Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസീറ്റ്​ ബെൽറ്റിടാത്ത...

സീറ്റ്​ ബെൽറ്റിടാത്ത 37,519  യാത്രക്കാർക്ക്​ പിഴ ചുമത്തി

text_fields
bookmark_border
സീറ്റ്​ ബെൽറ്റിടാത്ത 37,519  യാത്രക്കാർക്ക്​ പിഴ ചുമത്തി
cancel

ദുബൈ:    സീറ്റ്​ബെൽറ്റ്​ ധരിക്കാത്ത വാഹനയാ​​ത്രക്കാർക്കെതിരെ നടപടി കർശനം. ഇൗ വർഷം ജൂലൈ വരെ  37,519  പേർക്കാണ്​ ദുബൈ പൊലീസ്​ പിഴ ചുമത്തിയത്​. ജൂലൈ ഒന്നിന്​ പുതിയ ഫെഡറൽ ഗതാഗത നിയമങ്ങൾ നിലവിൽ വന്ന ശേഷം വീഴ്​ച വരുത്തിയവരുടെ എണ്ണത്തിൽ ശ്രദ്ധേയമായ കുറവുണ്ട്​. ഇൗ വർഷം ജനുവരിയിൽ 8,102 പേർക്കാണ്​ പിഴ ഇൗടാക്കിയത്​. ബെൽറ്റ്​ ധരിക്കൽ എന്നത്​ വിട്ടുവീഴ്​ച പാടില്ലാത്ത നിയമമാണെന്നും അപകടങ്ങളിൽ പരിക്കുകളുടെ അളവിൽ വലിയ കുറവു വരുത്താൻ ഇതു സഹായിക്കുമെന്നും  ദുബൈ പൊലീസ്​ ഗതാഗത വിഭാഗം ഡയറക്​ടർ ബ്രിഗേഡിയർ സൈഫ്​ മുഹൈർ അൽ മസ്​റൂഇ പറഞ്ഞു. മുൻപ്​ 200 ദിർഹമാണ്​ പിഴ ഇൗടാക്കിയിരുന്നത്​. 

പുതിയ ട്രാഫിക്​ ചട്ടങ്ങൾ നിലവിൽ വന്നപ്പോൾ ഇത്​ 400 ദിർഹം ആക്കി ഉയർത്തി. ഒപ്പം നാല്​ ബ്ലാക്ക്​ പോയൻറും ചുമത്തും. പുതിയ നിയമവും പുതുക്കിയ പിഴയും ചട്ടലംഘനം കുറക്കുമെന്ന വിശ്വാസത്തിലാണ്​ പൊലീസ്​. ഫെബ്രുവരിയിൽ 5786, മാർച്ചിൽ5933, ഏ​പ്രിലിൽ 5967, മെയ്​ മാസത്തിൽ 6351 എന്നിങ്ങനെയാണ്​ പിടികൂടിയ സീറ്റ്​ ബെൽറ്റ്​ നിയമലംഘനം.എന്നാൽ പുതിയ ചട്ടം ​പ്രഖ്യാപിച്ചതിനു പിന്നാലെ കുറവു വന്നു തുടങ്ങി. ജൂണിൽ ഇത്​ 2759 ആയി. നിയമം പ്രാബല്യത്തിൽ വന്ന ജൂലൈയിൽ ഇത്​  2621 ആയി കുറഞ്ഞു. 

ചട്ടം കർശനമാക്കിയതിനൊപ്പം കാര്യമായ ബോധവത്​കരണവും പൊലീസ്​ നടത്തുന്നുണ്ട്​. പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ്​ ബെൽറ്റ്​ നിർബന്ധമാക്കിയിട്ടുണ്ട്​. അവർ ധരിക്കാത്ത പക്ഷം ഡ്രൈവറാണ്​ പിഴ നൽകേണ്ടി വരിക. ആദ്യവട്ടം വീഴ്​ച വരുത്തുന്നവർക്ക്​ മുന്നറിയിപ്പ്​ നൽകുകയും ആവർത്തിച്ചാൽ പിഴ ഇൗടാക്കുകയുമാണ്​ ഇൗ വിഷയത്തിൽ സ്വീകരിച്ചുവരുന്ന നിലപാട്​. സീറ്റ്​ ബെൽറ്റ്​ ധരിക്കാത്തത്​ വഴിയോരത്ത്​ സ്​ഥാപിച്ച കാമറകളിലും പകർത്തി റിപ്പോർട്ട്​ ​െചയ്യപ്പെടും. കുട്ടികളെ മടിയിൽ ഇരുത്തി  മുൻസീറ്റിൽ യാത്ര ​െചയ്യുന്നതിനെതിരെയും പൊലീസ്​ കർശന വിലക്ക്​ ഏർപ്പെടുത്തിയിട്ടുണ്ട്​. കുഞ്ഞുങ്ങൾക്ക്​ വലിയ ദോഷം ചെയ്യുന്നതാണ്​ ഇത്തരം യാത്രയെന്നും അപകട സാധ്യത ഏറെയാണെന്നും ബ്രിഗേഡിയർ മസ്​റൂഇ പറഞ്ഞു. അപകങ്ങളുണ്ടായാലോ പെ​െട്ടന്ന്​ ബ്രേക്കിട്ടാലോ കുഞ്ഞുങ്ങൾ ഡാഷ്​ബോർഡിൽ തെറിച്ചിടിക്കാൻ ഇതു കാരണമായേക്കും. നാലു വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്കായി കുട്ടി സീറ്റ്​ നിർബന്ധമാണിപ്പോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsseat beltmalayalam news
News Summary - seat belt-uae-gulf news
Next Story