Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഐ.​പി.​എ ഓ​ണാ​ഘോ​ഷം

ഐ.​പി.​എ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഐ.​പി.​എ ഓ​ണാ​ഘോ​ഷം
cancel
camera_alt

ഐ.​പി.​എ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഘോ​ഷ​യാ​ത്ര


ദു​ബൈ: യു.​എ.​ഇ​യി​ലെ മ​ല​യാ​ളി ബി​സി​ന​സ് നെ​റ്റ്‌​വ​ർ​ക്കാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​മോ​ട്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (ഐ.​പി.​എ) ‘ഓ​ണ​പ്പൂ​രം 2023’ എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ദു​ബൈ അ​ക്കാ​ദ​മി സി​റ്റി​യി​ലെ ഡി ​മോ​ണ്ട്ഫോ​ർ​ട്ട് യൂ​നി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ 600ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

വി​വി​ധ നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ അ​ണി​നി​ര​ന്ന വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഐ.​പി.​എ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

പ്ര​വാ​സി ഗാ​യ​ക​രും ഐ.​പി.​എ അം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ന​ട​ന്നു. ചെ​ണ്ട​മേ​ള വി​ദ​ഗ്ധ​ൻ സ​ന്ദീ​പ് ആ​ൻ​ഡ് പാ​ർ​ട്ടി​യു​ടെ പ്ര​ക​ട​ന​വും ഉ​ണ്ടാ​യി​രു​ന്നു. ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വ​മ്പി​ച്ച ബം​ബ​ർ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തി​രു​ന്നു.

പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഷാ​ജി ന​രി​ക്കൊ​ല്ലി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ച​ട​ങ്ങ് ഐ.​പി.​എ ചെ​യ​ർ​മാ​ൻ സൈ​നു​ദ്ദീ​ൻ ഹോ​ട്ട്പാ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ട​ർ എ.​കെ. ഫൈ​സ​ൽ, കോ-​ഫൗ​ണ്ട​ർ ഷാ​ഫി അ​ൽ മു​ർ​ഷി​ദി, വൈ​സ് ചെ​യ​ർ​മാ​ൻ റി​യാ​സ് കി​ൽ​ട്ട​ൻ, മു​ൻ ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ നെ​ല്ല​റ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ക​ബീ​ർ ടെ​ൽ​കോ​ൺ, മു​നീ​ർ അ​ൽ വ​ഫാ, ഷൈ​ൻ മു​ഹ​മ്മ​ദ്, ല​സി​ത്ത് ഡി​ഫ​ൻ​ഡ​ർ, ന​ദീ​ർ ചോ​ല​ൻ, സ​ൽ​മാ​ൻ ഫാ​രി​സ്, റ​ഫീ​ഖ് സി​യാ​ന, ഷാ​ഫി നെ​ച്ചി​ക്കാ​ട്ട് , ഷ​ഫീ​ഖ് അ​വ​ന്യൂ, ല​ത്തീ​ഫ് കാ​ർ​വോ​ക്സ്, നൗ​ഷീ​ർ എ​ൻ​റെ, ജ​യ​പ്ര​കാ​ശ് പ​യ്യ​ന്നൂ​ർ, സി​യാ​ദ്, അ​നി​ൽ​കു​മാ​ർ, സ​ത്താ​ർ മാ​ബ്ര, ബി​ബി ജോ​ൺ, ഫി​റോ​സ് പ​യ്യോ​ളി, ഷാ​നി​യാ​സ്, ബ്രി​ജി​ത്ത് ഷാ​ജി, ഷൗ​ക്ക​ത്ത് ഓ​സ്കാ​ർ, ഐ.​പി.​എ ഓ​ഫി​സ് സെ​ക്ര​ട്ട​റി ജ​ഹാ​സ്, ഷ​മാ ന​ദീ​ർ, ഫാ​ത്തി​മ സ​ഫ​ർ, റ​ഹ​ന ഷൈ​ൻ, ഹ​സ്ന നി​ജി​ൽ, റ​ഹി​ന റ​ഫീ​ക്ക്, ഫ​ർ​സാ​ന സി​ദ്ദീ​ക്ക്, സ​ഫ്റീ​ൻ നൂ​ർ, ത​സ്‍ലി​ന ബ്രി​ജി​ത്ത്, ഗ്രേ​സ് ബി​ജു, സും​ബു​ല​ത്ത് സ​ൽ​മാ​ൻ തു​ട​ങ്ങി​യ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷൈ​ൻ മു​ഹ​മ്മ​ദ് ന​ന്ദി പ​റ​ഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam
News Summary - IPA Onaghosham
Next Story