Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോടികൾ വെട്ടിച്ച റിയൽ...

കോടികൾ വെട്ടിച്ച റിയൽ എസ്​റ്റേറ്റ്​ കേസ്​ : ദുബൈ ഭരണാധികാരിയുടെ കോടതിയിൽ തീർപ്പാക്കി

text_fields
bookmark_border
കോടികൾ വെട്ടിച്ച റിയൽ എസ്​റ്റേറ്റ്​ കേസ്​ : ദുബൈ ഭരണാധികാരിയുടെ കോടതിയിൽ തീർപ്പാക്കി
cancel

ദുബൈ: ഉപഭോക്​താക്കൾക്ക്​ ലഭിക്കേണ്ട ആനുകൂല്യങ്ങൾ പദവി ദുരുപയോഗം ചെയ്​ത്​ തട്ടിയെടുത്ത ജീവനക്കാർക്കെതിരെ റിയൽ എസ്​റ്റേറ്റ്​ സ്​ഥാപനം നൽകിയ കേസ്​ ദുബൈ ഭരണാധികാരിയുടെ കോടതി തീർപ്പാക്കി. 15 കോടി ദിർഹമാണ്​ മൂന്ന്​ ജീവനക്കാർ രാജ്യത്തിനു പുറത്തുള്ള ചിലരുമായി ഒത്തുചേർന്ന്​ വെട്ടിച്ചത്​. 
വിപണിവിലയേക്കാൾ കുറച്ച്​ ഉപഭോക്​താക്കൾക്ക്​ ഭൂമി വിൽക്കാനുള്ള അനുമതി ദുരുപയോഗം ചെയ്​താണ്​ മൂവർ സംഘം തട്ടിപ്പു നടത്തിയത്​. പ്ലോട്ടുകൾ വാങ്ങാൻ താൽപര്യം ​​ പ്രകടിപ്പിച്ച ഉപഭോക്​താക്കളോട്​ അവ മറ്റൊരാൾ ബുക്കു ചെയ്​തെന്നും ഇനി വാങ്ങണമെന്നുണ്ടെങ്കിൽ ആ വ്യക്​തിക്കോ അദ്ദേഹത്തി​​​െൻറ കമ്പനിയിലേക്കോ പണമടക്കണമെന്നും ധരിപ്പിച്ചു. 

ഇത്തരത്തിൽ പദവി ദുരുപയോഗവും പണം വഴിമാറ്റലും നടന്നുവെന്ന പരാതി ലഭിച്ചതിനെ തുടർന്ന്​ ഭരണാധികാരിയുടെ കോടതി വിഷയം പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയായിരുന്നുവെന്ന്​ കോടതിയിലെ പരാതി പരിഹാര വകുപ്പ്​ ഡയറക്​ടർ ഹാഷിം സലീം അൽ ഖിവാനി പറഞ്ഞു. മേൽനോട്ടം വഹിക്കാൻ ആരെയും നിയോഗിക്കാതെ ജീവനക്കാർക്ക്​ പൂർണ അധികാരം നൽകിയതാണ്​ പ്രശ്​നത്തിലേക്ക്​ വഴി തെളിയിച്ചത്​ എന്നാണ്​ സമിതിയുടെ പ്രാഥമിക നിഗമനം. 

പണം നൽകിയ ശേഷം താൻ വഞ്ചിക്കപ്പെട്ടുവെന്ന ഉപഭോക്​താവി​​​െൻറ പരാതി ലഭിച്ചതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ തട്ടിപ്പ്​ വെളിപ്പെട്ടത്​. സംഭവം വിശദമായി അന്വേഷിച്ച പ്രത്യേക സമിതി ജീവനക്കാർ തങ്ങളുടെയും കൂട്ടാളികളുടെയും അക്കൗണ്ടുകളിലേക്ക്​ കോടിക്കണക്കിന്​ ദിർഹം സമാഹരിച്ചതായി കണ്ടെത്തി. മുൻകൂർ മറ്റാരും പ്ലോട്ടുകൾ ബുക്ക്​ ചെയ്​തിരുന്നില്ല. ഭൂമി കൈമാറ്റം ചെയ്​തതായി കാണിച്ച്​ അവതരിപ്പിച്ച രേഖകളെല്ലാം വ്യാജമായിരുന്നു. പ്രതികൾ അവിഹിതമായി സംഘടിപ്പിച്ച പണം മുഴുവൻ തിരിച്ചു നൽകാനാണ്​ കോടതിയുടെ തീർപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estategulf newsmalayalam news
News Summary - real estate-uae-gulf news
Next Story