Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ ഇനി ...

ദുബൈയിൽ ഇനി  ‘പച്ചപാർക്കിങ്​’ മേഖലയും

text_fields
bookmark_border
ദുബൈയിൽ ഇനി  ‘പച്ചപാർക്കിങ്​’ മേഖലയും
cancel
camera_alt??? ?????? ????????????????? ?????????? ??????????? ?????????? ????? ?????????????? ?????????? ????? ?????????? ???????

ദുബൈ: പരിസ്​ഥിതി സൗഹൃദ വാഹനങ്ങളെ പ്രോത്​സാഹിപ്പിക്കുന്ന നടപടികളുടെ ഭാഗമായി പ്രത്യേക പാർക്കിങ്​ മേഖലകളും നിലവിൽ വരുന്നു. 
വൈദ്യുതി കാറുകൾക്ക്​ ചാർജിങും സാലിക്കും സൗജന്യമാക്കിയതിനു പുറമെയാണ്​ പ്രത്യേക സൗജന്യ പാർക്കിങ്​ സൗകര്യം ഒരുക്കുന്നത്​. പൊതു പാർക്കിങ്​ ​സ്ലോട്ടുകളിൽ തന്നെ പരിസ്​ഥിതി സൗഹൃദ വാഹനങ്ങൾക്കു മാത്രം എന്ന്​ അടയാളപ്പെടുത്തിയ ഇടമാണ്​ മാറ്റിവെച്ചിരിക്കുന്നത്​.  നാലു മണിക്കൂർ നേരം വരെ ഇലക്​ട്രിക്​ വാഹനങ്ങൾ ഇവിടെ നിർത്തിയിടാം. 

 മറ്റു വാഹനങ്ങൾ ഇവിടെ കൊണ്ടിട്ടാൽ കളി മാറും. ആയിരം ദിർഹമാണ്​ അനധികൃത പാർക്കിങിന്​ പിഴ ഒടുക്കേണ്ടി വരിക.  ദുബൈ ദേര നാഇഫ്​ പാർക്കിന്​ എതിർവശത്തെ പാർക്കിങ്​ സ്​​േളാട്ടിൽ ​ഗ്രീൻപാർക്കിങ്​ സൗകര്യം ലഭ്യമാണ്​. വൈകാതെ മുഖ്യ വാണിജ്യമേഖലകളിലും താമസ കേന്ദ്രങ്ങളിലുമെല്ലാം പരിസ്​ഥിതി സൗഹൃദ വാഹനങ്ങൾക്ക്​ പാർക്കിങ്​ സംവരണം നിലവിൽ വരും. 

ദുബൈ വൈദ്യുതി ജല അതോറിറ്റി (ദീവ) റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ) എന്നിവ സംയുക്​തമായാണ്​ പരിസ്​ഥിതി സൗഹൃദ സഞ്ചാര ശീലങ്ങൾ വ്യാപകമാക്കുന്നതിനുള്ള നടപടികൾ മുന്നോട്ടു നീക്കുന്നത്​. 2021ആകു​േമ്പാൾ വാഹനങ്ങൾ മുഖേനയുള്ള കാർബൺ ബഹിർഗമനം 16 ശതമാനം കുറക്കാനും 2050ൽ ലോകത്തെ ഏറ്റവും കുറവ്​ കാർബൺ മലിനീകരണമുള്ള നഗരമായി ദുബൈയെ മാറ്റിയെടുക്കാനും ലക്ഷ്യമിടുന്ന ദു​ൈബ ക്ലീൻ എനർജി സ്​ട്രാറ്റജിയുടെ ഭാഗമായാണ്​ ഇൗ പ്രവർത്തനങ്ങൾ.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsgreen parking
News Summary - green parking-uae-gulf news
Next Story