Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right'വിഷൻ 2030' സൗദിയിൽ...

'വിഷൻ 2030' സൗദിയിൽ പുരോഗതിയുടെ കുതിപ്പിന് കാരണമാവും -ലിന അൽ മഈന

text_fields
bookmark_border
Come On Kerala award
cancel
camera_alt

ഇന്തോ അറബ്​ വുമൺ എക്​സലൻസ്​ അവാർഡ് ‘ഗൾഫ് മാധ്യമം’ ചീഫ് എഡിറ്റർ ഹംസ അബ്ബാസിൽ നിന്ന് ലിന അൽ മഈന ഏറ്റുവാങ്ങുന്നു 

Listen to this Article

ഷാർജ: സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച് നടപ്പാക്കിവരുന്ന 'വിഷൻ 2030' പദ്ധതി ത​െൻറ മാതൃരാജ്യത്തെ പുരോഗതിയുടെ കുതിപ്പിന് കരണമാവുമെന്ന് സൗദി ശൂറ കൗൺസിൽ അംഗം ലിന ഖാലിദ് അൽ മഈന പറഞ്ഞു. 'ഗൾഫ് മാധ്യമ'വും ഈസ്റ്റേൺ കമ്പനിയും സംയുക്തമായി ഏർപ്പെടുത്തിയ ഇന്തോ അറബ്​ വുമൺ എക്​സലൻസ്​ അവാർഡ്​ ഏറ്റുവാങ്ങിക്കൊണ്ട് സംസാരിക്കവെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

സൗദി വനിതകളുടെ ശാക്തീകരണം കൂടി ലക്ഷ്യമാക്കുന്നതാണ് വിഷൻ 2030. പ്രത്യേകിച്ചും വനിതൾക്ക് സ്പോർട്സ് രംഗത്ത് വൻ പ്രാധാന്യം പദ്ധതിയിലൂടെ ലഭിക്കും. സ്ത്രീകൾക്ക് സ്പോർട്സ് രംഗത്തുൾപ്പെടെ കൂടുതൽ തൊഴിലവസരം ലഭിക്കാനും വിഷൻ കാരണമാവും.

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന 'കമോൺ കേരള' പരിപാടിയുടെ രണ്ടാം ദിവസത്തിലാണ് ലിന അൽ മഈന ഉൾപ്പെടെ സമൂഹത്തിൽ കഴിവുതെളിയിച്ച നാല് പ്രമുഖ വനിതകളെ ആദരിച്ചത്. 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ ഹംസ അബ്ബാസിൽ നിന്ന് ലിന അവാർഡ് ഏറ്റുവാങ്ങി.

ഇന്തോ അറബ്​ വുമൺ എക്​സലൻസ്​ അവാർഡ് ഖാലിദ് അൽ മഈന ബീന കണ്ണന്​ സമ്മാനിക്കുന്നു

ഇതേ വേദിയിൽ വെച്ച് ആദരിച്ച മലയാളി വനിത, ശീമാട്ടി സി.ഇ.ഒ ബീന കണ്ണനുള്ള അവാർഡ് പ്രമുഖ സൗദി പത്രപ്രവർത്തകനും അറബ്​ ന്യൂസ്​, സൗദി ഗസറ്റ്​ പത്രങ്ങളുടെ മുൻ ചീഫ്​ എഡിറ്ററുമായ ഖാലിദ് അൽ മഈന സമ്മാനിച്ചു. ലിനയുടെ പിതാവാണ്​ ഖാലിദ്​ അൽ മഈന.

ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസും ഖാലിദ് അൽ മഈനയും കമോൺ കേരള പരിപാടിയിൽ

'കമോൺ കേരള'യുടെ മൂന്നാം ദിവസത്തെ 'ബിസിനസ് കൺക്ലേവി'​െൻറ ഭാഗമായി ഞായറാഴ്ച ഉച്ചക്ക് ശേഷം നടന്ന 'സ്പോർട്സ് രംഗത്തെ മുതൽമുടക്ക് സാദ്ധ്യതകൾ' എന്ന പാനൽ ചർച്ചയിലും ലിന അൽ മഈന പങ്കെടുക്കുകയുണ്ടായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Come on KeralaLina Al MaeenaIndo Arab Woman Excellence Award
News Summary - Lina Al Maeena Receiving Indo Arab Woman Excellence Award
Next Story