Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്ഷീണം, കിതപ്പ്, തലചുറ്റൽ... അനീമിയ ആയേക്കാം
cancel
Homechevron_rightHealth & Fitnesschevron_rightGeneral Healthchevron_rightക്ഷീണം, കിതപ്പ്,...

ക്ഷീണം, കിതപ്പ്, തലചുറ്റൽ... അനീമിയ ആയേക്കാം

text_fields
bookmark_border

രക്തക്കുറവ്​ അഥവാ വിളർച്ച പൊതുവിൽ പറഞ്ഞുകേൾക്കുന്ന സാധാരണ അവസ്ഥയാണ്. മുൻകാലങ്ങളിൽ പട്ടിണിയും ദാരിദ്ര്യവും അനുഭവിച്ചിരുന്ന ജനവിഭാഗങ്ങളിൽ കൂടുതലായി കണ്ടുവന്നിരുന്ന ഈ പ്രശ്​നം ഇന്ന്​ എല്ലാവരിലും, പ്രത്യേകിച്ച്​ ഫാസ്​റ്റ്​ ഫുഡുകളും പാക്കറ്റ്​ ഫുഡുകളും ബേക്കറി പലഹാരങ്ങളും കൂടുതലായി കഴിക്കുന്നവരിലും ​കണ്ടുവരുന്നുണ്ട്​. അതുകൊണ്ടുതന്നെ ഈ രോഗത്തിനെ തിരിച്ചറിയുന്നതിനോ കൃത്യമായ പരിഹാരങ്ങളിലേക്കോ പോകുന്നതിന്​ പകരം ശാരീരിക ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ താൽക്കാലിക ചികിത്സയിലാണ്​ പലരും ശ്രദ്ധിക്കുന്നത്​. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ ആവർത്തിക്കുകയും നിരന്തരം ഡോക്​ടർമാരെ സമീപിച്ച്​ മരുന്നുകൾ കഴിക്കുകയും ചെയ്യേണ്ടിവരുന്നു.

​ചില ​ആരോഗ്യപ്രശ്​നങ്ങളുമായി ഡോക്​ടർമാരെ സമീപിക്കു​േമ്പാൾ നമ്മുടെ കണ്ണുകളിലെ കീഴ്​ഭാഗം താഴ്​​ത്തിനോക്കുന്നത്​ എല്ലാവരും ശ്രദ്ധിച്ചിരിക്കും. ശരീരത്തിൽ രക്തക്കുറവുണ്ടോ എന്നത്​ കണ്ടെത്തുന്നതി​​​െൻറ പ്രാഥമിക പരിശോധനയാണിത്​. മുഖത്ത്​ വിളർച്ചയും കണ്ണുകളുടെ ഉൾഭാഗങ്ങളിൽ ചുവപ്പ്​ നിറം കുറഞ്ഞതായും കണ്ടാൽ പിന്നീട്​ രക്തപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നു. പൊതുവിൽ രക്തത്തിലെ ശ്വേതരക്താണുക്കളുടെയും ഹീമോഗ്ലോബിൻ എന്ന ഘടകത്തി​െൻറയും തോത്​ നോക്കിയാണ്​ ഒരു വ്യക്തിക്ക്​ രക്തക്കുറവ്​ അഥവ അനീമിയ (Anemia) എന്ന രോഗം ഉണ്ടോ എന്ന്​ കണ്ടെത്തുന്നത്​. ഈ രോഗമുള്ളവരിൽ നിരവധി ലക്ഷണങ്ങളാണ്​ പ്രത്യക്ഷപ്പെടുന്നതായി കണ്ടുവരുന്നത്​.

ലക്ഷണങ്ങൾ

കടുത്ത ക്ഷീണം, ​ഓർമക്കുറവ്​, ശരീരത്തിലെ പേശികളിൽ വേദന, മുടികൊഴിച്ചിൽ, തൊലിപ്പുറത്തെ വരൾച്ച, നെഞ്ചെരിച്ചിൽ, പുളിച്ചുതികട്ടൽ, കുനിഞ്ഞുനിന്ന്​ നിവരു​േമ്പാഴും ഇരുന്ന്​ എഴുന്നേൽക്കു​േമ്പാഴും തലകറക്കം, നടക്കു​േമ്പാൾ കിതപ്പ്​, കാലുകളിൽ നീര്​, അമിത വിയർപ്പ്​, മണ്ണ്​ പോലുള്ള ദഹിക്കാത്ത വസ്​തുക്കൾ കഴിക്കാനുള്ള താൽപര്യം, ചെവിയിൽ മൂളൽ തുടങ്ങി നിരവധി ലക്ഷണങ്ങൾ അനീമിയയുമായി ബന്ധപ്പെട്ട്​ കണ്ടുവരുന്നുണ്ട്​. ഈ ലക്ഷങ്ങൾ മറ്റു രോഗങ്ങളു​മായി ബന്ധപ്പെട്ടും കണ്ടുവരുന്നതിനാൽ ഒരിക്കലും സ്വയം രോഗനിർണയം നടത്തരുത്. അതേസമയം, അനീമിയയുമായി ബന്ധപ്പെട്ടാണ്​ 80 ശതമാനവും ഈ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്​.

ആരെയെല്ലാം ബാധിക്കും

കുഞ്ഞുങ്ങൾ മുതൽ പ്രായമായവരിൽ വരെ കണ്ടുവരുന്ന ആരോഗ്യപ്രശ്​നമാണ്​ അനീമിയ. അതേസമയം, ആർത്തവ സംബന്ധമായ പ്രശ്​നങ്ങളുള്ള സ്​ത്രീകളിലും ഗർഭിണികളിലും രക്തക്കുറവിനുള്ള സാധ്യത ഏറെയാണ്​. പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ തീരെ ഉൾപ്പെടുത്താത്തവരിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നുണ്ട്​. രക്തത്തിലെ ഹീമോഗ്ലോബി​െൻറ (Hemoglobin) അളവ്​ പുരുഷന്മാരിൽ 13 മില്ലിഗ്രാമിനും സ്​ത്രീകളിൽ 11 മില്ലിഗ്രാമിനും താഴെയാണെങ്കിൽ അവരിൽ അനീമിയ ഉള്ളതായി സംശയിക്കാവുന്നതാണ്​. മാസംതോറും ആർത്തവരക്തം നഷ്​ടമാവുന്നതിനാലാണ്​ സ്​ത്രീകളിൽ ഈ വ്യത്യാസം പ്രകടമാവുന്നത്​.

കൂടാതെ വയറിനുള്ളിലെ അൾസർ, പൈൽസ് (മൂലക്കുരു)​ തുടങ്ങിയ രോഗങ്ങളും രക്തനഷ്​ടത്തിന്​ കാരണമാവുന്നതിനാൽ അനീമിയക്കുള്ള സാധ്യത കൂടുതലാണ്​. ആർത്തവത്തോടനുബന്ധിച്ച്​ പതിവിൽ കവിഞ്ഞ ​രക്തസ്രാവം ഉള്ളവർ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അവർ ഒരു വൈദ്യ​പരിശോധനക്ക്​ വിധേയമായി രോഗമില്ലെന്ന്​ ഉറ​പ്പുവരുത്തണം.

ഗർഭസ്ഥശിശുവി​െൻറ വളർച്ചക്ക്​ ആവശ്യമായ രക്തം മാതാവി​െൻറ ശരീരം നൽകുന്നതിനാൽ ഗർഭിണികളിൽ അനീമിയ സാധാരണമാണ്​. അതുകൊണ്ടുതന്നെ ഗർഭകാലാരംഭം മുതൽ ഡോക്​ടർമാർ ഗർഭിണികളോട്​​ ഫോളിക്​ ആസിഡ്​ അടങ്ങിയ ഗുളികകൾ സ്ഥിരമായി കഴിക്കാൻ നി​ർദേശിക്കാറുണ്ട്​.

ചില എൻസൈമുകളുടെ കുറവുമൂലവും അപൂർവം ചിലരിൽ അനീമിയ കണ്ടുവരാറുണ്ട്​. ജനിതകകാരണങ്ങളാലായതിനാൽ ഈ പ്രശ്​നത്തിന്​ മരുന്നുകൾ സ്ഥിരമായി കഴിക്കുന്നത്​ മാത്രമാണ്​ പരിഹാരം. രക്താർബുദം മൂലവും രോഗികളിൽ വിളർച്ചയുണ്ടാവും. അർബുദ ചികിത്സയോടൊപ്പം മരുന്നുകളും രക്തം കുത്തിവെക്കലുമാണ്​ ഇത്തരം അവസ്ഥകളിൽ നിർദേശിക്കുക.



ചുവന്ന രക്താണുക്കളുടെ ജോലി

രക്തത്തി​ലെ ചുവന്ന രക്താണുക്കളാണ്​ ശരീരത്തിലെ കലകളിലേക്ക്​ ഓക്​സിജൻ എത്തിക്കുന്നത്​. അതുകൊണ്ടുതന്നെ അനീമിയമൂലം ചുവന്ന രക്താണുക്കളുടെ എണ്ണം കുറഞ്ഞാൽ വിവിധ ശാരീരിക പ്രശ്​നങ്ങളോടൊപ്പം ശരീരത്തി​െൻറ പൊതുവായുള്ള രോഗപ്രതിരോധ ശേഷിയും കുറയുന്നു. ഇത്​ മറ്റു സാംക്രമിക രോഗങ്ങൾ പിടിപെടാൻ കാരണമാവുന്നു.

പരിഹാരം

ഭക്ഷ്യവസ്​തുക്കളിലെ ഇരുമ്പ്​ സത്താണ്​ രക്തപോഷണത്തിന്​ ആവശ്യമുള്ളത്​. അതുകൊണ്ട്​ ഇരുമ്പ്​ സത്ത്​ കൂടുതലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, ഇറച്ചി, മത്സ്യം‍, മുട്ട, പയറുവർഗങ്ങള്‍, മാതളം, ബീന്‍സ്, ഉണങ്ങിയ പഴങ്ങൾ, തവിടോടുകൂടിയ ധാന്യങ്ങള്‍ എന്നിവ ഹീമോഗ്ലോബിന്‍ വർധിപ്പിക്കാന്‍ സഹായിക്കും.

എന്നാൽ, പോഷണങ്ങൾ കുറഞ്ഞ, രുചിക്ക്​ മാത്രം പ്രാധാന്യമുള്ള ബേക്കറി, ഫാസ്​റ്റ്​ ഫുഡുകൾ മുതലായവ ഒഴിവാക്കണം​. പച്ചക്കറികൾ, പഴങ്ങൾ, പാൽ, മുട്ട എന്നിവ ഉൾപ്പെട്ട സമീകൃത ആഹാരമാണ്​ ഒരു വ്യക്തിക്ക്​ ആവശ്യം. ഈത്തപ്പഴം, ഉണക്കമുന്തിരി, ചീര, മുരിങ്ങയില തുടങ്ങിയവയിൽ ധാരാളം ഇരുമ്പുസത്ത്​ ഉള്ളതിനാൽ അവ പതിവായി കഴിക്കുന്നത്​ ഗുണംചെയ്യും. അതേസമയം, കാൽസ്യത്തി​െൻറ അളവ്​ കൂടുതലായാൽ അത്​ ഇരുമ്പുസത്ത്​ ശരീരത്തിലേക്ക്​ ആഗിരണം ചെയ്യുതിനെ കുറക്കുമെന്നതിനാൽ കാൽസ്യം ഗുളികകൾ കഴിക്കുന്നവർ അക്കാര്യം ഡോക്​ടറോട്​ സൂചിപ്പിക്കണം. അതുപോലെ ചായയിലും കാപ്പിയിലും ഉള്ള ഫിനോളിക് സംയുക്തങ്ങൾ, തേയിലയിലുള്ള ടാനിൻ എന്നിവയും ഇരുമ്പുസത്തി​െൻറ ആഗിരണത്തെ കുറക്കുന്നതിനാൽ ചായയുടെയും കാപ്പിയുടെയും ഉപയോഗവും കുറക്കണം.

വിറ്റാമിൻ-സി ശരീരത്തിൽ ഇരുമ്പ്​ സത്തി​െൻറ ആഗിരണം വർധിപ്പിക്കുന്നതിനാൽ ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി എന്നിവ ധാരാളം കഴിക്കുന്നതും രക്തക്കുറവ്​ പരിഹരിക്കാൻ സഹായിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anemiafood for anemia
Next Story