Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ വൻ...

ദുബൈയിൽ വൻ ജ്വല്ലറിക്കവർച്ച; ​പ്രതികൾ 48 മണിക്കൂറിനകം പിടിയിൽ

text_fields
bookmark_border
ദുബൈയിൽ വൻ ജ്വല്ലറിക്കവർച്ച; ​പ്രതികൾ 48 മണിക്കൂറിനകം പിടിയിൽ
cancel
camera_alt??????? ???????? ?????????? ????? ????????? ??????????????? ?????????????? ^??.??.??.?? ??????

ദുബൈ: പട്ടാപ്പകൽ  30 ലക്ഷം ദിർഹ (അഞ്ചേകാൽ കോടി രൂപ)ത്തി​​െൻറ സ്വർണം കവർന്ന മുഖം മൂടി സംഘത്തെ ദു​ൈബ പൊലീസ്​ കുടുക്കി. കഴിഞ്ഞ ബുധനാഴ്​ച ഇൻറർനാഷനൽ സിറ്റിയിലെ മലയാളിയുടെ ഉടമസ്​ഥതയിലുള്ള ചിറ്റിലപ്പിള്ളി ജ്വല്ലേഴ്​സിലാണ്​ മോഷണം നടന്നത്​.  48 മണിക്കൂറിനകം​ പ്രതികളെ പിടികൂടിയതായി ദുബൈ പൊലീസ്​ മേധാവി മേജർ ജനറൽ അബ്​ദുല്ല ഖലീഫ അൽ മറി പറഞ്ഞു. മൂന്ന്​ പ്രതികൾ അൽ​െഎനിലും രണ്ടു പേർ റുവൈസിലുമാണ്​ ഒളിച്ചു പാർത്തിരുന്നത്. അവിടെ തെരച്ചിൽ നടത്തിയാണ്​ പൊലീസ്​ പ്രതികളെ കണ്ടെത്തിയത്​.

ബുധനാഴ്​ച രാവിലെ 10 മണിയോടെ വലിയ അറവു കത്തിയും വീശിയാണ്​ മോഷണ സംഘം ജ്വല്ലറിയിലേക്ക്​ കടന്നത്​. ജീവനക്കാർക്ക്​ നേരെ കുരുമുളക്​ സ്​പ്രേ ചീറ്റി ബാത്ത്​റൂമിൽ പൂട്ടിയിട്ട ശേഷമായിരുന്നു കവർച്ച.  മോഷണം നടത്തുന്നതിന്​ മുൻപ്​ മികച്ച ആസൂത്രണം നടത്തിയിരുന്നതായും കടയുടെയും ആഭരണ പെട്ടികളുടെയും  വിശദാംശങ്ങൾ അവർക്ക്​ നന്നായി അറിയു​മായിരുന്നുവെന്നും കൃത്യം നടത്തിയ രീതിയിൽ നിന്ന്​ വ്യക്​തമാണെന്ന്​ കുറ്റാന്വേഷണ വിഭാഗം ഉപ മേധാവി മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി ചൂണ്ടിക്കാട്ടി.  

മുഖംമൂടി ധരിച്ച പ്രതികൾ യാതൊരു തെളിവും അവശേഷിപ്പിക്കാതെ സമർഥമായ കവർച്ചയാണ്​ ആസൂത്രണം ചെയ്​തതെങ്കിലും വിവരം ലഭിച്ച്​ 48 മണിക്കൂറിനകം അവരെ പിടികൂടാനായത്​ പൊലീസ്​ സംഘത്തി​​െൻറ മികച്ച നേട്ടമാണെന്ന്​ മേജർ ജനറൽ മറി പറഞ്ഞു. മോഷണം മുഴുവൻ സി.സി ടിവിയിൽ പതിഞ്ഞിരുന്നു.
 അതിനിടെ വൻ ശേഖരമുള്ള ജ്വല്ലറികൾ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കണമെന്ന്​ അദ്ദേഹം നിർദേശിച്ചു. ആറു കോടി ദിർഹം വിലയുള്ള ഉൽപന്നങ്ങളാണ്​ കൊള്ളയടിക്കപ്പെട്ട ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്നത്​. എന്നാൽ അതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ അവർക്കില്ലായിരുന്നുവെന്നും പൊലീസ്​ മേധാവി പറഞ്ഞു. 2011ലും ഇതേ ജ്വല്ലറിയിൽ വൻ മോഷണം നടന്നിരുന്നു. അന്നും പ്രതികൾ പിടിയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsjewellery theft
News Summary - Masked gang arrested following Dubai jewellery theft-uae-gulf news
Next Story