Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമനാഫിന്‍റെ മൃതദേഹം...

മനാഫിന്‍റെ മൃതദേഹം മോർച്ചറിയിലുണ്ട്​; ഉറ്റവരെ കാത്ത്​...

text_fields
bookmark_border
മനാഫിന്‍റെ മൃതദേഹം മോർച്ചറിയിലുണ്ട്​; ഉറ്റവരെ കാത്ത്​...
cancel
Listen to this Article

ദുബൈ: ദുബൈയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഏറ്റുവാങ്ങാൻ ആരുമെത്താ​തെ മോർച്ചറിയിൽ. കൊല്ലം ചവറ സ്വദേശി മനാഫ്​ ഗഫൂറിന്‍റെ (52) മൃതദേഹമാണ്​ റാസൽഖൈമയിലെ പൊലീസ്​ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്​.

കഴിഞ്ഞ ദിവസം ദുബൈയിൽ വെച്ചാണ്​ മനാഫ്​ മരിച്ചതെന്ന്​ ദുബൈ പൊലീസും ദുബൈ ഇന്ത്യൻ കോൺസുലേറ്റും യു.എ.ഇയിലെ സാമൂഹിക പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്​. സഫ മൻസിൽ, മടപ്പള്ളി, മുകുന്ദപുരം പി.ഒ, ചവറ, കൊല്ലം എന്ന വിലാസമാണ്​ അധികൃതർ നൽകിയിരിക്കുന്നത്​.

പിതാവ്​: ഗഫൂർ, മാതാവ്​: റംലത്ത്​ ബീവി, ഭാര്യ: സുൽഫത്ത്​ ബീവി എന്നീ വിവരങ്ങളും ലഭ്യമായിട്ടുണ്ട്​. മനാഫിന്‍റെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ 00971 56 1320653 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന്​ സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mortuaryUAE
News Summary - Manaf's body is in mortuary; Waiting for relatives
Next Story