Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാവ്യാത്​മക വേദിയിൽ...

കാവ്യാത്​മക വേദിയിൽ അറബ്​ ​െഎക്യസംഗമം: സിറിയൻ ആക്രമണം ഉച്ചകോടിയുടെ  അജണ്ട മാറ്റിമറിച്ചില്ല

text_fields
bookmark_border
കാവ്യാത്​മക വേദിയിൽ അറബ്​ ​െഎക്യസംഗമം: സിറിയൻ ആക്രമണം ഉച്ചകോടിയുടെ  അജണ്ട മാറ്റിമറിച്ചില്ല
cancel

ദഹ്​റാൻ: എല്ലാം കൊണ്ടും കാവ്യാത്​മകമായിരുന്നു ദഹ്​റാനിലെ അറബ്​ സമ്മിറ്റ്​ വേദി. സൗദിയുടെ മുദ്രയായി വരുംകാലം സാക്ഷ്യപ്പെടുത്തുന്ന ഇ​ത്​റ സമുച്ചയം മരുഭൂമിയിലെ വേറി​െട്ടാരു ലോകമാണ് അവതരിപ്പിക്കുന്നത്​. അറിവി​​​െൻറയും സംസ്​കാരത്തി​​​െൻറയും ചരിത്രത്തി​​​െൻറയും  സൗദിയിലെ വിസ്​മയ കേന്ദ്രത്തിലേക്ക്​  രാഷ്​ട്രനേതാക്കളും പരിവാരങ്ങളും കടന്നുവന്ന ഞായറാഴ്​ച 29ാമത്​ ഉച്ചകോടിയെ അവിസ്​മരണീയമാക്കി. മരുഭൂമിയിൽ രൂപകൽപന ചെയ്​ത  പ്രകൃതിമനോഹര ലോകമാണ്​ അരാംകോ വളപ്പിലെ ഇത്​റ സമുച്ചയം. ചുറ്റും പുന്തോപ്പുകളും ജലമർമരങ്ങളും. അവിടുത്തെ കാറ്റിലും കവിതയുള്ളതുപോലെ തോന്നും. സൗദി സമ്പന്നതയുടെ ആദ്യ എണ്ണ ഉറവകൾ കണ്ടെത്തിയ സ്​ഥലത്താണ്​ ‘കിങ്​ അബ്​ദുൽ അസീസ്​ സ​​െൻറർ ഫോർ വേൾഡ്​ കൾച്ചർ’ സ്​ഥാപിച്ചിരിക്കുന്നത്​. ആദ്യഎണ്ണക്കിണറി​​​െൻറ അടയാളമെന്നോണം നാഴികക്കലി​​​െൻറ മാതൃകയിൽ തീർത്ത സൗധം. അതിനുള്ളിൽ ചരിച്ചു​െകട്ടിയ പനയോലപ്പന്തലി​​​െൻറ  പ്രതീതിയുള്ള ഹാളിനകത്തായിരുന്നു നേതാക്കളുടെ സമ്മേളനം.

മുളയിൽ തീർത്ത നിലത്തിന്​ പ്രകൃതിയുടെ ടച്ച്​. സാധാരണ ഉച്ചകോടിവേദികളിൽ നിന്ന്​ എന്തുകൊണ്ടും വ്യത്യസ്​തം. ഇ​നിമുതൽ അറബ്​ ഉച്ചകോടി അറബ്​ സാംസ്​കാരിക ഉച്ചകോടിയായിരിക്കുമെന്ന സൽമാൻ രാജാവി​​​െൻറ പ്രഖ്യാപനവും ഇൗ വേദിയിലായിരുന്നു. ഭീഷണികളുടെ കാലമായതിനാൽ അങ്ങേയറ്റ​ത്തെ സുരക്ഷയായിരുന്നു ഇത്​റയിൽ. ആകാശത്ത്​  നിരീക്ഷണക്കണ്ണുകളുമായി ഹെലികോപ്​റ്ററുകൾ സദാ റോന്തു ചുറ്റി. സൽമാൻ രാജാവ്​ നേരത്തെ സമ്മിറ്റ്​ വേദിയിലെത്തി അഥിതികളെ സ്വീകരിച്ചുകൊണ്ടിരുന്നു. ഏറെ നേരം നിന്ന നിൽപിൽ രാജാവ്​ അതിഥികളെ ആത്​മഹർഷത്തോടെ സ്വീകരിച്ചു. ഉച്ചക്ക്​ രണ്ടര​േയാടെ തുടങ്ങിയ ​ഉച്ചകോടി രാ​ത്രി എട്ടു  മണിയോ​െട സമാപിച്ചു.

അറബ്​ െഎക്യത്തി​​​െൻറ വിളംബരമായി മാറി ഉച്ചകോടി. 18 ഒാളം വിഷയങ്ങളിലാണ്​ ചർച്ചകൾ നടന്നത്​. മുഖ്യ അജണ്ട എന്തായിരിക്കുമെന്ന വിഷയത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. പ്രതീക്ഷിച്ച പോലെ ഫലസ്​തീൻ^ഇസ്രായേൽ വിഷയം ഉച്ചകോടിയുടെ തലക്കെട്ട്​ പിടിച്ചു പറ്റി. അതേ സമയം പടിഞ്ഞാറൻ രാജ്യങ്ങൾ സിറിയക്ക്​ നേരെ ആക്രമണം നടത്തിയതി​​​െൻറ പിറ്റേന്നായിരുന്നു അറബ്​ സമ്മിറ്റ്​. ഉച്ചകോടിയുടെ മുഖ്യഅജണ്ട ഇതോടെ സിറിയയായി  മാറുമെന്ന്​ ചില നിരീക്ഷകർ വിലയിരുത്തി. അറബ്​ പത്രങ്ങൾ പോലും അങ്ങിനെ എഴുതി. പ​െക്ഷ അതു സംഭവിച്ചില്ല. അമേരിക്കയുടെ എംബസി ജറുസലേമിലേക്ക്​ മാറ്റുമെന്ന ട്രംപി​​​െൻറ പ്രസ്​താവനക്കെതിരെ  അറബ്​ രാജ്യങ്ങൾ ഒറ്റക്കെട്ടായി ശബ്​ദമുയർത്തി. ഖുദ്​സ്​ ആസ്​ഥാനമായ ഫലസ്​തീ​ൻ രാഷ്​ട്രത്തിൽ കവിഞ്ഞ ഒരു പരിഗണനയും  തങ്ങൾക്കില്ലെന്ന്​ സൽമാൻ രാജാവ് പ്രഖ്യാപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssiriyamalayalam news
News Summary - siriya-uae-gulf news
Next Story