Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡിഫെനസ്​ട്രേറ്റ്​,...

ഡിഫെനസ്​ട്രേറ്റ്​, പാൻ​േഗ്ലാസ്യൻ: പുസ്​തകമേളക്ക്​ രണ്ട്​ വാക്കുകൾ സംഭാവന ചെയ്​ത്​ ശശി തരൂർ

text_fields
bookmark_border
Shashi Tharoor contributed two words to the book fair
cancel
camera_alt

ഷാർജ പുസ്​തക മേളയുടെ മൂന്നാം ദിവസം നടന്ന ഓൺലൈൻ സംവാദത്തിൽ​ ശശി തരൂർ സംസാരിക്കുന്നു

ദുബൈ: ഇംഗ്ലീഷ്​ വാക്കുകൾ കൊണ്ട്​ അമ്മാനമാടുന്ന ശശി തരൂർ എം.പി ഷാർജ പുസ്​തക മേളക്കും സമ്മാനിച്ചു രണ്ട്​ പുതിയ വാക്കുകൾ. ഡിഫെനസ്​ട്രേറ്റ് (defenestrate)​, പാൻ​േഗ്ലാസ്യൻ (Panglossian). ഷാർജ പുസ്​തക മേളയുടെ മൂന്നാം ദിവസം നടന്ന ഓൺലൈൻ സംവാദത്തിലാണ്​ ശശി തരൂർ പുതിയ വാക്കുകൾ പരിചയപ്പെടുത്തിയത്​.

ഒരു ആശയം സ്​നേഹപൂർവം നിരസിക്കുന്നതിനാണ്​ 'ഡിഫെനസ്​ട്രേറ്റ്' ഉപയോഗിക്കുന്നത്​. കോവിഡ്​ കാലത്ത്​ ഏറ്റവുമധികം ആവശ്യം വരുന്ന വാക്കാണ്​ പാൻ​േഗ്ലാസ്യൻ. അമിത ശുഭാപ്​തി വിശ്വാസത്തോടെയിരിക്കുക എന്നതാണ്​ ഈ വാക്കി​െൻറ അർഥമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഇഷ്​ടപ്പെട്ട വാക്ക്​ ഏതാണെന്ന ചോദ്യത്തിന്​ 'വായന' എന്നായിരുന്നു മറുപടി. ദിവസവും വായിക്കുക എന്നത്​ പ്രധാന കാര്യമാണ്​. നമ്മുടെ ചിന്തകൾ വികസിക്കാൻ ഇത്​ ഉപകരിക്കും. വർഷത്തിൽ 365 പുസ്​തകങ്ങൾ വരെ വായിച്ച കാലമുണ്ടായിരുന്നു.

അറിവിനും ആത്​മസംതൃപ്തിക്കും വേണ്ടിയാവണം വായന. ഇന്ത്യ എന്ന ആശയം നമ്മുടെ ഭരണഘടനയിൽ അധിഷ്​ടിതമാണ്​. അത്​ ജാതിയിൽ നിന്നോ മതത്തിൽ നിന്നോ ഭാഷയിൽ നിന്നോ ഉരുത്തിരിഞ്ഞുവന്ന ഒന്നല്ല. ഷാർജ പുസ്​തകമേളയിൽ നേരിട്ട്​ പ​ങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തക അഞ്​ജന ശങ്കർ മോഡറേറ്ററായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shashi Tharoorshrajah book fairdefenestratePanglossian
News Summary - Shashi Tharoor contributed two words to the book fair
Next Story