Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസു​ര​ക്ഷ​യി​ൽ...

സു​ര​ക്ഷ​യി​ൽ ഉ​യ​ർ​ന്നു​പൊ​ങ്ങി റാ​ക്​ എ​യ​ർ​പോ​ർ​ട്ട്

text_fields
bookmark_border
സു​ര​ക്ഷ​യി​ൽ ഉ​യ​ർ​ന്നു​പൊ​ങ്ങി  റാ​ക്​ എ​യ​ർ​പോ​ർ​ട്ട്
cancel

പൊ​തു ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്താ​നാ​യി മി​ക​ച്ച​തെ​ന്തും സ്വീ​ക​രി​ക്കു​ന്ന​തി​ൽ റാ​സ​ൽ ഖൈ​മ അ​ധി​കാ​രി​ക​ൾ മ​ടി​കാ​ണി​ക്കാ​റി​ല്ല. അ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണ്​ റാ​സ​ൽ ഖൈ​മ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള അ​ത്യാ​ധു​നി​ക ഫ​യ​ർ ട്ര​ക്ക്​ സം​വി​ധാ​നം. യാ​ത്രി​ക​ര്‍ക്ക് ത​ട​സ​മേ​തു​മി​ല്ലാ​തെ സു​ര​ക്ഷി​ത​മാ​യ യാ​ത്രാ​നു​ഭ​വം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ല്‍ ശ്ര​ദ്ധ പു​ല​ര്‍ത്തു​ന്ന റാ​ക് എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി ഈ ​മാ​സാ​ദ്യ​മാ​ണ് നൂ​ത​ന​മാ​യ ഫ​യ​ര്‍ ട്ര​ക്ക്​​ സം​വി​ധാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്ത​ത്.

അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ അ​ധി​വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​ൾ​കൊ​ള്ളു​ന്ന​താ​ണ്​ പു​തി​യ സം​വി​ധാ​നം. തീ​പ്പി​ടി​ത്ത​മു​ണ്ടാ​യാ​ൽ ധ്രു​ത​ഗ​തി​യി​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും അ​ഗ്​​നി​യെ ശ​മി​പ്പി​ക്കാ​നും ക​ഴി​യു​മെ​ന്ന​താ​ണ്​ പു​തു​താ​യി അ​വ​ത​രി​പ്പി​ച്ച ഫ​യ​ര്‍ ട്ര​ക്കി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. സു​ര​ക്ഷ​ക്കും മി​ക​വി​നു​മു​ള്ള സൂ​ച​ക​മാ​യ ഫ​യ​ര്‍ ട്ര​ക്ക് അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളെ വേ​ഗ​ത്തി​ലും കാ​ര്യ​ക്ഷ​മ​മാ​യും നേ​രി​ടാ​നു​ള്ള റാ​ക് എ​യ​ര്‍പ്പോ​ര്‍ട്ടി​ന്‍റെ ശേ​ഷി​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷാ ബോ​ധം വ​ര്‍ധി​പ്പി​ക്കു​ന്ന​തു​മാ​ണ്.

ര​ണ്ട് പാ​സ​ഞ്ച​ര്‍ ടെ​ര്‍മി​ന​ല്‍ സ​മു​ച്ച​യ​ങ്ങ​ള്‍, കാ​ര്‍ഗോ സൗ​ക​ര്യം, വി​മാ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍, വ്യോ​മ​യാ​ന പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍ക്കൊ​ള്ളു​ന്ന റാ​ക് എ​യ​ര്‍പ്പോ​ര്‍ട്ട് 1976ലാ​ണ് സ്ഥാ​പി​ത​മാ​യ​ത്. ച​രി​ത്ര​പ​ര​മാ​യി പ്രാ​ധാ​ന്യ​മു​ള്ള റാ​ക് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം സ്ഥാ​പി​ത​മാ​യ​തി​ന് ശേ​ഷം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ക്ക​നു​സൃ​ത​മാ​യി പു​തു സാ​ങ്കേ​തി​ക​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലും റാ​ക് വി​മാ​ന​ത്താ​വ​ളം മു​ന്നി​ലാ​ണ്. യാ​ത്രാ-​കാ​ര്‍ഗോ സേ​വ​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് റാ​ക് എ​യ​ര്‍പോ​ര്‍ട്ടി​ന്‍റെ ജൈ​ത്ര​യാ​ത്ര.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fire TrucksRas Al Khaimah International Airport
News Summary - Fire Trucks at Ras Al Khaimah International Airport
Next Story