Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹജ്ജ്​: പാസ്​പോർട്ട്​...

ഹജ്ജ്​: പാസ്​പോർട്ട്​ നേരത്തേ നൽകണം; പ്രവാസികൾക്ക്​ തിരിച്ചടി

text_fields
bookmark_border
hajj
cancel

ദുബൈ: കേന്ദ്ര ഹജ്ജ്​ കമ്മിറ്റിക്ക് കീഴിൽ നാട്ടിൽനിന്ന് ഹജ്ജിന്​ പോകാൻ അവസരം ലഭിച്ചവർ ഏപ്രിൽ 24ന്​ മുമ്പായി​ പാസ്​പോർട്ട്​ സമർപ്പിക്കണമെന്ന നിർദേശം പ്രവാസികൾക്ക്​ തിരിച്ചടിയാകുന്നു. ജൂൺ മൂന്നാം വാരത്തിലാണ്​ ഹജ്ജ്​ കർമങ്ങൾക്ക്​ തുടക്കമാകുന്നതെങ്കിലും രണ്ടരമാസം മുമ്പുതന്നെ നാട്ടിലെത്തി യാത്രാ നടപടികൾക്കായി പാസ്​പോർട്ട്​ കൈമാറണമെന്നാണ്​ നിർദേശം. എന്നാൽ, ഇത്​ യു.എ.ഇ ഉൾപ്പെടെ ഗൾഫ്​ രാജ്യങ്ങളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക്​ പ്രയാസം സൃഷ്​ടിക്കു​മെന്ന്​ വിവിധ കൂട്ടായ്​മകളും ഹജ്ജിന്​ അവസരം ലഭിച്ചവരും ചൂണ്ടിക്കാണിക്കുന്നു. പ്രവാസികൾക്ക്​ ഇളവ്​ അനുവദിക്കണമെന്നും ആവശ്യമുയരുന്നു. ഇത്തവണ ഹജ്ജിന്​ പോകുന്നവർ ഏപ്രിൽ 24നുള്ളിൽ തങ്ങളുടെ പാസ്​പോർട്ട്​ മെഡിക്കൽ സർട്ടിഫിക്കറ്റിനൊപ്പം കൈമാറണമെന്നാണ് ഹജ്ജ്​ കമ്മിറ്റി നിർദേശം. മേയ്​ 26ന്​ തുടങ്ങി ജൂൺ ഒമ്പതു​വരെയാണ്​ ഇത്തവണ ഇന്ത്യയിൽനിന്നുള്ള ഹജ്ജ്​ വിമാനങ്ങൾ യാത്ര പുറപ്പെടുന്നത്​. രണ്ടാം ഘട്ടത്തിൽ കേരളത്തിൽനിന്നുള്ള ഷെഡ്യൂളും ആരംഭിക്കും.

ഹജ്ജ്​ കഴിഞ്ഞ്​ ജൂലൈ​ ഒന്നുമുതൽ 21 വരെയാണ്​ മടക്കയാത്ര ഷെഡ്യൂൾ ചെയ്​തിരിക്കുന്നത്​. ഇതുപ്രകാരം പാസ്​പോർട്ട്​ സമർപ്പിക്കാനായി ഗൾഫ്​ രാജ്യങ്ങളിൽനിന്നുള്ള പ്രവാസി ഹാജിമാർ രണ്ടരമാസമെങ്കിലും ജോലിയിൽനിന്ന്​ അവധിയെടുത്ത്​ നാട്ടിലേക്ക്​ മടങ്ങണമെന്നതാണ്​ വെല്ലുവിളി. ഇത്​, സർക്കാർ-സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്നവർക്ക്​ തിരിച്ചടിയാകും. നിലവിൽ ഇന്ത്യൻ ക്വോട്ടയിലൂടെ മാത്രമേ പ്രവാസികൾക്ക് ഹജ്ജിന് പോകാൻ സാധിക്കൂന്നുള്ളൂ. വിവിധ ഗൾഫ്​ രാജ്യങ്ങളിൽ അപേക്ഷിക്കാൻ ഓപ്​ഷനുണ്ടെങ്കിലും ഹജ്ജ്​ അവസരം കിട്ടുന്നത്​ അപൂർവമാണ്​. കേന്ദ്ര ഹജ്ജ്​ കമ്മിറ്റി വഴി അപേക്ഷ നൽകുകയും നറുക്കെടുപ്പിൽ അവസരം ലഭിക്കുകയും ചെയ്തവർ ഇതിനകം ആദ്യഗഡു പണം അടച്ചുകഴിഞ്ഞു. വിദേശത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ജോലിക്കാർക്ക് പൊതുവെ ലഭിക്കുന്ന അവധി 30 മുതൽ 40 ദിവസം വരെയാണ്​. ദിവസങ്ങളോളം അവർക്ക് ജോലിയിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നത് ജോലിയെ ബാധിക്കുമെന്ന നിലയിലാണ്​ കാര്യങ്ങൾ.

പാസ്പോർട്ട് സമർപ്പണത്തിൽ ഇളവ് വേണം -ഐ.സി.എഫ്

ദുബൈ: ഈ വർഷം ഹജ്ജിന് അവസരം ലഭിച്ച പ്രവാസി ഇന്ത്യക്കാർക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് പാസ്പോർട്ട് നൽകുന്ന രീതിയിൽ മാറ്റംവരുത്തണമെന്ന് ഐ.സി.എഫ് ഇൻറർനാഷനൽ കൗൺസിൽ ആവശ്യപ്പെട്ടു. ഇ-വിസ സൗകര്യം ലഭ്യമായതിനാൽ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പിങ് ആവശ്യമില്ല എന്നതിനാൽ തീർഥാടകർ ഒറിജിനൽ പാസ്‌പോർട്ട് ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണമെന്ന നിലവിലെ നടപടിക്രമത്തിൽ മാറ്റംവരുത്തുകയോ പാസ്‌പോർട്ട് സമർപ്പിക്കൽ രീതി ഒഴിവാക്കുകയോ യാത്രാ കാലാവധിക്കനുസരിച്ച് സമയക്രമത്തിൽ മാറ്റംവരുത്തുകയോ വേണമെന്ന്​ ഐ.സി.എഫ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി അധികാരികൾക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PassportUAE NewsHajj 2024
News Summary - Passport must be issued in advance for Hajj
Next Story