Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെള്ളക്കെട്ട്​ നീങ്ങി;...

വെള്ളക്കെട്ട്​ നീങ്ങി; കുടുംബങ്ങൾ വീടുകളിലേക്ക്​ മടങ്ങിത്തുടങ്ങി

text_fields
bookmark_border
മ​ഴ​യി​ൽ നി​റ​ഞ്ഞ വെ​ള്ളം പ​മ്പു​ചെ​യ്ത്​ ക​ള​യു​ന്ന ടാ​ങ്ക​ർ ലോ​റി
cancel
camera_alt

മ​ഴ​യി​ൽ നി​റ​ഞ്ഞ വെ​ള്ളം പ​മ്പു​ചെ​യ്ത്​ ക​ള​യു​ന്ന ടാ​ങ്ക​ർ ലോ​റി

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ മ​ഴ​യെ തു​ട​ർ​ന്ന്​ മാ​റി​ത്താ​മ​സി​ച്ച കു​ടും​ബ​ങ്ങ​ൾ വീ​ടു​ക​ളി​ലേ​ക്ക്​ മ​ട​ങ്ങി​ത്തു​ട​ങ്ങി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും ശു​ചീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​യ​തോ​ടെ റോ​ഡു​ക​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും വെ​ള്ളം ഒ​ഴി​ഞ്ഞ​തോ​ടെ​യാ​ണ്​ താ​മ​സ​ക്കാ​രു​ടെ മ​ട​ക്കം തു​ട​ങ്ങി​യ​ത്. ഷാ​ർ​ജ​യി​ലെ അ​ടി​യ​ന്ത​ര ദു​ര​ന്ത​നി​വാ​ര​ണ ടീം, ​മ​ഴ​ക്കെ​ടു​തി​യി​ല​ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ ഘ​ട്ടം​ഘ​ട്ട​മാ​യി തി​രി​ച്ചെ​ത്തി​ക്കാ​നാ​ണ്​ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. റോ​ഡു​ക​ൾ തു​റ​ന്ന് വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

നാ​ശ​ന​ഷ്ട​മു​ണ്ടാ​യ വീ​ടു​ക​ളു​ടെ സു​ര​ക്ഷ​യും സം​ഘം ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ്, ഷാ​ർ​ജ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി, ക​ൽ​ബ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി, ഷാ​ർ​ജ റോ​ഡ്‌ ഗ​താ​ഗ​ത അ​തോ​റി​റ്റി, ഷാ​ർ​ജ വൈ​ദ്യു​തി-​ജ​ല-​ഗ്യാ​സ് അ​തോ​റി​റ്റി, ഡി​പ്പാ​ർ​ട്മെൻറ് ഓ​ഫ് സി​വി​ൽ ഡി​ഫ​ൻ​സ് എ​ന്നി​വ​യു​ൾ​പ്പെ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​ന​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ന്ന​ത്.

മ​ഴ​യി​ൽ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച 173 കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 1,100 പേ​ർ​ക്ക്​ മൂ​ന്ന് വ്യ​ത്യ​സ്ത സ്കൂ​ളു​ക​ളി​ലാ​യി അ​ഭ​യം ന​ൽ​കി​യി​രു​ന്നു. താ​മ​സ​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സു​ര​ക്ഷ വി​ഭാ​ഗ​ത്തി​ലെ 528 അം​ഗ​ങ്ങ​ളും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ​യും മ​റ്റ് വ​കു​പ്പു​ക​ളി​ലെ​യും 621 ഫീ​ൽ​ഡ് സ്റ്റാ​ഫു​ക​ളും 55 പൊ​ലീ​സ് പ​ട്രോ​ളി​ങ്​ ഉ​ദ്യോ​ഗ​സ്ഥ​രും 321 ഹെ​വി വാ​ഹ​ന​ങ്ങ​ളും സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​ട്ടു​ണ്ട്.

വെ​ള്ളം നി​റ​ഞ്ഞ ക​ൽ​ബ ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വെ​ള്ള​ക്കെ​ട്ട്​ നീ​ക്കു​ന്ന പ്ര​വ​ർ​ത്ത​നം തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. നൂ​റി​ലേ​റെ ടാ​ങ്ക​ർ ലോ​റി​ക​ളാ​ണ്​ വെ​ള്ളം ശേ​ഖ​രി​ച്ച്​ ക​ട​ലി​ലേ​ക്കൊ​ഴു​ക്കി​യ​ത്. രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ ശ​ക്​​ത​മാ​യ മ​ഴ​യാ​ണ്​ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച മു​ത​ൽ ല​ഭി​ച്ച​ത്. ഷാ​ർ​ജ എ​മി​റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യ ക​ൽ​ബ, ദി​ബ്ബ അ​ൽ ഹി​സ്​​ൻ, ഖോ​ർ​ഫ​ക്കാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ഫു​ജൈ​റ​യു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചു.

സ​ർ​ക്കാ​റി​ന്‍റെ സാ​​ങ്കേ​തി​ക വി​ഭാ​ഗം വെ​ള്ളം ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും വീ​ടു​ക​ളു​ടെ നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തു​ക​യും ചെ​യ്തി​രു​ന്നു. താ​മ​സ​ത്തി​ന്​ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന്​ ക​ണ്ടെ​ത്തി​യ വീ​ടു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ അ​ധി​കൃ​ത​ർ സ്ഥി​ര സം​വി​ധാ​നം നി​ർ​മി​ക്കു​ന്ന​ത്​ വ​രെ അ​ധി​കൃ​ത​ർ സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsflood
News Summary - The flood moved; Families started returning to their homes
Next Story