പെരുന്നാളിന് ഇത്തിസലാത്തിെൻറ സൗജന്യ വൈഫൈ
text_fieldsഅബൂദബി: പെരുന്നാളാഘോഷ കാലത്ത് സൗജന്യ വൈഫൈ ഒരുക്കി ഇത്തിസലാത്ത്. ഇന്ന് മുതൽ സെപ്റ്റംബർ ഒമ്പതു വരെ മാളുകളിലും റസ്റ്ററൻറുകളിലും മറ്റു പൊതുസ്ഥലങ്ങളിലും ജനങ്ങൾക്ക് സൗജന്യമായി അതിവേഗ ഇൻറർനെറ്റ് സൗകര്യമാണ് നൽകുകയെന്ന് കമ്പനി ചീഫ് കൺസ്യൂമർ ഒഫീസർ ഖാലിദ് അൽ ഖൂലി പറഞ്ഞു. യു.എ.ഇ മൊബൈൽ നമ്പറുള്ള ആർക്കും ഇൗ സൗകര്യം ഉപയോഗിക്കാനാവും. വൈഫൈ സൗകര്യം ലഭിക്കുന്ന പാർക്കുകളിലും മാളുകളിലും ബീച്ചുകളിലുമെല്ലാം യു.എ.ഇ വൈഫൈ ബൈ ഇത്തിസലാത്ത് എന്ന സിഗ്നൽ മുഖേന കണക്ട് ചെയ്ത് രജിസ്റ്റർ ചെയ്യുകയേ വേണ്ടു. എസ്.എം.എസ് ആയി ലഭിക്കുന്ന പാസ്വേർഡ് ഉപയോഗിച്ച് ഇൻറർനെറ്റ് സേവനം പ്രയോജനപ്പെടുത്താം. ഇത്തിസലാത്ത് വൈഫൈ ഹോട്ടസ്പോട്ടുകൾ etisalat.ae/wifi എന്ന വെബ്സൈറ്റിലോ ഇത്തിസലാത്ത് ആപ് വഴിയോ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.