Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ്യൂ​ച്ച​ര്‍...

ഫ്യൂ​ച്ച​ര്‍ മ്യൂ​സി​യം ചോ​ക്ല​റ്റി​ൽ തീ​ർ​ത്ത്​ റാ​ക്​ ഹോ​ട്ട​ൽ

text_fields
bookmark_border
future museum
cancel
camera_alt

ഹി​ല്‍ട്ട​ണ്‍ റാ​ക് ബീ​ച് റി​സോ​ര്‍ട്ടി​ല്‍ ചോ​ക്ല​റ്റി​ല്‍ തീ​ര്‍ത്ത ദു​ബൈ ഫ്യൂ​ച്ച​ര്‍ മ്യൂ​സി​യം

റാ​സ​ല്‍ഖൈ​മ: ദു​ബൈ മ്യൂ​സി​യം ഓ​ഫ് ദ ​ഫ്യൂ​ച്ച​റി​നെ ചോ​ക്ല​റ്റി​ല്‍ നി​ര്‍മി​ച്ച് റാ​ക് ഹി​ല്‍ട്ട​ണി​ലെ ജീ​വ​ന​ക്കാ​ര്‍. ലോ​ക ചോ​ക്ല​റ്റ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഹി​ല്‍ട്ട​ണ്‍ റാ​ക് ബീ​ച്ച് റി​സോ​ര്‍ട്ടി​ല്‍ കൗ​തു​ക​നി​ര്‍മി​തി ഒ​രു​ക്കി​യ​ത്.

സു​ബ്ര​താ ഖാ, ​വ​സീം ഖാ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ല് ദി​വ​സ​മെ​ടു​ത്താ​ണ് മ്യൂ​സി​യ​ത്തി​ന്‍റെ ചോ​ക്ല​റ്റ് നി​ര്‍മി​തി ഒ​രു​ക്കി​യ​തെ​ന്ന് ഹോ​ട്ട​ല്‍ ഓ​പ​റേ​ഷ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ആ​ര്‍ത​ര്‍ ടിം​ലി​ന്‍ പ​റ​ഞ്ഞു. 45 കി​ലോ​ഗ്രാം ചോ​ക്ല​റ്റാ​ണ് ഇ​ത് രൂ​പ​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച​ത്. ഹോ​ട്ട​ലി​ലെ പ്ര​ധാ​ന റ​സ്റ്റാ​റ​ന്‍റി​ലാ​ണ് ചോ​ക്ല​റ്റ് മ്യൂ​സി​യം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​റ​യി​ല്‍ പ​ച്ച​പ്പു​ല്ലി​ന്‍റെ പ്ര​തീ​തി സൃ​ഷ്ടി​ക്കു​ന്ന അ​ടി​ത്ത​റ​യി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള മ്യൂ​സി​യ​ത്തി​ന്‍റെ ഓ​വ​ല്‍ ഘ​ട​ന​യും അ​റ​ബി ക​ലി​ഗ്ര​ഫി​യും കാ​ഴ്ച​ക്കാ​രി​ല്‍ കൗ​തു​കം നി​റ​ക്കു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotelChocolateDubai Future Museum
News Summary - Future Museum Chocolate Finished Rack Hotel
Next Story