Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'വേൾഡ് പോയട്രി ട്രീ'...

'വേൾഡ് പോയട്രി ട്രീ' പ്രകാശനം ചെയ്​തു

text_fields
bookmark_border
world-poetrytree
cancel
camera_alt

‘വേൾഡ് പോയട്രി ട്രീ’ പ്രകാശനം സാംസ്കാരിക യുവജന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി നിർവഹിക്കുന്നു

ദുബൈ: ആഗോള കവിതാ സമാഹാരമായ 'ദി വേൾഡ് പോയട്രി ട്രീ' യു.എ.ഇ സാംസ്കാരിക യുവജന മന്ത്രി നൂറ ബിൻത് മുഹമ്മദ് അൽ കഅബി എക്സ്​പോയിൽ പ്രകാശനം ചെയ്തു.

കവിതാസമാഹാരത്തിന്‍റെ പിന്നിൽ പ്രവർത്തിച്ച പ്രശസ്ത ഇമാറാത്തി കവി ആദിൽ ഖുസാമിന്‍റെയും കുടുംബത്തിന്‍റെയും സാന്നിധ്യത്തിൽ എക്സ്​പോ 2020 ദുബൈ വേദിയിലെ യു.എ.ഇ പവലിയനിലാണ് പ്രകാശനം അരങ്ങേറിയത്.

നൊബൽ സമ്മാനത്തിന്​ നാമനിർദേശം ചെയ്യപ്പെട്ടതടക്കം 106 രാജ്യങ്ങളിൽ നിന്നുള്ള 405 പ്രമുഖ കവികളുടെ കവിതകൾ ഈ ശേഖരത്തിൽ ഉൾപ്പെടുന്നുണ്ട്​. എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള സാഹിത്യ പ്രതിഭകളുടെ കൃതികൾ സമാഹരിച്ച് ഒരു ആന്തോളജിയിൽ ഉൾപ്പെടുത്താനുള്ള ആദ്യ സംരംഭമായി ഈ പുസ്തകം ചരിത്രത്തിൽ ഇടംപിടിക്കുമെന്നും സാംസ്കാരിക യുവജന മന്ത്രാലയം ഇത്തരം പദ്ധതികളെ പ്രോത്സാഹിപ്പിന്നതായും അൽ കഅബി പറഞ്ഞു.

സ്‌നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം ഉൾക്കൊള്ളുന്ന കവിതാ സമാഹാരം സംസ്‌കാരങ്ങൾക്കിടയിൽ പാലങ്ങൾ പണിയുന്ന എക്‌സ്‌പോയുടെ നേട്ടമാണെന്നും അവർ കൂട്ടിച്ചേർത്തു.

ലോകത്തെ കവികൾക്കായി എക്‌സ്‌പോ നൽകുന്ന ആദരവായി ഈ പുസ്തകം എന്നും ഓർമിക്കപ്പെടുമെന്നും അതിർവരമ്പുകൾ ഭേദിച്ച് ദൂരദേശങ്ങളിലേക്ക് എത്താനുള്ള കഴിവ് കവിതക്കുണ്ടെന്നും കവി ആദിൽ ഖുസാം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poemsEmarat beats
News Summary - The World Poetry Tree has been released
Next Story