Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅക്ഷരപ്പൂരത്തിന്​...

അക്ഷരപ്പൂരത്തിന്​ വിളമ്പരം മുഴങ്ങി;  ഷാർജ പുസ്​തകമേളയിൽ 15 ലക്ഷം ടൈറ്റിലുകൾ

text_fields
bookmark_border
അക്ഷരപ്പൂരത്തിന്​ വിളമ്പരം മുഴങ്ങി;  ഷാർജ പുസ്​തകമേളയിൽ 15 ലക്ഷം ടൈറ്റിലുകൾ
cancel
camera_alt???? ????? ?????????? ??????? ???????? ?? ????? ??????? ???????????? ?????????: ???? ?????????

ദുബൈ: അക്ഷരസ്​നേഹികൾ കാത്തുകാത്തിരുന്ന പുസ്​തകങ്ങളുടെ ഉത്സവത്തി​​​െൻറ വിളംബരം മുഴങ്ങി.  36ാമത്​ ഷാർജ അന്താരാഷ്​ട്ര പുസ്​തക മേളയുടെ വിശദാംശങ്ങൾ സംഘാടകർ പ്രഖ്യാപിച്ചു. 15 ലക്ഷം ടൈറ്റിലുകളിലെ പുസ്​തകങ്ങളാണ്​ അടുത്ത മാസം ഒന്നു മുതൽ 11 വരെ ഷാർജ എക്​സ്​പോ സ​െൻററിൽ അരങ്ങേറുന്ന മേളയിൽ പ്രദർശിപ്പിക്കുക. 60 രാജ്യങ്ങളിൽ നിന്ന്​ 1650 പ്രസാധകർ അണിനിരക്കുന്ന മേളയിൽ 2600 ലേറെ ചടങ്ങുകളും നടക്കുമെന്ന്​ ഷാർജ ബുക്​ അതോറിറ്റി ചെയർമാൻ അഹ്​മദ്​ അൽ അമീറി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലാഭത്തിനായല്ല, പുസ്​തകങ്ങളിലൂടെ സംസ്​കാരം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ മേള ഒരുക്കുന്നതെന്നും പുസ്​തകങ്ങൾക്ക്​ മികച്ച വിലക്കുറവ്​ പ്രഖ്യാപിക്കുന്ന പ്രസാധകർക്ക്​ സൗജന്യമായി മേളയിൽ ഇടം നൽകുമെന്നും അദ്ദേഹം വ്യക്​തമാക്കി. വിവിധ സംസ്​കാരങ്ങളെയും ചിന്താധാരകളെയും അടുത്തറിയാനും ആശയങ്ങൾ പങ്കുവെക്കാനുമുള്ള ഏറ്റവും അനുയോജ്യ വേദിയെന്ന നിലയിൽ ‘എ​​െൻറ പുസ്​തകത്തിനുള്ളിലെ ലോകം’ എന്നാണ്​ മേളയുടെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്​.  ബ്രിട്ടനാണ്​ മേളയിലെ വിശിഷ്​ട രാജ്യം.   വിശിഷ്​ട രാജ്യമായ ​ബ്രിട്ട​​െൻറ പ്രത്യേക പവലിയനിൽ ഏറെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഖുർആ​​െൻറ കൈയെഴുത്ത്​ പ്രതി ​പ്രദർശിപ്പിക്കുന്നുണ്ട്​. ന്യൂയോർക്ക്​ സർവകലാശാലയുമായി ചേർന്ന്​ പ്രസാധന കോഴ്​സ്​ ഉൾപ്പെടെ അക്കാദമിക്​ പരിപാടികളും ഇൗ ദിനങ്ങളിൽ നടക്കും. കുട്ടികൾക്കായി 1,632  പരിപാടികളാണ്​ സംഘടിപ്പിക്കുന്നത്​. പാചകമേളയും അനുബന്ധ പരിപാടികളും, സാമൂഹിക മാധ്യമ താരങ്ങൾ പ​െങ്കടുക്കുന്ന ചടങ്ങുകളും അരങ്ങേറും. ഷാർജ മീഡിയ കോർപറേഷൻ ഡി.ജി മുഹമ്മദ്​ ഖലഫ്​, ഇത്തിസലാത്ത്​ ആക്​ടിങ്​ ജി.എം. മുഹമ്മദ്​ അൽ ഒമൈമി, ഹന്നാ ഹെ​േൻറഴ്​സൺ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംസാരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newssharjah book fest - uae gulf news
News Summary - sharjah book fest - uae gulf news
Next Story