Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാ​ഴാ​ഴ്ച ക​ന​ത്ത...

വ്യാ​ഴാ​ഴ്ച ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ മു​ന്ന​റി​യി​പ്പ്​

text_fields
bookmark_border

ദു​ബൈ: ഈ ​ആ​ഴ്ച​യി​ൽ ഇ​ടി​മി​ന്ന​ലോ​ടെ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന്​ പ്ര​വ​ചി​ച്ച്​ യു.​എ.​ഇ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ബൂ​ദ​ബി, ദു​ബൈ അ​ട​ക്കം രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന മ​ഴ ബു​ധ​നാ​ഴ്ച രാ​ത്രി തു​ട​ങ്ങി വ്യാ​ഴാ​ഴ്ച ശ​ക്തി​പ്രാ​പി​ക്കു​മെ​ന്നാ​ണ്​ മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്ന​ത്. വ്യ​ത്യ​സ്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മു​ത​ൽ ശ​ക്ത​മാ​യ മ​ഴ വ​രെ ല​ഭി​ക്കും.

ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ലി​പ്പ​ഴ വീ​ഴ്ച​യും ഉ​ണ്ടാ​യേ​ക്കും. പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കു​ന്ന മ​ഴ, വ്യ​ഴാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കും. ഈ ​ദി​വ​സം മ​ണി​ക്കൂ​റി​ൽ 65 കി.​മീ​റ്റ​ർ വേ​ഗ​ത്തി​ൽ വ​രെ കാ​റ്റും പ്ര​വ​ചി​ക്കു​ന്നു​ണ്ട്. അ​ബൂ​ദ​ബി​യി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴു മു​ത​ലാ​ണ്​ ശ​ക്ത​മാ​യ മ​ഴ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​ല​സ്ഥാ​ന എ​മി​റേ​റ്റി​ൽ ഈ ​ആ​ഴ്ച​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കാ​യി​രി​ക്കും. പി​ന്നീ​ട്,​ മ​ഴ​ക്കൊ​പ്പം താ​പ​നി​ല​യും കു​റ​യും. ദു​ബൈ​യി​ൽ രാ​വി​ലെ 10നും ​വൈ​കീ​ട്ട് നാ​ലി​നു​മി​ട​യി​ലാ​ണ്​ മ​ഴ​യെ​ത്തു​ക.

അ​തി​നി​ടെ, ക​ഴി​ഞ്ഞ ദി​വ​സ​വും രാ​ജ്യ​ത്തി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ മ​ഴ ല​ഭി​ച്ചു. ദു​ബൈ​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ൾ, ഫു​ജൈ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച യെ​ല്ലോ മു​ന്ന​റി​യി​പ്പ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​ൽ​ഐ​നി​ലും ഞാ​യ​റാ​ഴ്ച രാ​വി​ലെ ചെ​റി​യ മ​ഴ ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rain in dubai
News Summary - Heavy rain forecast for Thursday
Next Story