Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൊറോക്കോ...

മൊറോക്കോ ഭൂകമ്പത്തിൽനിന്ന്​ തലനാരിഴക്ക്​ രക്ഷപ്പെട്ട്​ യു.എ.ഇ ബാസ്കറ്റ്​ ബാൾ താരങ്ങൾ

text_fields
bookmark_border
മൊറോക്കോ ഭൂകമ്പത്തിൽനിന്ന്​ തലനാരിഴക്ക്​    രക്ഷപ്പെട്ട്​ യു.എ.ഇ ബാസ്കറ്റ്​ ബാൾ താരങ്ങൾ
cancel
camera_alt

യു.​എ.​ഇ ബാ​സ്ക​റ്റ്​ ബാ​ൾ ടീ​മം​ഗ​ങ്ങ​ൾ

ദു​ബൈ: മൊ​റോ​ക്കോ​യി​ൽ ആ​യി​ര​ങ്ങ​ൾ മ​രി​ച്ച ഭൂ​ക​മ്പ​ത്തി​ൽ​നി​ന്ന്​ ത​ല​നാ​രി​ഴ​ക്ക്​ ര​ക്ഷ​പ്പെ​ട്ട യു.​എ.​ഇ വ​നി​ത ബാ​സ്ക​റ്റ്​​ബാ​ൾ താ​ര​ങ്ങ​ൾ ദു​ബൈ​യി​ൽ തി​രി​ച്ചെ​ത്തി. അ​റ​ബ്​ വു​മ​ൺ​സ്​ ക്ല​ബ്​ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​നാ​ണ്​ താ​ര​ങ്ങ​ൾ മ​റാ​ക്കി​ഷി​ൽ എ​ത്തി​യ​ത്. കു​വൈ​ത്ത്, അ​ൽ​ജീ​രി​യ, സൊ​മാ​ലി​യ, സൗ​ദി അ​റേ​ബ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും ഉ​ണ്ടാ​യി​രു​ന്നു. രാ​ത്രി എ​ല്ലാ​വ​രും ഉ​റ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ്ര​തീ​ക്ഷി​ത​മാ​യി പ്ര​ക​മ്പ​നം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്ന്​ താ​ര​ങ്ങ​ൾ പ​റ​യു​ന്നു. കൂ​ട്ട​ക്ക​ര​ച്ചി​ലും ബ​ഹ​ള​വും കേ​ട്ട​തോ​ടെ എ​ല്ലാ​വ​രും ഹോ​ട്ട​ലി​ൽ​നി​ന്ന്​ ഇ​റ​ങ്ങി​യോ​ടു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ലി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ചു​മ​രു​ക​ളും മേ​ൽ​ക്കൂ​ര​യും ഫ​ർ​ണി​ച്ച​റു​ക​ളും ത​ക​ർ​ന്നു വീ​​ണെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. പു​റ​ത്ത്​ പാ​ർ​ക്ക്​ ചെ​യ്തി​രു​ന്ന ബ​സി​ൽ രാ​ത്രി മു​ഴു​വ​ൻ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ്​ താ​ര​ങ്ങ​ളെ മ​റ്റൊ​രു ന​ഗ​ര​മാ​യ കാ​സാ​ബ്ലാ​ങ്ക​യി​ൽ എ​ത്തി​ച്ച​ത്. ഇ​വി​ടെ നി​ന്ന്​ ദു​ബൈ​യി​ലേ​ക്ക്​ വി​മാ​നം ഏ​ർ​പ്പാ​ടാ​ക്കി​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം സ്വ​ന്തം നാ​ട്ടി​ലെ​ത്തി​ച്ച​ത്. ഭ​യ​പ്പെ​ടു​ത്തു​ന്ന​തും അ​പ്ര​തീ​ക്ഷി​ത​വു​മാ​യ അ​നു​ഭ​വ​ത്തി​ൽ ഞെ​ട്ടി​പ്പോ​യ​താ​യി ഇ​വ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട്​ പ​റ​ഞ്ഞു.

മാ​താ​വി​നോ​ട്​ ഫോ​ണി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ്​ ഭൂ​മി​കു​ലു​ക്ക​മു​ണ്ടാ​യ​തെ​ന്നും ആ​ദ്യം എ​ന്താ​ണെ​ന്ന്​ മ​ന​സ്സി​ലാ​യി​ല്ലെ​ന്നും ടീ​മി​ലെ അം​ഗ​മാ​യ ഇ​മാ​റാ​ത്തി ഹ​യാ​ത്ത്​ സാ​ഖി​ർ പ​റ​ഞ്ഞു. എ​ന്താ​ണ്​ ചെ​യ്യേ​ണ്ട​തെ​ന്ന​റി​യാ​തെ സ്തം​ഭി​ച്ച ഒ​രു നി​മി​ഷ​ത്തി​ന്​ ശേ​ഷം എ​ല്ലാ​വ​രും ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​ന്​ ഒ​രു​ങ്ങു​ന്ന സ​മ​യ​മാ​യ​തി​നാ​ൽ വ​സ്​​ത്ര​ങ്ങ​ളും മ​റ്റും എ​ടു​ക്കാ​നും ആ​ർ​ക്കും സ​മ​യം ല​ഭി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ റൂ​മി​ൽ പോ​യി സാ​ധ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു ദു​ര​ന്തം -അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സെ​പ്​​റ്റം​ബ​ർ ആ​റി​ന്​ ആ​രം​ഭി​ക്കേ​ണ്ട ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​നാ​യി 10 താ​ര​ങ്ങ​ളും ര​ണ്ട്​ കോ​ച്ചു​മാ​രും ഒ​രു ര​ക്ഷി​താ​വും ഫി​സി​യോ​തെ​റ​പ്പി​സ്റ്റും മൂ​ന്ന് മ​റ്റു സ്​​റ്റാ​ഫു​ക​ളും അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ്​ മൊ​റോ​ക്കോ​യി​ൽ എ​ത്തി​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:basketballmoroccoEarthqukeplayersescapedUAE.
News Summary - UAE basketball players escaped from morocco earthquake
Next Story