Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരൂ​പ​യു​ടെ...

രൂ​പ​യു​ടെ വി​ല​യി​ടി​ഞ്ഞു; വി​നി​മ​യ നി​ര​ക്ക്​ വ​ർ​ധി​ച്ചു

text_fields
bookmark_border
exchange rate
cancel

ദു​ബൈ: ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ നി​ര​ക്ക്​ റെ​ക്കോ​ഡ്​ ഇ​ടി​വ്​ രേ​ഖ​പ്പെ​ടു​ത്തി​യ​തോ​ടെ ഗ​ൾ​ഫ്​ ക​റ​ൻ​സി​ക​ളു​ടെ വി​നി​മ​യ നി​ര​ക്ക്​ വ​ർ​ധി​ച്ചു. വെ​ള്ളി​യാ​ഴ്ച ഒ​രു യു.​എ.​ഇ ദി​ർ​ഹ​മി​ന്​ 22.73 ദി​ർ​ഹം വ​രെ രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ രൂ​പ​ക്കെ​തി​രെ ദി​ർ​ഹ​മി​ന്‍റെ ഉ​യ​ർ​ന്ന നി​ര​ക്കു​ക​ളി​ലൊ​ന്നാ​ണി​ത്.

ക​റ​ൻ​സി ട്രേ​ഡി​ങ്​ അ​നു​സ​രി​ച്ച്, യു.​എ​സ് ഡോ​ള​റി​നെ​തി​രെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ വി​നി​മ​യ നി​ര​ക്ക് 83.29 ആ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ്​ ദി​ർ​ഹ​മി​ന്‍റെ വി​നി​മ​യ​ത്തി​ലും മാ​റ്റം പ്ര​തി​ഫ​ലി​ച്ച​ത്. വി​നി​മ​യ നി​ര​ക്ക്​ ഉ​യ​ർ​ന്ന​തോ​ടെ പ്ര​വാ​സി​ക​ൾ കൂ​ടു​ത​ലാ​യി നാ​ട്ടി​ലേ​ക്ക്​ പ​ണ​മ​യ​ക്കാ​ൻ അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​മി​റേ​റ്റ്​​സ്​ എ​ൻ.​ബി.​ഡി വ​ഴി പ​ണ​മ​യ​ച്ച​വ​ർ​ക്ക്​ 22.59രൂ​പ വ​രെ ല​ഭി​ച്ചു.

മി​ക​ച്ച വി​നി​മ​യ​നി​ര​ക്ക് ല​ഭ്യ​മാ​യ​തോ​ടെ നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച​താ​യി എ​ക്സ്ചേ​ഞ്ച് മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, നി​ര​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ വ​ർ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ കാ​ത്തി​രി​ക്കു​ന്ന​വ​രും ഏ​റെ​യു​ണ്ട്. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ യു.​എ​സ് ഡോ​ള​ർ ശ​ക്തി​പ്പെ​ട്ട​താ​ണ് ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ന് തി​രി​ച്ച​ടി​യാ​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:exchange ratedollar
News Summary - The value of the rupee fell; The exchange rate has increased
Next Story