Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുവതിയുടെ നഗ്​നചിത്രം...

യുവതിയുടെ നഗ്​നചിത്രം പരസ്യപ്പെടുത്തുമെന്ന്​ ഭീഷണി: പ്രതിക്ക്​ നാലു വർഷം തടവ്​

text_fields
bookmark_border
image
cancel
അബൂദബി: പ്രതിശ്രുത വധുവി​​െൻറ നഗ്​ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന്​ ഭീഷണിപ്പെടുത്തിയ പാക്​ യുവാവിന്​ നാലുവർഷം തടവ്​. 
ഫേസ്​ബുക്കിലൂടെ പരിചയപ്പെട്ട മെറോക്കൻ യുവതിയാണ്​ പരാതിക്കാരി.  ഇവരുടെ ഒാൺലൈൻ സൗഹൃദം വിവാഹ ആലോചനയിൽ എത്തുകയായിരുന്നു. 
പിതാവ്​ വിവാഹത്തിന്​ അനുമതി നൽകിയെന്ന്​ അറിയിച്ചതിനെ തുടർന്ന്​ അബൂദബിയിലേക്ക്​ യുവതിക്ക്​ വരുവാൻ യുവാവ്​ സൗകര്യങ്ങൾ ഒരുക്കി നൽകി. യുവതി ത​​െൻറ ബന്ധുക്കൾക്കൊപ്പമാണ്​ ഇവിടെ താമസിച്ചിരുന്നത്​. വിവാഹം ഒൗദ്യോഗികമാക്കാൻ യുവാവ്​ ആവ​ശ്യപ്പെട്ടപ്പോൾ യുവതി വിസമ്മതിച്ചു. ഇതേ തുടർന്നാണ്​ ഭീഷണി ഉയർത്തിയത്​ എന്നാണ്​ പരാതി. യുവതിക്കെതിരെ പ്രതി ഭീഷണി നടത്തിയിട്ടില്ലെന്ന്​ അഭിഭാഷകൻ വാദിച്ചു. എന്നാൽ പ്രോസിക്യുഷൻ ഹാജറാക്കിയ തെളിവുകളുടെ അടിസ്​ഥാനത്തിൽ കോടതി ശിക്ഷ വിധിക്കുകയായിരുന്നു. യുവതിക്ക്​ ഒരു വർഷത്തെ തടവ്​ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae crimegulf newsmalayalam news
News Summary - uae crime-uae-gulf news
Next Story