Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലനിരയില്‍...

മലനിരയില്‍ കുടുങ്ങിയവരെ ഹെലികോപ്​ടറിൽ രക്ഷപ്പെടുത്തി

text_fields
bookmark_border
റാ​സ​ല്‍ഖൈ​മ​യി​ലെ പ​ർ​വ​ത​നി​ര​യി​ല്‍ കു​ടു​ങ്ങി​യ​വ​രെ  ര​ക്ഷ​പ്പെ​ടു​ത്തി​യ റാ​ക് പൊ​ലീ​സ് എ​യ​ര്‍ വി​ങ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ലെ പ​ർ​വ​ത​നി​ര​യി​ല്‍ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ റാ​ക് പൊ​ലീ​സ് എ​യ​ര്‍ വി​ങ് വി​ഭാ​ഗ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍


റാ​സ​ല്‍ഖൈ​മ: ദു​ര്‍ഘ​ട​മാ​യ പ​ർ​വ​ത മേ​ഖ​ല​യി​ല്‍ കു​ടു​ങ്ങി​യ എ​ട്ടം​ഗ സം​ഘ​ത്തെ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യി റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ്​ വി​ഭാ​ഗം ആ​ക്ടി​ങ്​ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ അ​ബ്ദു​ല്ല അ​ലി അ​ല്‍ ഷ​ഹി പ​റ​ഞ്ഞു. വി​നോ​ദ​ത്തി​നാ​യി പോ​യ വി​ദേ​ശി​ക​ളാ​യ പൗ​ര​ന്മാ​രാ​ണ്​​ മ​ല​നി​ര​യി​ൽ അ​ക​പ്പെ​ട്ട​ത്.

റാ​സ​ല്‍ഖൈ​മ​യി​ലെ വ​ട​ക്ക​ന്‍ മേ​ഖ​ല​യി​ലു​ള്ള പ​ർ​വ​ത​പ്ര​ദേ​ശ​ത്തു​കൂ​ടി സ​ഞ്ച​രി​ച്ച സം​ഘം വ​ഴി​യ​റി​യാ​തെ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. ഓ​പ​റേ​ഷ​ന്‍ റൂ​മി​ല്‍ വി​വ​രം ല​ഭി​ച്ച​യു​ട​ന്‍ അ​ന്വേ​ഷ​ണ​വു​മാ​യി റാ​ക് പൊ​ലീ​സ് എ​യ​ര്‍വി​ങ് വ​കു​പ്പ് രം​ഗ​ത്തി​റ​ങ്ങി. ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഒ​റ്റ​പ്പെ​ട്ട​തും ദു​ര്‍ഘ​ട​വു​മാ​യ പ്ര​ദേ​ശ​ത്ത് വി​ദേ​ശി​ക​ളെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. എ​ല്ലാ​വ​രും ആ​രോ​ഗ്യ​വാ​ന്മാ​രാ​യാ​ണ് കാ​ണ​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക സ​ഹാ​യ​ങ്ങ​ള്‍ ന​ല്‍കി​യ സം​ഘ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യും വൈ​ദ്യ​പ​രി​ശോ​ധ​ന ന​ല്‍കു​ക​യും ചെ​യ്തു. വി​നോ​ദ​ത്തി​നാ​യി പ​ർ​വ​ത മേ​ഖ​ല​ക​ള്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ര്‍ വേ​ണ്ട മു​ന്‍ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HelicopterUAE NewsRescue
News Summary - Those trapped in the mountains were rescued by helicopter
Next Story