Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആശ്വാസം നൽകാതെ  ആശ...

ആശ്വാസം നൽകാതെ  ആശ മാത്രം കൊടുത്ത്​ പ്രധാനമന്ത്രി 

text_fields
bookmark_border
ആശ്വാസം നൽകാതെ  ആശ മാത്രം കൊടുത്ത്​ പ്രധാനമന്ത്രി 
cancel

ദുബൈ: ഇന്ത്യയും യു.എ.ഇയും തമ്മിലെ ബന്ധം ഏറ്റവും ശക്​തമായിത്തീർന്ന നാളുകളിൽ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന്​  നീറുന്ന പ്രശ്​നങ്ങൾക്ക്​ പരിഹാരമാവുന്ന പ്രഖ്യാപനങ്ങ​​ൾ പ്രതീക്ഷിച്ച പ്രവാസികൾക്ക്​ ലഭിച്ചത്​  നിരാശ തന്നെ. നിരാശയുടെ കാലം കഴിഞ്ഞെന്ന്​ അവകാശപ്പെ​െട്ടങ്കിലും യു.പിയിലും ബിഹാറിലുമെല്ലാം  തെരഞ്ഞെടുപ്പു പ്രചരണത്തിനായി നടത്താറുള്ള  പ്രസംഗത്തി​​​െൻറ പരിഷ്​കരിച്ച രൂപമാണ്​ ദുബൈ ഒാപ്പറയിൽ ഇന്ത്യൻ സമൂഹത്തി​​​െൻറ പ്രതിനിധികൾക്കു മുന്നിലും മോദി ആവർത്തിച്ചത്​.  

അതിക്രമങ്ങൾ അരങ്ങേറു​േമ്പാൾ പ്രധാനമന്ത്രി ഒന്നു വാ തുറന്നെങ്കിൽ എന്ന്​ ഇന്ത്യൻ ജനത ആഗ്രഹിച്ച സഹിഷ്​ണുതയും സൗഹാർദവും സംബന്ധിച്ച ഒാർ​മപ്പെടുത്തൽ യു.എ.ഇയിലെ ഇന്ത്യൻ സമൂഹത്തിനു മുൻപാകെ നടത്തി എന്നതു മാത്രമാണ്​ പ്രസംഗത്തി​​​െൻറ സവിശേഷത.    ക്ഷണിക്കപ്പെട്ട 2000 പേർക്കായിരുന്നു​ മില്ലെനിയം മൊമൻറ്​സ്​ എന്ന്​ പേരിട്ട ചടങ്ങിൽ പ്രവേശനം​. 9.30നാണ്​ മോദിയുടെ പ്രസംഗം ​നടക്കുന്നതെന്നറിയിച്ചെങ്കിലും ഏറെ മുൻപു തന്നെ ഒാപ്പറയിലെ സീറ്റുകൾ നിറഞ്ഞിരുന്നു. ഇന്ത്യയുടെ നാനത്വവും വൈവിധ്യവും വിവരിക്കുന്ന ഡോക്യൂമ​​െൻററികളും റെക്കോർഡ്​ ജേതാവ്​ സുചേത സതീഷി​​​െൻറ ഗാനാലാപനവും സദസ്​ ആസ്വദിച്ചു.  10.10നാണ്​ അദ്ദേഹം വേദിയിലെത്തിയത്​. വന്ദേമാതരം, മോദി മോദി വിളികളുയർന്നെങ്കിലും ആദ്യ സന്ദർശനത്തി​​​െൻറ പകുതി പോലും ആവേശം സദസ്യർക്കിടയിലുണ്ടായില്ല.   

അബൂദബിയിൽ നിർമിക്കുന്ന ക്ഷേത്രത്തി​​​െൻറ മാതൃക അനാവരണം ചെയ്​ത മോദി സഹിഷ്​ണുതക്ക്​ ഭംഗം വരുന്ന യാതൊരു നടപടിയും ആരിൽ നിന്നും ഉണ്ടാവരുതെന്ന്​ ഉണർത്തി. നോട്ടുനിരോധം ന്യായീകരിച്ച അദ്ദേഹം ചെറുഫലിതവും പ്രസംഗത്തിൽ തിരുകി. ​െചറിയ വീട്ടിൽ നിന്ന്​ പുതിയ വലിയ വീട്ടിലേക്ക്​ താമസം മാറ്റി ഉറങ്ങാൻ കിടന്നുണരു​േമ്പാൾ പഴയ വീടെന്ന്​ ധരിച്ച്​ മുന്നോട്ടുപോയി തല മതിലിലിടിക്കുന്നതു പോലെയാണ്​ പഴഞ്ചൻ വ്യവസ്​ഥയിൽ നിന്ന്​ മാറു​േമ്പാഴുണ്ടായ പ്രയാസങ്ങളെ ​ മോദി ഉപമിച്ചത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam news
News Summary - modi-uae-gulf news
Next Story