Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ലെ യു.​എ.​ഇ...

ദു​ബൈ​യി​ലെ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക് 60 കോ​ടി ദി​ർ​ഹ​മി​ന്‍റെ ഭ​വ​ന വാ​യ്പ

text_fields
bookmark_border
ദു​ബൈ​യി​ലെ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക് 60 കോ​ടി ദി​ർ​ഹ​മി​ന്‍റെ ഭ​വ​ന വാ​യ്പ
cancel
camera_alt

ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​

ദു​ബൈ: ദേ​ശീ​യ ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ദു​ബൈ​യി​ലെ യു.​എ.​ഇ പൗ​ര​ന്മാ​ർ​ക്ക് 600 ഭ​വ​ന വാ​യ്പ​ക​ൾ​ക്ക് സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി.ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ വാ​യ്പ​ക​ൾ​ക്ക് യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം അ​നു​മ​തി ന​ൽ​കി​യ​താ​യി​ ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ച​ത്.

60 കോ​ടി ദി​ർ​ഹ​മി​ന്‍റെ മൂ​ല്യ​മു​ണ്ട്​ വാ​യ്പ​ക​ൾ​ക്കെ​ന്നും ശൈ​ഖ്​ ഹം​ദാ​ൻ വ്യ​ക്​​ത​മാ​ക്കി.പൗ​ര​ന്മാ​ർ​ക്ക്​ മി​ക​ച്ച ജീ​വി​തം ല​ഭ്യ​മാ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ സ​ഹാ​യം അ​നു​വ​ദി​ച്ച​തെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്​​ത​മാ​ക്കി. അ​ടു​ത്ത 20 വ​ർ​ഷ​ത്തി​ൽ ഇ​മാ​റാ​ത്തി​ക​ൾ​ക്ക്​ വീ​ടു​നി​ർ​മാ​ണ​ത്തി​നാ​യി 65 ബി​ല്യ​ൺ ചെ​ല​വി​ടു​മെ​ന്ന്​ നേ​ര​ത്തെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പു​തി​യ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ 181 ബി​ല്യ​ണി​ന്‍റെ ത്രി​വ​ത്സ​ര ദു​ബൈ ബ​ജ​റ്റി​ന്​ അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home loanuae
News Summary - Home loan of 60 crore dirhams to UAE citizens in Dubai
Next Story