Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ദ്യാ​ല​യ​ങ്ങ​ളി​ൽ...

വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി വ​സ​ന്ത​കാ​ല അ​വ​ധി

text_fields
bookmark_border
വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഇ​നി വ​സ​ന്ത​കാ​ല അ​വ​ധി
cancel

അ​ൽ​ഐ​ൻ: ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ​തോ​ടെ വ​സ​ന്ത​കാ​ല അ​വ​ധി​ക്ക് തു​ട​ക്കം.

ഏ​ഷ്യ​ൻ പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളു​ടെ അ​ധ്യ​യ​ന​വ​ർ​ഷം വെ​ള്ളി​യാ​ഴ്ച​യോ​ടെ അ​വ​സാ​നി​ച്ചു. മൂ​ന്നാ​ഴ്ച​വ​രു​ന്ന അ​വ​ധി​ക്കു​ശേ​ഷം ഏ​പ്രി​ൽ 15ന് ​പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കും. ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​യും ഈ ​വ​സ​ന്ത​കാ​ല അ​വ​ധി​യോ​ടൊ​പ്പം ല​ഭി​ക്കും. ചി​ല വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത ക്ലാ​സു​ക​ളി​ലെ പ​രീ​ക്ഷ ക​ഴി​ഞ്ഞ​തോ​ടെ അ​വ​ധി നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു. പ​രീ​ക്ഷ പേ​പ്പ​റു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​വും ഫ​ല​പ്ര​ഖ്യാ​പ​ന​വും ഈ ​കാ​ല​യ​ള​വി​ൽ ന​ട​ക്കും. ഈ ​റ​മ​ദാ​നി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ൾ മാ​ത്ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക്ലാ​സു​ക​ൾ ഉ​ണ്ടാ​യ​ത്.

സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലും ഏ​ഷ്യ​ൻ ഇ​ത​ര പാ​ഠ്യ​പ​ദ്ധ​തി പി​ന്തു​ട​രു​ന്ന സ്വ​കാ​ര്യ വി​ദ്യാ​ല​യ​ങ്ങ​ളി​ലും മാ​ർ​ച്ച്‌ 23 മു​ത​ലാ​ണ് വ​സ​ന്ത​കാ​ല അ​വ​ധി ആ​രം​ഭി​ക്കു​ക. ര​ണ്ടാം​പാ​ദ പ​രീ​ക്ഷ​ക​ൾ​ക്ക് ശേ​ഷ​മാ​ണ് ഈ ​വി​ദ്യാ​ല​യ​ങ്ങ​ൾ അ​ട​ച്ച​ത്. അ​വ​ധി​ക്കു​ശേ​ഷം ഏ​പ്രി​ൽ 15നാ​ണ് ഈ ​വി​ദ്യാ​ല​യ​ങ്ങ​ളും തു​റ​ക്കു​ക.

അ​ധ്യാ​പ​ക​ർ​ക്കും ഇ​ത​ര ജീ​വ​ന​ക്കാ​ർ​ക്കും ഈ​ദു​ൽ ഫി​ത്ർ അ​വ​ധി​യ​ട​ക്കം ര​ണ്ടാ​ഴ്ച​ത്തെ അ​വ​ധി​യാ​ണ് ല​ഭി​ക്കു​ക. പു​തി​യ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​നും പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ്വീ​ക​രി​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​ക്കും.

പു​തി​യ ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പു​സ്ത​ക വി​ൽ​പ​ന​യും യൂ​നി​ഫോം വി​ൽ​പ​ന​യു​മാ​യി ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ര​ക്ഷി​താ​ക്ക​ളെ​ക്കൊ​ണ്ട് സ​ജീ​വ​മാ​കും.

സി.​ബി.​എ​സ്.​സി പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ന്ന​ത് ഈ ​സ​മ​യ​ത്താ​ണ്. ഈ ​വ​ർ​ഷ​ത്തെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ മാ​ർ​ച്ച്‌ 13 ഓ​ടെ അ​വ​സാ​നി​ച്ചി​രു​ന്നു. പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ ഏ​പ്രി​ൽ ര​ണ്ടി​നാ​ണ് അ​വ​സാ​നി​ക്കു​ക. ജൂ​ലൈ ഒ​ന്ന് മു​ത​ലാ​ണ് യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ളി​ൽ മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school bus
News Summary - It's Spring Break in Schools
Next Story