Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബീഫ്​ മിഠായിയുമായി...

ബീഫ്​ മിഠായിയുമായി ചൈനക്കാർ

text_fields
bookmark_border
ബീഫ്​ മിഠായിയുമായി ചൈനക്കാർ
cancel
camera_alt????? ??????

ദുബൈ: ബീഫുപയോഗിച്ച്​ ചോറും ചാറും ബിരിയാണിയും പുട്ടും കട്​ലറ്റും കബാബുമെല്ലാം ഉണ്ടാക്കുന്നവരാണ്​ മലയാളികൾ. എന്നാൽ നമ്മളെയും കടത്തിവെട്ടിയിരിക്കുകയാണ്​ ചൈനക്കാർ. ബീഫ്​ മിഠായി വിപണിയിലിറക്കിയാണ്​ അവർ ഞെട്ടിച്ചിരിക്കുന്നത്​. ഏതാനും നാളുകളായി ഇത്തരമൊരു വിഭവം ചൈനയിൽ ലഭ്യമാണെന്ന്​ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും ദുബൈയിൽ തിങ്കളാഴ്​ച ആരംഭിച്ച ഹലാൽ ഉൽപന്നങ്ങളുടെ ഒമ്പതാമത്​ അന്താരാഷ്​ട്ര പ്രദർശനം (ഡി.യു.എച്ച്​.എ) മു​േഖനയാണ്​ വിദേശവിപണിയിൽ ഇൗ വിചിത്ര മിഠായി എത്തുന്നത്​.

മധുരവും പുളിയും ചേർന്ന്​ മസാലക്കൂട്ടുകളുടെ മണം കൂടി ചേർന്നതാണ്​ മിഠായി. ഗൾഫിലെ സൂപ്പർമാർക്കറ്റുകളിലും ഇന്ത്യയും പാക്കിസ്​ഥാനുമുൾപ്പെടെ ബീഫ്​ പ്രിയരുള്ള തെക്കനേഷ്യൻ രാജ്യങ്ങളിലും എത്തിക്കാൻ ഇടപാടുകാരെ തേടിയാണ്​ ചൈനീസ്​ കമ്പനി അധികൃതർ ദുബൈ പ്രദർശനത്തിനെത്തിയത്​. ഇതിനു പുറമെ വേവിച്ച ബീഫ്​ ഒാരോ  ചെറു കഷ്​ണങ്ങളാക്കി പാക്ക്​ ചെയ്​തും വിതരണം ചെയ്യുന്നുണ്ട്​. 80 ഗ്രാം ബീഫ്​ മിഠായിക്ക്​ 15 ഡോളറാണ്​ വില. ​

ലൈല ബിൻതി മുജിർ
 

മലേഷ്യയിൽ നിന്ന്​ മോരിങ്ങപ്പൊടിയുമായി എത്തിയ സംരംഭക ലൈലയാണ്​ പ്രദർശനത്തിലെ മറ്റൊരു ശ്രദ്ധാകേന്ദ്രം. മോരിങ്ങ എന്ന്​ കേട്ടാൽ അതെന്താണെന്ന്​ അതിശയിക്കേണ്ട-നമ്മുടെ സ്വന്തം മുരിങ്ങ തന്നെ. പക്ഷെ നമ്മൾ ചെയ്യുന്നതു പോലെ സാമ്പാറിലിടാനും തോരൻ വെക്കാനും മാത്രമല്ല മുരിങ്ങക്കായും ഇലയും  ഉപയോഗിക്കുന്നതെന്ന്​ മാത്രം.  മുരിങ്ങ ഇല ഉണക്കിപ്പൊടിച്ച്​ കാപ്പിപ്പൊടിയുമായി ചേർത്ത്​ ഉൻമേഷ പാനീയം, കൊക്കോയിൽ ചേർത്ത്​ മിഠായി, സോപ്പ്​ ....ഇതൊന്നും പോരാഞ്ഞിട്ട്​ മുരിങ്ങക്കുരു ഉണക്കിയെടുത്ത്​ ഹെർബൽ വയാഗ്ര എന്നിങ്ങനെ പോകുന്നു ഉൽപന്നങ്ങൾ. വയാഗ്രയെക്കാൾ ഗുണകരം എന്നവകാശപ്പെട്ട്​ വിൽക്കുന്ന 60 ഉണക്ക കുരുവിന്​ 25 ഡോളറാണ്​ വില ഇൗടാക്കുന്നത്​. പത്ത്​ ഏക്കർ സ്​ഥലത്ത്​ മുരിങ്ങകൃഷി ചെയ്​താണ്​ ലൈല ഉൽപന്നങ്ങൾക്ക്​ അസംസ്​കൃത വസ്​തു ശേഖരിക്കുന്നത്​.  

ഭക്ഷ്യ വസ്​തുക്കൾ, സൗന്ദര്യലേപനങ്ങൾ, തേൻ, ചായപ്പൊടി, സ​ുഗന്ധ ദ്രവങ്ങൾ എന്നിവ മുതൽ പ്രോട്ടീൻ ഉൽപന്നങ്ങൾ വരെ തയ്യാറാക്കുന്ന 15 രാജ്യങ്ങളിലെ 75 സ്​ഥാപനങ്ങളാണ്​ റോദ അൽ ബുസ്​താൻ ഹോട്ടലിൽ നടക്കുന്ന മേളയിൽ പ​െങ്കടുക്കുന്നത്​. ഇന്ന്​ സമാപിക്കും്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDUHA
News Summary - DUHA-uae-gulf news
Next Story