വാഹനാപകടം: വിദ്യാര്‍ഥികളില്‍ ബോധവത്കരണവുമായി അധികൃതര്‍
text_fieldsറാസല്‍ഖൈമ: വാഹനാപകടങ്ങളത്തെുടര്‍ന്നുള്ള ദുരന്തങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ ബോധവത്കരണവുമായി ആഭ്യന്തരമന്ത്രാലയം. നിരന്തരമായ ബോധവത്കരണങ്ങള്‍ക്കിടെയും അപകടങ്ങളുണ്ടാകുന്നത് വാഹന നിയമങ്ങള്‍ ലംഘിക്കുന്നത് മൂലമാണെന്ന് റാക് ട്രാഫിക് ആന്‍റ് പട്രോള്‍ വകുപ്പ് ഡയറക്ടര്‍ കേണല്‍ അഹമ്മദ് നഖ്ബി പറഞ്ഞു.
വാഹന-റോഡ് നിയമങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ അവബോധമുണ്ടാക്കുന്നതിലൂടെ ഈ വിഷയത്തില്‍ രക്ഷിതാക്കളും ജാഗ്രത പുലര്‍ത്താന്‍ സഹായകമാകുമെന്നും അദ്ദേഹം തുടര്‍ന്നു. റാക് മന്‍സൂര്‍ ബേസിക് എജുക്കേഷന്‍ സ്കൂളിലത്തെിയ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് വാഹന-ഗതാഗത നിയമങ്ങളെക്കുറിച്ച ക്ളാസുകളും പരിശീലനങ്ങളും നല്‍കി. പൊതുജനങ്ങള്‍ക്കിടയിലും ബോധവത്കരണ പരിപാടികള്‍ തുടരുമെന്നും എല്ലാ വിഭാഗം ജനങ്ങളും അശ്രദ്ധയോടെയും വേഗത്തിലുമുള്ള ഡ്രൈവിംഗ് ഒഴിവാക്കി രാജ്യത്തെ ദുരന്തമുക്തമാക്കാന്‍ പരിശ്രമിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.