Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഇനിയൊരു...

ദുബൈ ഇനിയൊരു ഫോണ്ടുമാണ്​

text_fields
bookmark_border
ദുബൈ ഇനിയൊരു ഫോണ്ടുമാണ്​
cancel

ദുബൈ: നൂതനാശയങ്ങൾ ​െകാണ്ട്​ ലോകത്തെ ദുബൈ വീണ്ടും വിസ്​മയിപ്പിക്കുന്ന​ു. ഇക്കുറി അതൊരു ഭംഗിയേറിയ ഫോണ്ടി​​െൻറ രൂപത്തിലാണ്​. നഗരത്തി​​െൻറ മൂല്യങ്ങളെല്ലാം ഉൾക്കൊള്ളിച്ച്​ ഒരു ഫോണ്ട്​ രൂപപ്പെടുത്തുന്നത്​ ലോകത്ത്​ ഇതാദ്യം. നഗരത്തി​​െൻറ പേരിലെ മൈക്രോസോഫ്​റ്റി​​െൻറ ആദ്യ ഫോണ്ടുമാണ്​ ^ദുബൈ. ദുബൈ കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽമക്​തൂം പ്രകാശിപ്പിച്ച ഇൗ ഫോണ്ടിലായിരിക്കും ഇനി മേൽ ദുബൈ സർക്കാറി​​െൻറ എല്ലാ ഒൗദ്യോഗിക എഴുത്തുകളും. ഡിജിറ്റൽ ലോകത്ത്​ ഒന്നാം നിരയിലെത്താനുള്ള മുന്നേറ്റങ്ങളിലെ സുപ്രധാന ചുവടാണ്​ ദുബൈ ഫോണ്ടി​​െൻറ അവതരണമെന്ന്​ ശൈഖ്​ ഹംദാൻ വ്യക്​തമാക്കി.

ദുബൈ ഫോണ്ട്​ അതി​​െൻറ സവിശേഷതകൾ കൊണ്ട്​ ഏറ്റവും പെ​െട്ടന്ന്​ ജനകീയമാകുമെന്ന്​ വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം സ്​മാർട്ട്​ സാ​േങ്കതിക വിദ്യയിൽ നമ്മുടെ പ്രാപ്​തി ബോധ്യപ്പെടുത്താൻ ഇതു സഹായിക്കു​െമന്നും അഭിപ്രായപ്പെട്ടു. സഹിഷ്​ണുതയും സന്തോഷവും നിറഞ്ഞ ലോകം പടുക്കാനുള്ള പുത്തനൊരുപകരണമാണ്​ ഇൗ ഫോണ്ടെന്നും ശൈഖ്​ ഹംദാൻ പറഞ്ഞു. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​​െൻറ ദർശനങ്ങളെ മുൻ നിർത്തി കിരീടാവകാശിയുടെ നിരന്തര പിന്തുണയോടെ തയ്യാറാക്കിയ ദുബൈ ഫോണ്ട്​ ഡിജിറ്റൽ ലോകത്തെ ദുബൈയുടെ നൂതന മുദ്രയും കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന അറിവി​​െൻറ പാലവുമാണെന്ന്​ എക്​സിക്യുട്ടീവ്​ കൗൺസിൽ സെ​​​ക്രട്ടറി ജനറൽ അബ്​ദുല്ലാഹ്​ അബ്​ദു റഹ്​മാൻ അൽ ശൈബാനി പറഞ്ഞു.

അറബി, ഇംഗ്ലീഷ്​ ദുബൈ ഫോണ്ട്​ ഉപയോഗിച്ച്​ തയാറാക്കിയ പോസ്​റ്റർ
 

അറബിയിലും ഇംഗ്ലീഷിലുമായി പുറത്തിറക്കിയ ഫോണ്ട്​ ഇനി 21 ഭാഷകളിൽ കൂടി വ്യാപിപ്പിക്കും. സന്തോഷം, ചടുലത, കരുത്ത്​, പരസ്​പര ബഹുമാനം, സഹവർത്തിത്തം, പഴമയുടെ ആധികാരികത, സമകാലിക ലോകത്തി​​െൻറ ആധുനികത, വരും കാലത്തി​​െൻറ ശുഭപ്രതീക്ഷകൾ എന്നിവ ഫോണ്ടിൽ ഒത്ത​ുചേരുന്നുണ്ട്​. ദുബൈ ഫോണ്ട്​ പ്രോജക്​ട്​ ഡയറക്​ടർ അഹ്​മദ്​ അൽ മഹ്​രി, മൈ​േ​ക്രാസോഫ്​റ്റ്​ മീന മേഖലാ പ്രസിഡൻറ്​ സമർ അബു ലതൈഫ്​ എന്നിവർ സംസാരിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്​ മൈക്രോസോഫ്​റ്റ്​ ഒഫീസ്​ 365 ഉപഭോക്​താക്കൾക്ക്​ പുതിയ ഫോണ്ട്​ ലഭ്യമാവും. www.dubaifont.com എന്ന സൈറ്റ്​ മുഖേന ഡൗൺലോഡ്​ ചെയ്യാനുമാവും. മോണോടൈപ്പ്​ എന്ന ആഗോള ഫോണ്ട്​ രൂപകൽപനാ ഏജൻസിയിലെ ടൈപ്പ്​ ഡയറക്​ടർ ഡോ. നദീൻ ഷഹീനി ആണ്​ ഫോണ്ടി​​െൻറ രൂപകൽപനക്ക്​ നേതൃത്വം നൽകിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:duabi font
News Summary - dubai fonts
Next Story