Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്​മാനിൽ സ്ത്രീയെ...

അജ്​മാനിൽ സ്ത്രീയെ കൊലപ്പെടുത്തി വ്യാപാര കേന്ദ്രത്തിന്​ തീക്കൊളുത്തി; പ്രതി​ 10 മിനിറ്റിനുള്ളിൽ പിടിയിൽ

text_fields
bookmark_border
ajman fire
cancel

അജ്മാന്‍: എമിറേറ്റിലെ സനയ്യയില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര കേന്ദ്രത്തിൽ സ്ത്രീ​യെ കൊലപ്പെടുത്തി​ സ്ഥാപനത്തിന്​ ഏഷ്യൻ വംശജനായ പ്രതി തീകൊടുത്തു. അജ്മാന്‍ പുതിയ സനയ്യയിലെ ലക്കി റൗണ്ട് എബൌട്ടില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലാണ്​ സംഭവം.

തിങ്കളാഴ്ച്ച ഉച്ചക്ക് ഒന്നരയോടെയുണ്ടായ സംഭവത്തില്‍ ഏഷ്യൻ വംശജയായ സ്​ത്രീയാണ്​ കൊല്ലപ്പെട്ടതെന്ന്​ പൊലീസ്​ അറിയിച്ചു​. മറ്റു മൂന്ന്​ ജീവനക്കാരെ പരിക്കേൽപിച്ച പ്രതി സ്ഥാപനത്തിന്​ തീകൊടുക്കുകയും ചെയ്യുകയായിരുന്നു. സ്ഥാപനത്തിന്‍റെ മിക്ക ഭാഗങ്ങളും കത്തിനശിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജ്മാന്‍ പൊലീസും സിവില്‍ ഡിഫന്‍സും വിവിധ അഗ്നിശമന വിഭാഗങ്ങളും ചേര്‍ന്ന് പെട്ടന്ന് തീ അണച്ചത് സമീപത്തെ സ്ഥാപനങ്ങളിലേക്ക് അപകടം പടരുന്നത്​ ഒഴിവാക്കി. സംഭവസ്ഥലത്തെത്തിയ പൊലീസ്​ അതിവേഗം ഇടപെട്ടാണ്​ പ്രതിയെ 10മിനുറ്റിനകം പിടികൂടിയത്​.

പ്രതിക്ക്​ കൊല്ലപ്പെട്ട സ്ത്രീയുമായി നേരത്തെ ബന്ധമുണ്ടായിരുന്നെന്നും വ്യക്​തിപരമായ തർക്കമാണ്​ കൊലയിലേക്ക്​ നയിച്ചതെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. കുറ്റം സമ്മതിച്ച പ്രതിക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firecrime
News Summary - In Ajman, woman was killed and business center was set on fire
Next Story