Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​സ്.​എ​ന്‍.​ഡി.​പി...

എ​സ്.​എ​ന്‍.​ഡി.​പി യൂ​ത്ത് മൂ​വ്മെ​ന്‍റ് യൂ​ത്ത് ക്രി​ക്ക​റ്റ് ലീ​ഗ്

text_fields
bookmark_border
എ​സ്.​എ​ന്‍.​ഡി.​പി യൂ​ത്ത് മൂ​വ്മെ​ന്‍റ് യൂ​ത്ത് ക്രി​ക്ക​റ്റ് ലീ​ഗ്
cancel
camera_alt

എ​സ്.​എ​ന്‍.​ഡി.​പി ഷാ​ര്‍ജ യൂ​നി​യ​ന്‍ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ

നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യൂ​ത്ത് ക്രി​ക്ക​റ്റ് ലീ​ഗ് ടൂ​ര്‍ണ​മെ​ന്‍റ്

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍നി​ന്ന്

അ​ജ്മാ​ന്‍: എ​സ്.​എ​ന്‍.​ഡി.​പി ഷാ​ര്‍ജ യൂ​നി​യ​ന്‍ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​ത്ത് ക്രി​ക്ക​റ്റ് ലീ​ഗ് സീ​സ​ണ്‍ 10 ടൂ​ര്‍ണ​മെ​ന്‍റ് അ​ജ്മാ​ന്‍ റോ​യ​ല്‍ സ്പോ​ര്‍ട്സ് ക്ല​ബി​ല്‍ തു​ട​ങ്ങി. ക്രി​ക്ക​റ്റ് ലീ​ഗ് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ക​ലേ​ഷ്, പ്രി​യ​ന്‍ദാ​സ്, പ്ര​സീ​ദ്, സ​ജു സാം​ബ​ന്‍, അ​ഭി​ന​ന്ദ് ചാ​പ്പു​ഴ​ശ്ശേ​രി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

എ​സ്.​എ​ന്‍.​ഡി.​പി യോ​ഗം യു.​എ.​ഇ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജ​ന്‍ അ​മ്പ​ല​ത്ത​റ, പ്ര​സാ​ദ് ശ്രീ​ധ​ര​ന്‍, വാ​ജ​സ്പ​തി, ജെ.​ആ​ര്‍.​സി. ബാ​ബു, ഷാ​ര്‍ജ യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ വി​ജു ശ്രീ​ധ​ര​ന്‍, വി​ജ​യ​കു​മാ​ര്‍, സി​ജു മം​ഗ​ല​ശ്ശേ​രി, ഷൈ​ന്‍ കെ. ​ദാ​സ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു. 16 ടീ​മു​ക​ള്‍ മാ​റ്റു​ര​ക്കു​ന്ന മ​ത്സ​ര​ത്തി​ന്‍റെ ഫൈ​ന​ല്‍ ഏ​പ്രി​ല്‍ 21നാ​ണ്.

ഫൈ​ന​ല്‍ ദി​ന​ത്തി​ല്‍ എ​സ്.​എ​ന്‍.​ഡി.​പി യൂ​നി​യ​ന്‍ ശാ​ഖ​ക​ളി​ലെ 1000ഓ​ളം വ​രു​ന്ന വ​നി​താ സം​ഘം പ്ര​വ​ര്‍ത്ത​ക​രു​ടെ മെ​ഗാ തി​രു​വാ​തി​ര​യും പ്ര​ജി​ന്‍ പ്ര​താ​പ് ന​യി​ക്കു​ന്ന നൃ​ത്ത​വും ഐ.​ആ​ര്‍ ബാ​ന്‍ഡി​ന്‍റെ ഫ്യൂ​ഷ​ന്‍ മ്യൂ​സി​ക് തു​ട​ങ്ങി​യ​വ​യും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanSNDP Youth Movement
News Summary - SNDP Youth Movement Youth Cricket League
Next Story