Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആവേശമായി യു.എ.ഇ....

ആവേശമായി യു.എ.ഇ. ഇന്ത്യ ഫെസ്​റ്റ്​

text_fields
bookmark_border
ആവേശമായി യു.എ.ഇ. ഇന്ത്യ ഫെസ്​റ്റ്​
cancel
camera_alt?????? ??????? ????? ??????? ???????? ????? ??.?.?. ?????? ?????????? ???? ?????? ??????? ???????? ??????? ?????? ???? ????????? ???????????

അബൂദബി: ഇന്ത്യ സോഷ്യൽ ആൻറ്​ കൾച്ചറൽ സ​െൻററി​​െൻറ ആഭിമുഖ്യത്തിൽ നടക്കുന്ന യു.എ.ഇ. ഇന്ത്യ ഫെസ്​റ്റി​​െൻറ സീസൺ എട്ടിന് വർണപ്പകി​േട്ടാടെ തുടക്കം. ത്രസിപ്പിക്കുന്ന നൃത്തവും സംഗീതവും ആസ്വദിക്കാൻ സ്വദേശികളും വിദേശികളുമടക്കം വൻ ജനക്കൂട്ടമാണ്​ എത്തിയത്​. യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ നവദീപ്​ സിംഗ്​ സൂരിയാണ്​ പരിപാടികൾ ഉദ്​ഘാടനം ചെയ്​തത്​.  ഇന്ത്യൻ സമൂഹത്തി​​െൻറ നേട്ടങ്ങൾ ആഘോഷിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യുന്ന രീതിയാണ്​ യു.എ.ഇക്ക്​ ഉള്ളതെന്ന്​ അദ്ദേഹം പറഞ്ഞു. 

30 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസികൾക്ക്​ മികച്ച  പരിഗണനയാണ്​ ലഭിക്കുന്നത്​. ദുബൈയിലും ഷാർജയിലും അബൂദബിയിലും കാണുന്ന കെട്ടിടങ്ങളും മറ്റും ഇന്ത്യക്കാരുടെ കൂടി അധ്വാനത്തി​​െൻറ ഫലമാണ്​. അതുകൊണ്ടുതന്നെ ഇന്ത്യ-യു.എ.ഇ ബന്ധത്തിൽ പ്രവാസികൾക്ക്​ ഒഴിവാക്കാനാവാത്ത സ്​ഥാനമുണ്ട്​. 2018 ൽ ഇന്ത്യ-യു.എ.ഇക്കുമിടയിൽ നിർണായക പുരോഗതി ഉണ്ടാവും. 

സംഘടനയുടെ സുവർണ ജൂബിലിയോട്​ അനുബന്ധിച്ചുകൂടിയാണ്​ ആഘോഷങ്ങൾ നടത്തുന്നത്​. ഇന്ത്യയുടെ സംസ്​ക്കാരവും പാരമ്പര്യവും നിറഞ്ഞ പരിപാടികളാണ്​ ഫെസ്​റ്റിവലിൽ അവതരിപ്പിക്കുന്നത്​. വ്യാഴാഴ്​ച തുടങ്ങിയ ആഘോഷങ്ങൾ ശനിയാഴ്​ച സമാപിക്കും. ഇന്ത്യൻ എംബസിയുടെയും അബൂദബി മുൻസിപ്പാലിറ്റിയുടേയും സഹകരണത്തോടെ നടത്തുന്ന പരിപാടി യു.എ.ഇ. എക്​സ്​ചേഞ്ച്​, ലുലു ഇൻറർനാഷ്​ണൽ എക്​സ്​ചേഞ്ച്, എക്​സ്​പ്രസ്​ മണി​ എന്നിവരാണ്​ സ്​പോൺസർ ചെയ്യുന്നത്​. വൈകിട്ട്​ അഞ്ച്​ മുതൽ രാത്രി 12 വരെയാണ്​ സമയം. 

പത്ത്​ ദിർഹമാണ്​ മൂന്ന്​ ദിവസത്തേക്കുള്ള ടിക്കറ്റ്​ നിരക്ക്​. സുവർണ്ണ ജൂബിലി ആഘോഷങ്ങൾ സമാപിക്കുന്ന  2018 മാർച്ച്​ 29 ന്​  ഇൗ ടിക്കറ്റുകൾ നറുക്കിട്ട്​ ഷെവർലെ അവിയോ കാറും അരക്കിലോ സ്വർണ്ണവും മെഗാ സമ്മാനമായി നൽകും. ഇതെ ടിക്കറ്റുകളിൽ ഇന്ന്​ നടത്തുന്ന നറുക്കെടുപ്പിൽ 20 സമ്മാനങ്ങളും നൽകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsuae india fest
News Summary - uae india fest-uae-gulf news
Next Story