You are here

‘ആഘോഷങ്ങൾ സ്​നേഹ സന്ദേശം പകരണം’

09:38 AM
02/01/2018
കൽബ ഇന്ത്യൻ സോഷ്യൽ ആൻറ്​ കൾച്ചറൽ ക്ലബ്ബി​െൻറ ക്രിസ്മസ് പുതുവത്സര ആഘോഷം ഡോ. എബ്രഹാം മാർ സെറാഫിം ഉദ്​ഘാടനം ചെയ്യുന്നു

കൽബ: ധൂർത്തിനും കാട്ടിക്കൂട്ടലുകൾക്കുമപ്പുറം മനുഷ്യ മനസ്സിന്  സന്തോഷം നൽകുന്നതും നന്മയുടെ സന്ദേശം നൽകുന്നതുമായിരിക്കണം ആഘോഷങ്ങളെന്ന് ഡോ. എബ്രഹാം മാർ സെറാഫിം  പറഞ്ഞു. കുഞ്ഞുങ്ങളോട് വാൽസല്യവും മുതിർന്നവരോട്​ ബഹുമാനവും പുലർത്താൻ പുതുതലമുറയെ പഠിപ്പിക്കണമെന്നും  കൽബ ഇന്ത്യൻ സോഷ്യൽ ആൻറ്​ കൾച്ചറൽ
ക്ലബ്ബിൽ ക്രിസ്മസ് പുതുവത്സര  ആഘോഷം ഉത്ഘാടനം ചെയ്​തു കൊണ്ട്​ അദ്ദേഹം പറഞ്ഞു.  

പ്രസിഡൻറ്​ കെ.സി.അബൂബക്കർ   അധ്യക്ഷത വഹിച്ചു. റ്റി പി. മോഹൻദാസ്, സി.എക്സ് ആൻറണി, ,എഞ്ചിനീയർ വേദമൂർത്തി,കെ.സുബൈർ, കൺവീനർ അഷ്‌റഫ്​. വി തുടങ്ങിയവർ  പ്രസംഗിച്ചു .അബ്ദുൽ കലാം,ശിവദാസൻ,സമ്പത് കുമാർ,വനിതാ വിഭാഗം ഭാരവഹികളായ ഷൈല  സവാദ് , ഹസീന  അബൂബക്കർ,റജീന ഹസ്സൻ, സുനന്ദ സമ്പത്തുകുമാർ , സബ്രീന ലുഖ്മാൻ തുടങ്ങിയവർ  നേതൃത്വം നൽകി.

COMMENTS