Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇമാനി​െൻറ ഏറ്റവും വലിയ...

ഇമാനി​െൻറ ഏറ്റവും വലിയ പ്രശ്​നം ഭാരക്കൂടുതലല്ല -ബുർജീൽ ആശുപത്രി 

text_fields
bookmark_border
ഇമാനി​െൻറ ഏറ്റവും വലിയ പ്രശ്​നം ഭാരക്കൂടുതലല്ല -ബുർജീൽ ആശുപത്രി 
cancel

അബൂദബി: ഇമാൻ അഹമദി​​െൻറ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്​നം ഭാരക്കൂടുതലല്ലെന്ന്​ ബുർജീൽ ആശുപത്രി അധികൃതർ. നിലവിൽ നിരവധി ആരോഗ്യപ്രശ്​നങ്ങൾ അവർ അനുഭവിക്കുന്നതായി അബൂദബി ബുർജീൽ ആശുപത്രിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഡോക്​ടർമാർ പറഞ്ഞു. ഹൃദയത്തി​​​െൻറ പ്രശ്​നങ്ങൾ, മൂത്രനാളിയിലെ അണുബാധ, ദീർഘകാലത്തെ കിടപ്പ്​ കാരണം ശരീരത്തി​ലുണ്ടായ വലിയ മുറിവുകൾ തുടങ്ങിയവയാണ്​ ഇപ്പോൾ അവരുടെ പ്രധാന ആരോഗ്യ പ്രശ്​നങ്ങൾ. ഇവ ഭേദമാക്കിയതിന്​ ശേഷമേ ദീർഘകാല ചികിത്സ ആരംഭിക്കൂ എന്ന്​ ആശുപത്രി ചീഫ്​ മെഡിക്കൽ ഒാഫിസർ ഡോ. യാസീൻ അൽ ഷഹാത്​ അറിയിച്ചു.

അതേസമയം, ബുർജീൽ ആശുപത്രിയിൽ പ്രവേശിപ്പിക്കു​േമ്പാൾ ഇമാന്​ എത്ര ശരീരഭാരം ഉണ്ടായിരുന്നുവെന്ന്​ വെളിപ്പെടുത്താൻ ഡോ. യാസീൻ അൽ ഷഹാത്​ വിസമ്മതിച്ചു. തൂക്ക​ം ഒരു വിവാദ വിഷയമാണ്​. എന്നാൽ, ഇത്​ തങ്ങളുടെ മുൻഗണനാ വിഷയമല്ല. അവരുടെ തൂക്കം ക്രമേണ കുറച്ചുകൊണ്ടുവരും. എന്നാൽ, അവർക്ക്​ സാധാരണ ജീവിതം സാധ്യമാക്കുക എന്നതിനാണ്​ മുൻഗണന.

മുംബൈയിലെ സെയ്​ഫി ആശുപത്രിയിലെ ചികിത്സയെ കുറിച്ച്​ എന്തു പറയുന്നുവെന്ന ചോദ്യത്തിന്​ വളരെ വിഷമം പിടിച്ച ചോദ്യമാണിതെന്നും ധാർമികത ഉൾപ്പെടെയുള്ള കാരണങ്ങളാൽ ഇൗ ചോദ്യത്തിന്​ മറുപടി പറയാൻ സാധിക്കില്ലെന്നും ഡോ. യാസീൻ പറഞ്ഞു. അത്​ പറയേണ്ടയാൾ ഞാനല്ല. 12 വയസ്സ്​ മുതൽ ഇമാൻ കിടപ്പിലാണ്​. അതിനാൽ ലക്ഷ്യം വളരെ പ്രയാസമേറിയതാണ്​. ഞങ്ങൾ ഏറ്റെടുത്തത്​ വലിയ വെല്ലുവിളിയാണ്​​. ഇമാന്​ സാധാരണ ജീവിതം ലഭ്യമാക്കണമെന്ന ഡോ. ഷംസീറി​​​െൻറ നിർദേശ പ്രകാരമാണിത്​. അ​സന്തുഷ്​ടയായ സ്​ത്രീയെയായിരുന്നു ഞങ്ങൾ കണ്ടത്​. ഇപ്പോൾ അവർ സന്തോഷവതിയാണ്​. ചുറ്റുമുള്ളവരോട്​ അവർ ആശയവിനിമയം നടത്തുന്നു. സ്വാഭാവികമായ ഒരു ജീവിതം അവർക്ക്​ നൽകുകയാണ്​ ലക്ഷ്യം. ഏറ്റവും കുറഞ്ഞത്​ അവരെ കസേരയിൽ ഇരിക്കാൻ പ്രാപ്​തമാക്കുകയാണ്​ ആദ്യ ലക്ഷ്യം. നടത്തിക്കാൻ​ ശ്രമം നടത്തും. ഭാരം കുറക്കുന്നതിനുള്ള ശസ്​ത്രക്രിയ ഇനി ഇമാന്​ ആവശ്യമില്ല.

20 ഡോക്​ടർമാരും മറ്റു ജീവനക്കാരുമടങ്ങിയ സംഘമാണ്​ ചികിത്സക്ക്​ നേതൃത്വം നൽകുന്നത്​. മുംബൈയിലെ സെയ്​ഫി ആശുപത്രിയിൽ ബാരിയാട്രിക്​ ശസ്​ത്രക്രിയക്ക്​ വി​േധയയായ ഇമാൻ അഹമദിനെ മേയ്​ നാലിന്​ രാത്രിയാണ്​ ബുർജീൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. സെയ്​ഫി ആശുപത്രിയിലെ ചികിത്സയെ കുറിച്ച്​ ഇമാനി​​​െൻറ കുടുംബം പരാതി ഉന്നയിച്ചതിനെ തുടർന്നായിരുന്നു ഇത്​. 500 കിലോയോളം ഭാരമുണ്ടായിരുന്ന ഇൗജിപ്​തുകാരി ഇമാനിനെ ഫെബ്രുവരി പത്തിനാണ്​ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്​. 

ബുർജീൽ ആശുപത്രി സി.ഇ.ഒ ഡോ. രാജ ഗജ്ജു, ​െഎ.സി.യു മേധാവി ഡോ. നിഹാദ്​ നബീൽ ഹലാവ, ഡോ. മുത്തുസാമി വീരബാഹു, വി.പി.എസ്​. ഹെൽത്ത്​ കെയർ സീനിയർ ഡയറക്​ടർ ഡോ. ചാൾസ്​ സ്​റ്റാൻസ്​ഫോഡ്​ എന്നിവരും വാർത്താസമ്മേളനത്തിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eman Ahmed
News Summary - Eman Ahmed to stay in premium suite at Abu Dhabi hospital; is ‘happy, relieved’
Next Story