Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാത്തിരിപ്പിനൊടുവിൽ...

കാത്തിരിപ്പിനൊടുവിൽ ഹനി ഉമ്മയെ കണ്ടു VIDEO

text_fields
bookmark_border
Hani & Mother Noorjahan
cancel
camera_alt?????? ???? ????????? 16 ????????? ???? ???? ?????????????????????? ?????????????????

ഷാർജ: ആ ഉമ്മയുടെയും മകന്‍റെയും പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി. സുഡാനിൽ നിന്നെത്തിയ മകൻ ഹനിയും കേരളത്തിൽ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടി. ഇതിന് സാക്ഷികളാവട്ടെ ഷാർജ വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സഹോദരി സമീറയും. സ്നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച ഉമ്മയുടെയും മകന്‍റെയും സന്തോഷം കണ്ട് കാഴ്ചക്കാരുടെ കണ്ണുകൾ ഈറനണിഞ്ഞു. 

മുമ്പ് സുഡാനിൽ നിന്ന് ഏറെ ത്യാഗം സഹിച്ച്​ ദുബൈയിലുള്ള സഹോദരി സമീറയുടെ അരികിലെത്തിയ ഹനി, തനിക്ക് ഉമ്മയെ കാണണമെന്ന അതിയായ ആഗ്രഹം പങ്കുവെച്ചിരുന്നു. ഇതേതുടർന്ന് ഹനിയുടെ കഥ ‘ഗൾഫ്​ മാധ്യമം’ പ്രസിദ്ധീകരിക്കുകയും മാധ്യമ ലോകവും വായനാ സമൂഹവും അത് ഏറ്റെടുക്കുകയും ചെയ്തു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട പാകിസ്താൻ സ്വദേശി ത്വൽഹാ ഷാ ആണ് നൂർജഹാന് ഷാർജയിലെത്താനുള്ള വിമാനടിക്കറ്റ് നൽകിയത്. ഷാർജയിലെ തന്‍റെ സ്​ഥാപനത്തിൽ ഹനിക്ക് ജോലി നൽകാനും ത്വൽഹ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പ്രമുഖ ടൈപ്പിങ്​ സ്​ഥാപനത്തിൽ ജോലി ലഭിച്ചതിനാൽ ഹനിക്ക്​ വാഗ്ദാനം സ്വീകരിക്കാനായില്ല.
 
സുഡാനിൽ നിന്ന്​ കോഴിക്കോട് പെരുമണ്ണയിലെത്തി വിവാഹം കഴിച്ച പിതാവ്​ 16 വർഷം മുൻപ്​ കൂട്ടിക്കൊണ്ടു പോയതോടെയാണ്​ ഉമ്മയിൽ നിന്നും സഹോദരങ്ങളിൽ നിന്നും ഹനി വേർപെട്ടു പോയത്​. കൊണ്ടു പോകു​േമ്പാൾ ഹനി നടക്കാവിലെ നഴ്​സറിയിൽ  പഠിക്കുകയായിരുന്നു. ​പിന്നീട്​ നാടുമായി ഒരുതരത്തിലൂം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, വർഷങ്ങൾക്കു ശേഷം ഉമ്മയുടെ ഫോട്ടായും  വിവാഹ സർട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം കണ്ടെടുത്ത ഹനി സുഡാൻ സന്ദർശിച്ച മണ്ണാർക്കാട്​ സ്വദേശി ഫാറൂഖിനോട്​ ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു. ഫാറൂഖ് നൽകിയ വിവരങ്ങൾ അബൂദബിയിലുള്ള സിയാംകണ്ടം സ്വദേശി റഹീം പൊയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ്​ സഹോദരങ്ങൾ വിവരമറിഞ്ഞത്.

സുഡാനി യുവാവ്​ കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ്​ ബന്ധുക്കളിലൊരാളായ ഷിഹാബ്​ ബന്ധപ്പെടുകയായിരുന്നു. വർഷങ്ങളായി കരഞ്ഞു കാത്തിരിക്കുന്ന മകനെ കണ്ടെത്തി​െയന്ന നിറ സന്തോഷ വർത്തമാനം കോഴിക്കോടുള്ള വീട്ടിലിരുന്ന്​ ഉമ്മ നൂർജഹാൻ കേട്ടു. തുടർന്നാണ് ​ജീവിത കഷ്​ടപ്പാടിന്​ അൽപമെങ്കിലും ആശ്വാസമാവാൻ ദുബൈയിൽ ഒരു കടയിൽ ജോലി ചെയ്​തു വരുന്ന സഹോദരിയും മറ്റു ചില ബന്ധുക്കളും മുൻകൈയെടുത്ത്​​ പിതാവ്​ അറിയാതെ ഹനിയെ മൂന്നു മാസത്തെ സന്ദർ​ശക വിസയിൽ യു.എ.ഇയിൽ എത്തിച്ചത്​. 

കൈയിൽ അവശേഷിച്ചിരുന്ന പൊന്നെല്ലാം അമൂല്യമായ സഹോദരബന്ധം തിരിച്ചുപിടിക്കാനായി അവർ ചെലവിട്ടു. വെള്ളിയാഴ്​ചയുടെ അവധി ദിവസം മുഴുവൻ ആങ്ങളയും പെങ്ങളുമിരുന്ന്​ 16 വർഷങ്ങളിലെ വിശേഷങ്ങൾ പറഞ്ഞു. ഉമ്മയെ കേരളത്തിലെത്തി നേരിൽ കാണാൻ​ മോഹമുണ്ടെന്ന് ഹനി പറഞ്ഞ. എന്നാൽ, സന്ദർശക വിസ കാലാവധി തീരുന്നതിനകം യു.എ.ഇയിൽ ഒരു ജോലി സംഘടിപ്പിച്ച ശേഷം ഉമ്മയെ സന്ദർ​ശിക്കാനായിരുന്നു​ സുഹൃത്തുക്കളുടെ ഉപദേശം. ഒരിക്കലും കാണാനാവില്ലെന്ന്​ കരുതിയ അനുജനെ കൺമുന്നിലെത്തിച്ചു തന്ന ദൈവകാരുണ്യം എല്ലാം എളുപ്പമാക്കി നൽകിയെന്ന ഉറച്ച വിശ്വാസത്തിലാണ് സമീറ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssharjamalayalam newshaninoorjahansudan sonIndian mother
News Summary - Indian mother noorjahan see sudan son hani after 17 years -Gulf News
Next Story