Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ്​ മു​ഹ​മ്മ​ദ്​...

ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കൈ​റോ​യി​ൽ; അ​ൽ സീ​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ശൈ​ഖ്​ മു​ഹ​മ്മ​ദ്​ കൈ​റോ​യി​ൽ; അ​ൽ സീ​സി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

ദു​ബൈ: യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഈ​ജി​പ്ത്​ ത​ല​സ്ഥാ​ന​മാ​യ കൈ​റോ​യി​ലെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഈ​ജി​പ്​​ത്​ പ്ര​സി​ഡ​ന്‍റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ സീ​സി നേ​രി​ട്ടെ​ത്തി സ്വീ​ക​രി​ച്ചു.

തു​ട​ർ​ന്ന്​ ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ൽ കൂ​ടി​ക്കാ​ഴ്ച​യും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ ച​ർ​ച്ച​യും ന​ട​ന്നു. വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​വും പ്രാ​ദേ​ശി​ക വി​ഷ​യ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണ​വും ഇ​രു നേ​താ​ക്ക​ളും അ​വ​ലോ​ക​നം ചെ​യ്തു. അ​ന്താ​രാ​ഷ്​​ട്ര, പ്ര​ദേ​ശി​ക വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച്​ നി​ല​പാ​ടു​ക​ൾ പ​ങ്കു​വെ​ച്ച ഇ​രു​വ​രും പ്രാ​ദേ​ശി​ക സ്ഥി​ര​ത​യും പു​രോ​ഗ​തി​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്​ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

ഈ​ജി​പ്ത്​ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ൾ ട്വി​റ്റ​റി​ൽ പ​ങ്കു​വെ​ച്ച ശൈ​ഖ്​ മു​ഹ​മ്മ​ദ്, യു.​എ.​ഇ​യും ഈ​ജി​പ്തും ത​മ്മി​ൽ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച​ചെ​യ്ത​താ​യി കു​റി​ച്ചു.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ അ​ട​ക്കം പ്ര​മു​ഖ​ർ പ്ര​സി​ഡ​ന്‍റി​നെ അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CairoEl SisiPresident Sheikh Mohamed
News Summary - President Sheikh Mohamed arrives in Cairo and holds talks with El Sisi
Next Story