Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേൾഡ്​ സ്​കിൽസ്​...

വേൾഡ്​ സ്​കിൽസ്​ അബൂദബി: ചൈനീസ്​ നൈപുണ്യം, ഇന്ത്യക്ക്​ രണ്ട്​ മെഡൽ

text_fields
bookmark_border
വേൾഡ്​ സ്​കിൽസ്​ അബൂദബി: ചൈനീസ്​ നൈപുണ്യം, ഇന്ത്യക്ക്​ രണ്ട്​ മെഡൽ
cancel
camera_alt????????? ????? ??????????? ?????????? ?????? ????? ???????? ????? ????????????

അബൂദബി: ‘വേൾഡ്​ സ്​കിൽസ്​ അബൂദബി 2017’ൽ ചൈനീസ്​ വൈദഗ്​ധ്യത്തിന്​ അംഗീകാരം. പതിനഞ്ചോളം സ്വർണമെഡലുകൾ നേടിയാണ്​ ചൈന ഒന്നാമതെത്തിയത്​. കൊറിയ, ബ്രസീൽ രാജ്യങ്ങൾ ​െതാട്ടുപിന്നിലെത്തി. മിക്ക മത്സരങ്ങളിലും സ്വർണം, വെള്ളി, വെങ്കലം മെഡലുകൾക്ക്​ ഒന്നിലധികം അവകാശികളുണ്ടായി. 

ഇന്ത്യക്ക്​ രണ്ട്​ മെഡലുകൾ ലഭിച്ചു. പാസ്​ട്രി ആൻഡ്​ കൺഫെക്​ഷനറി വിഭാഗത്തിൽ മോഹിത്​ ദുദേജ വെള്ളിമെഡലും പ്രോ​േട്ടാടൈപ്​ മോഡലിങ്ങിൽ കിരൺ സുധാകർ വെങ്കലവുമാണ്​ ഇന്ത്യക്കായി നേടിയത്​. ബെസ്​റ്റ്​ നാഷൻ അവാർഡിനും മോഹിത്​ ദുദേജ അർഹനായി. 
അതേസമയം, കേരളത്തി​​െൻറ പ്രതീക്ഷകളായിരുന്ന കോഴിക്കോട്​ സ്വദേശി ഷഹദിനും കണ്ണൂർ സ്വദേശി അനുരാധിനും മെഡലുകൾ നേടാനായില്ല. ഷഹദ്​ കാർ പെയിൻറിങ്ങിലും അനുരാധ്​ സി.എൻ.സി ടേണിങ്ങിലുമായിരുന്നു മത്സരിച്ചിരുന്നത്​. ഇന്ത്യയിൽനിന്ന്​ 26 ഇനങ്ങളിൽ 28 പേരാണ്​ മത്സരത്തിനുണ്ടായിരുന്നത്​. 
വെള്ളിമെഡൽ ജേതാവായ മോഹിത്​ ഇന്ത്യയിലെ ആദ്യ സ്പെഷ​ൈലസ്​ഡ്​ ബേക്കിങ്​ സ്​കൂളായ ലവോൺ ​അക്കാദമി ഒാഫ്​ ബേക്കിങ്​ സയൻസ്​ ആൻഡ്​ പാസ്​ട്രിയിൽ അസിസ്​റ്റൻറ്​ പാസ്​ട്രി ഷെഫ്​ ആണ്​. 20കാരനായ മോഹിത്​ പാസ്​ട്രിറ്റിയിൽ ലണ്ടനിലെ സിറ്റി ആൻഡ്​ ഗിൽഡ്​സ്​ അഫിലിയേഷനുള്ള ഡി​പ്ലോമ കരസ്​ഥമാക്കിയിട്ടുണ്ട്​. 


വേൾഡ്​ സ്​കില്ലിൽ പ​െങ്കടുക്കുന്നതിനായി കൊറിയയിൽ പരിശീലനം നേടിയിരുന്നു.
പ്രോ​േട്ടാടൈപ്​ മോഡലിങ്ങിൽ വെങ്കലം നേടിയ കിരൺ കർണാടകയിലെ കർകല സ്വദേശിയും ​െഎ.ടി.​െഎ ഇലക്​ട്രീഷ്യനുമാണ്​. 19കാരനായ കിരണിന്​ ക്രിക്കറ്റും സംഗീതവുമാണ്​ ഇഷ്​ടവിനോദങ്ങൾ.
യാസ്​ ​െഎലൻഡ്​ ഡു അറേനയിൽ വ്യാഴാഴ്​ച രാത്രി 7.30ഒാടെയാണ്​ സമാപന പരിപാടി ആരംഭിച്ചത്​. മത്സരത്തിൽ പ​െങ്കടുത്തവരും അതത്​ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. സംഗീത പരിപാടിയോടെയാണ്​ ചടങ്ങ്​ ആരംഭിച്ചത്​. ദേശീയ പതാകകളുമായി ഗാലറികളിൽ വ്യത്യസ്​ത രാജ്യക്കാർ അണിനിരന്നു. 

59 രാജ്യങ്ങളിൽനിന്നുള്ള 1,300ഒാളം മത്സരാർഥികളാണ്​ വേൾഡ്​ സ്​കില്ലിൽ പ​െങ്കടുത്തത്​. ആറ്​ വിദഗ്​ധ മേഖലകളിലെ 51 ഇനങ്ങളിലായിരുന്നു മത്സരം. 1950ൽ ആരംഭിച്ച വേൾഡ്​ സ്​കിൽ മത്സരം രണ്ട്​ വർഷം കൂടു​േമ്പാൾ വ്യത്യസ്​ത രാജ്യങ്ങളിലായാണ്​ സംഘടിപ്പിക്കുന്നത്​. 44ാമത്​ മത്സരമാണ്​ അബൂദബിയിൽ നടന്നത്​. 45ാമത്​ മത്സരം 2019ൽ റഷ്യയിലെ കസാനിൽ നടക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsworld silks Abudabi
News Summary - world silks Abudabi
Next Story