Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെരുന്നാൾ...

പെരുന്നാൾ ആഘോഷത്തിനൊരുങ്ങി ദുബൈ

text_fields
bookmark_border
പെരുന്നാൾ ആഘോഷത്തിനൊരുങ്ങി ദുബൈ
cancel

ദുബൈ: വൈവിധ്യമാർന്ന പരിപാടികളും സമ്മാനങ്ങളുമായി ചെറിയ ​പെരുന്നാൾ ആഘോഷിക്കാൻ ദുബൈ ഒരുങ്ങി. ദുബൈ ടൂറിസം വകുപ്പിന്​ കീഴിലുള്ള ഏജൻസിയായ ദുബൈ ഫെസ്​റ്റിവൽസ്​ ആൻഡ്​ റീ​െട്ടയിൽ എസ്​റ്റാബ്ലിഷ്​മ​​െൻറി​​​െൻറ (ഡി.എഫ്​.ആർ.ഇ) ആഭിമുഖ്യത്തിൽ ‘ഇൗദ്​ ഇൻ ദുബൈ’ പത്താം എഡിഷ​​​െൻറ ഭാഗമായാണ്​ വിവിധ വിനോദ,ഷോപ്പിങ്​ പരിപാടികൾ സംഘടിപ്പിക്കുന്നത്​.

അറബ്​ ഗായകരായ മജീദ്​ അൽ മുഹന്ദിസ്​, മുഹമ്മദ്​ അൽ ഷെഹി എന്നിവരുടെ സംഗീതവിരുന്ന്​, വിവിധ മാളുകളിൽ നടക്കുന്ന  കുടുംബ വിനോദ പരിപാടികൾ, സമ്മാന പദ്ധതികൾ തുടങ്ങിയവയാണ്​ ഇൗദ്​ ഇൻ ദുബൈ^ഇൗദുൽ ഫിത്വർ പരിപാടിയിലെ മുഖ്യ ആകർഷണങ്ങൾ. രണ്ടാം ​െപരുന്നാൾ ദിനത്തിൽ  ദുബൈ ഫെസ്​റ്റിവൽ ബേയിലെ ഫെസ്​റ്റിവൽ സിറ്റിയിൽ രാത്രി 11 മണിക്ക്​ വെടിക്കെട്ടും കരിമരുന്ന്​ പ്രയോഗവുമുണ്ടാകും. മാജിദ്​ അൽ മുഹന്ദിസി​​​െൻറ സംഗീതവിരുന്ന്​ 22ന്​ ഡ്രാഗൺമാർട്ടിലാണ്​. മുഹമ്മദ്​ അൽ ഷെഹിയുടെ പരിപാടി ദുബൈ ഒപേറയിൽ ജൂൺ 30നാണ്​.

ദുബൈ ഷോപ്പിങ്​ മാൾസ്​ ​ഗ്രൂപ്പ്​ നടത്തുന്ന ‘ഷോപ്​, സ്​പിൻ, വിൻ’ എന്ന പ്രമോഷൻ കാമ്പയിനിൽ  രണ്ടര ലക്ഷം ദിർഹത്തി​​​െൻറ തൽസമയ സമ്മാനങ്ങളാണ്​ നൽകുക. ഇൗദ​ാഘോഷത്തിന്​ പിന്നാലെ ജൂലൈ ഒന്നു മുതൽ ആഗസ്​റ്റ്​ 12 വരെ ദുബൈ സമ്മർ സർപ്രൈസ്​ ആഘോഷമേളയും വരുന്നുണ്ട്​.‘ഷോപ്​, സ്​പിൻ, വിൻ’  കാമ്പയിനിൽ  വിവിധ മാളുകളിൽ നിന്ന്​ 200 ദിർഹത്തിന്​ സാധനം വാങ്ങു​േമ്പാൾ ച​ക്രം കറക്കി രണ്ടരലക്ഷം ദിർഹത്തി​​​െൻറ സമ്മാനം നേടാൻ അവസരം കിട്ടും. 2000 ദിർഹം മുതൽ 25,000 ദിർഹം പണമോ സമ്മാനമോ ഭാഗ്യശാലികൾക്ക്​ ഒറ്റയടിക്ക്​ ലഭിക്കും.

അതേസമയം ഇൗദിനോടനുബന്ധിച്ച്​  തുടങ്ങുന്ന ദുബൈയ​ുടെ വാർഷിക അവധിക്കാല പരിപാടിയായ മുദ്​ഹിശ്​ വേൾഡ്​ മേളക്ക്​ ​െചാവ്വാഴ്​ച തുടക്കമായി. വേൾഡ്​ ട്രേഡ്​ സ​​െൻററിലെ ഒന്നു മുതൽ ആറു വരെ ഹാളിൽ നടക്കുന്ന പരിപാടി ആഗസ്​റ്റ്​ 12 വരെ തുടരും. കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള മേഖലയിലെ തന്നെ ഏറ്റവും വലിയ ഇൻഡോർ മേളകളിലൊന്നായ മുദ്​ഹിശ്​ വേൾഡിൽ ഇത്തവണത്തെ പ്രധാന ആകർഷം ഫുഡ്​പാർക്കാണ്​. രണ്ടു വയസ്സിന്​ മുകളിലുള്ളവർക്ക്​ 20 ദിർഹമാണ്​ ടിക്കറ്റ്​ നിരക്ക്​.

ശനി മുതൽ ബുധൻ വരെ രാവിലെ 10 മുതൽ രാത്രി 10 വരെയും വ്യാഴാഴ്​ച 10 മുതൽ 12 വരെയും വെള്ളിയാഴ്​ച 12 മുതൽ രാത്രി ഒരു മണിവരെയുമാണ്​ പ്രവർത്തന സമയം. പെരുന്നാൾ അവധി ദിവസങ്ങളിൽ രാവിലെ 10 മുതൽ അർധരാത്രിവരെയുണ്ടാകും.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae eid
News Summary - dubai perunnal
Next Story