Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ലാം എ​യ​ർ...

സ​ലാം എ​യ​ർ തീ​രു​മാ​നം പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി

text_fields
bookmark_border
Salam Air
cancel

ദു​ബൈ: അ​ടു​ത്ത മാ​സം മു​ത​ൽ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള സ​ർ​വി​സ്​ നി​ർ​ത്തു​മെ​ന്ന ഒ​മാ​ൻ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​റി​ന്‍റെ തീ​രു​മാ​നം യു.​എ.​ഇ​യി​ലെ മ​ല​യാ​ളി പ്ര​വാ​സി​ക​ൾ​ക്ക്​ വ​ൻ തി​രി​ച്ച​ടി​യാ​കും.

ഇ​ന്ത്യ​യി​ലേ​ക്ക്​ വി​മാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ അ​നു​വ​ദി​ക്കാ​ൻ സാ​ധ്യ​മാ​കാ​ത്ത​തി​നാ​ലാ​ണ്​ സ​ർ​വി​സു​ക​ൾ നി​ർ​ത്തു​ന്ന​തെ​ന്നാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം​ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക്​ അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ ക​മ്പ​നി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഒ​ക്​​ടോ​ബ​ർ ഒ​ന്നു​ മു​ത​ൽ ബു​ക്കി​ങ്​ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും നീ​ക്കി​യി​ട്ടു​ണ്ട്.

റി​സ​ർ​വേ​ഷ​ൻ ചെ​യ്ത എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും പൂ​ർ​ണ​മാ​യും റീ​ഫ​ണ്ട് ന​ൽ​കു​മെ​ന്നാ​ണ്​ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. റീ​ഫ​ണ്ടി​നെ കു​റി​ച്ച്​ സം​ശ​യം ഉ​ണ്ടെ​ങ്കി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്നും ക​മ്പ​നി അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, എ​ത്ര കാ​ല​ത്തേ​ക്കാ​ണ്​ സ​ർ​വി​സ്​ നി​ർ​ത്തു​ന്ന​ത്​ എ​ന്ന​തി​നെ കു​റി​ച്ച്​ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഒ​രു വി​ശ​ദീ​ക​ര​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ല.കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​രു​ന്ന സ​ലാം എ​യ​റി​ന്‍റെ പി​ൻ​മാ​റ്റം സാ​ധാ​ര​ണ​ക്കാ​രാ​യ മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള പ്ര​വാ​സി​ക​ൾ​ക്ക്​​ ഏ​റെ തി​രി​ച്ച​ടി​യാ​ണ്. സ​ലാം എ​യ​ർ ഫു​ജൈ​റ​യി​ൽ​നി​ന്ന്​ മ​സ്ക​ത്ത്​ വ​ഴി നി​ല​വി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ ഒ​ക്​​ടോ​ബ​ർ ര​ണ്ടു മു​ത​ൽ ഫു​ജൈ​റ​യി​ൽ​നി​ന്നും ദു​ബൈ​യി​ൽ നി​ന്നും​ മ​സ്ക​ത്ത്​ വ​ഴി കോ​ഴി​ക്കോ​ട്ടേ​ക്കും​ സ​ർ​വി​സ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​ത്​ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ്​ പ്ര​വാ​സി​ക​ൾ ക​ണ്ടി​രു​ന്ന​ത്. യാ​ത്രാ​സ​മ​യം കൂ​ടു​ത​ലാ​ണെ​ങ്കി​ലും കു​റ​ഞ്ഞ നി​ര​ക്കും കൂ​ടു​ത​ൽ ല​ഗേ​ജ്​ സൗ​ക​ര്യ​വു​മാ​ണ്​ സ​ലാം എ​യ​റി​നെ പ്ര​വാ​സി​ക​ൾ കൂ​ടു​ത​ൽ ആ​ശ്ര​യി​ക്കാ​ൻ കാ​ര​ണം.

എ​യ​ർ ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​മ്പ​നി​ക​ൾ സീ​സ​ൺ സ​മ​യ​ങ്ങ​ളി​ൽ വി​മാ​ന ടി​ക്ക​റ്റി​ൽ വ​ൻ കൊ​ള്ള​ലാ​ഭം നേ​ടു​മ്പോ​ൾ സ​ലാം എ​യ​റി​ന്‍റെ സ​ർ​വി​സ്​ പ്ര​ഖ്യാ​പ​നം പ്ര​വാ​സി​ക​ൾ​ക്ക്​ വ​ലി​യ ആ​ശ്വാ​സം പ​ക​രു​ന്ന ഒ​ന്നാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PlaneServiceRefundIndiaDecisionAir indiaExpatriatesTroubleSalamAir
News Summary - Salam Air decision Expatriates are in trouble
Next Story