Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെസ്​റ്റോയുടെ 92ാം...

നെസ്​റ്റോയുടെ 92ാം ഹൈപ്പർമാർക്കറ്റ്​ അൽ നഹ്​ദയിൽ തുറന്നു

text_fields
bookmark_border
നെസ്​റ്റോയുടെ 92ാം ഹൈപ്പർമാർക്കറ്റ്​ അൽ നഹ്​ദയിൽ തുറന്നു
cancel
camera_alt

നെസ്​റ്റോ ഗ്രൂപ്പി​െൻറ 92ാം ഹൈപ്പർമാർക്കറ്റ്​ ദുബൈ അൽ നഹ്ദയിൽ വെസ്​റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്യുന്നു. നെസ്​റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ ടി.എൻ. നിസാർ, കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ സമീപം 

ദുബൈ: പ്രമുഖ റീ​ട്ടെയിൽ ശൃംഖലയായ നെസ്​റ്റോ ഗ്രൂപ്പി​െൻറ 92ാം ഹൈപ്പർമാർക്കറ്റ്​ ദുബൈ അൽ നഹ്ദയിൽ പ്രവർത്തനമാരംഭിച്ചു.

അൽ നഹ്ദ 2ൽ ആധുനിക സൗകര്യങ്ങളോടുകൂടി തുറന്ന ഹൈപ്പർമാർക്കറ്റ്​ വെസ്​റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്​തു.

ഉദ്​ഘാടനത്തോടനുബന്ധിച്ച്​ മത്സ്യം, മാംസം, പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കൾ, ഇലക്ട്രോണിക്സ്, ഗാർമെൻറ്​സ്​ എന്നിവക്ക്​ മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. വിപുലമായ പാർക്കിങ്ങും അത്യാധുനിക സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബ്രാൻഡഡ് വസ്ത്രങ്ങൾ, ഫാഷൻ ആക്സസറീസ്, ബാഗുകൾ, ഫൂട്​വെയർ, സ്പോർട്സ് വെയർ, ഹോം ആൻഡ് ഡെക്കോർ, ഗിഫ്റ്റുകൾ, ഇലക്ട്രോണിക്സ്, വാച്ചുകൾ, ഭക്ഷണപദാർഥങ്ങൾ എന്നിവ മിതമായ നിരക്കിൽ ഉപയോക്താക്കൾക്ക് ലഭിക്കുമെന്ന്​ മാനേജ്​മെൻറ്​ അറിയിച്ചു.

നെസ്​റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ ടി.എൻ. നിസാർ, കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NestoHypermarketAl Nahda
News Summary - Nesto's 92nd Hypermarket opens in Al Nahda
Next Story