Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിസ നടപടികൾ...

വിസ നടപടികൾ ലഘൂകരിക്കാൻ എകീകരിച്ച പ്ലാറ്റ്​ഫോം

text_fields
bookmark_border
press conference
cancel
camera_alt

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദീ​ക​രി​ക്കു​ന്നു

ദു​ബൈ: വി​സ ന​ട​പ​ടി​ക​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി​ ഏ​കീ​ക​രി​ച്ച പ്ലാ​റ്റ്​​ഫോം അ​വ​ത​രി​പ്പി​ച്ച്​​ ദു​ബൈ ഭ​ര​ണ​കൂ​ടം. ബു​ധ​നാ​ഴ്ച യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ ‘വ​ർ​ക്ക്​ ബ​ണ്ട്​​ൽ’ എ​ന്ന്​ പേ​രി​ട്ടി​രി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പ്ലാ​ന്‍റ്​ ഫോം ​പ്ര​ഖ്യാ​പി​ച്ച​തെ​ന്ന്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ) ദു​ബൈ മേ​ധാ​വി ല​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പു​തി​യ റ​സി​ഡ​ൻ​സി വി​സ, വി​സ പു​തു​ക്ക​ൽ, വ​ർ​ക്ക്​ പെ​ർ​മി​റ്റ്, ഫി​റ്റ്​​ന​സ്​ ടെ​സ്റ്റ്, വി​സ റ​ദ്ദാ​ക്ക​ൽ, എ​മി​റേ​റ്റ്​​സ്​ ഐ.​ഡി, ഫിം​ഗ​ർ പ്രി​ന്‍റ്​ സ്കാ​നി​ങ്​ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്കാ​യെ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലെ കാ​ല​താ​മ​സം ഇ​തി​ലൂ​ടെ ഒ​ഴി​വാ​കും. നേ​ര​ത്തെ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്ന വി​സ സേ​വ​ന​ങ്ങ​ൾ പു​തി​യ പ്ലാ​റ്റ്​​ഫോ​മി​ലൂ​ടെ അ​ഞ്ചു ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​വും. വി​സ​ക്കാ​യി സ​മ​ർ​പ്പി​ച്ചി​രു​ന്ന രേ​ഖ​ക​ളു​ടെ എ​ണ്ണം 16ൽ​നി​ന്ന്​ അ​ഞ്ചാ​യി കു​റ​യും.

സ​ർ​വി​സ്​ സെ​ന്‍റ​റു​ക​ളി​ലേ​ക്ക്​ വി​സ സേ​വ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തി​യി​രു​ന്ന യാ​ത്ര​യു​ടെ എ​ണ്ണം ഏ​ഴി​ൽ​നി​ന്ന്​ ര​ണ്ടാ​യി കു​റ​യു​ക​യും ചെ​യ്യു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫിം​ഗ​ർ പ്രി​ന്‍റ്​ സ്കാ​ൻ ഒ​ഴി​കെ​യു​ള്ള ന​ട​പ​ടി​ക​ളാ​ണ്​ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്​​ഫോ​മി​ലേ​ക്ക്​ മാ​റു​ക. ദു​ബൈ പ്ലാ​റ്റ്​​ഫോ​മി​ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സം​രം​ഭ​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണ് ദു​ബൈ​യി​ൽ​ ന​ട​പ്പി​ലാ​ക്കു​ക. പി​ന്നീ​ട്​ മ​റ്റ്​ എ​മി​റേ​റ്റി​ലേ​ക്ക്​ വ്യാ​പി​പ്പി​ക്കും. 2,75000ത്തി​ല​ധി​കം ക​മ്പ​നി​ക​ൾ​ക്ക്​ ഇ​തി​ന്‍റെ ഗു​ണം ല​ഭി​ക്കും. പു​തി​യ പ്ലാ​റ്റ്​​ഫോം ന​ട​പ്പി​ലാ​ക്കു​ക വ​ഴി ദു​ബൈ​യി​ലെ ജോ​ലി സ​മ​യം വ​ലി​യ തോ​തി​ൽ ലാ​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. റ​സി​ഡ​ൻ​സി വി​സ​ക്കും വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ പു​തു​ക്കു​ന്ന​തി​നാ​യി ചെ​ല​വ​ഴി​ച്ചി​രു​ന്ന​ 6.2 കോ​ടി ജോ​ലി സ​മ​യ​മാ​ണ്​ പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ തി​രി​ച്ചു​പി​ടി​ക്കാ​നാ​വു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ്റ്​ എ​മി​റേ​റ്റു​ക​ളി​ലു​ള്ള ക​മ്പ​നി​ക​ൾ​ക്ക്​ https://workinuae.ae എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. ദു​ബൈ ഹെ​ൽ​ത്ത്, മാ​ന​വ വി​ഭ​വ ശേ​ഷി എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം, ദു​ബൈ ഇ​​ക്കോ​ണ​മി ആ​ൻ​ഡ്​ ടൂ​റി​സം, ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്​ ആ​ൻ​ഡ്​ പോ​ർ​ട്ട്​ സെ​ക്യൂ​രി​റ്റി, ജി.​ഡി.​ആ​ർ.​എ​ഫ്.​എ എ​ന്നീ വ​കു​പ്പു​ക​ളാ​ണ്​ പു​തി​യ പ്ലാ​റ്റ്​​ഫോ​മി​ൽ സ​ഹ​ക​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:visaUAE News
News Summary - integrated platform to ease the visa process
Next Story