖത്തി​െൻറ താഴ്​ഭാഗത്ത്​ മഞ്ഞ നിറം
  • നഖങ്ങൾ നഷ്​ടപ്പെടുന്നത്​
  • നഖം ഉയർന്നു നിൽക്കുക
  • നഖത്തിൽ നിന്നും മണംവരുക
  • കട്ടികൂടിയ നഖം

എന്നാൽ, ഡോക്​ടറുടെ അഭിപ്രായമറിഞ്ഞു മാത്രമേ ഇത്​ ഫംഗസ്​ ബാധയാ​െണന്ന്​ ഉറപ്പിക്കാവൂ.

ഫംഗസ്​ ബാധക്ക്​ പൂർണമായി ഫലം തരുന്ന ചികിത്​സയില്ല. പല ചികിത്​സകളും തത്​കാലം ഫലം തരു​േമ്പാഴും രോഗം പിന്നീട്​ തിരിച്ചു വരുന്നതായി കാണാം. പലതും നഖത്തിൽ നെയിൽ പോളിഷ്​ ചെയ്യുന്ന ഫലം മാത്രമേ തരുന്നുള്ളൂ.

രോഗം വരുന്നതിനു മുമ്പ്​ തന്നെ തടയാൻ ശ്രമിക്കാം:

  • നന്നായി വെട്ടിയൊതുക്കി നഖങ്ങളെ സൂക്ഷിക്കുക.
  • നഖങ്ങൾക്ക്​ സമീപത്തെ ത്വക്കുകളെ പരിക്കുകളിൽ നിന്ന്​ സംരക്ഷിക്കുക.
  • കൂടുതൽ സമയം നനവിൽ ചെലവഴിക്കേണ്ടി വന്നാൽ റബ്ബർ ഗ്ലൗസുകൾ ഉപയോഗിക്കുക.
  • ആൻറിഫംഗൽ സ്​പ്രേകളും പൗഡറുകളും ഉപയോഗിക്കാം.
  • അണുബാധയേറ്റ നഖങ്ങൾ തൊട്ടാൽ കൈകൾ നന്നായി കഴുകുക
  • കുളിച്ചു കഴിഞ്ഞാൽ കാലും വിരലുകളുമെല്ലാം നന്നായി ഉണക്കുക.
  • പെഡിക്യൂർ, മാനിക്യൂർ എന്നിവ വിശ്വസനീയമായ ഇടങ്ങളിൽ നിന്നു മാത്രം ചെയ്യുക
  • ഷൂസിനൊപ്പം സോക്​സ്​ ധരിക്കുക
  • പൊതു സ്​ഥലങ്ങളിൽ നഗ്​നപാദവുമായി നടക്കരുത്​.
  • കൃത്രിമ നഖങ്ങളും നെയിൽ പോളിഷുകളും ഒഴിവാക്കുക

ചിലരിൽ നഖങ്ങൾക്ക്​ ഏൽക്കുന്ന അണുബാധ ഒരിക്കലും മാറില്ല. പുതിയ നഖം ഉണ്ടാകു​േമ്പാൾ അണുബാധ ഏൽക്കാത്തവ ഉണ്ടാകുന്നതു വരെയും ഇതു നിലനിൽക്കും. എന്നാൽ, ഇവക്ക്​ പിന്നീട്​ അണുബാധ ഏൽക്കാനുള്ള  സാധ്യതയുമുണ്ട്​. ചിലപ്പോൾ നഖം സ്​ഥിരമായി നശിച്ചു പോകുന്നതിനും ഇതിടയാക്കും. ഗുരുതര പ്രശ്​നങ്ങളുള്ളവർക്ക്​ ചിലപ്പോൾ ശരീരത്തി​െൻറ മറ്റ​ു ഭഗങ്ങളിലേക്ക്​ അണുബാധ ബാധിച്ചേക്കാം. പ്രമേഹ രോഗികൾക്ക്​ നഖങ്ങളിൽ അണുബാധ കൂടിയുണ്ടെങ്കിൽ നിർബന്ധമായും ഡോക്​ടറെ കാണണം.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fungal nail
News Summary - Fungal Nail Infection
Next Story