Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ഫിറ്റ്നസ് ചലഞ്ച്...

ദുബൈ ഫിറ്റ്നസ് ചലഞ്ച് അവസാനിക്കുന്നു

text_fields
bookmark_border
ദുബൈ ഫിറ്റ്നസ് ചലഞ്ച് അവസാനിക്കുന്നു
cancel

ദുബൈ : ആ ബാലവൃദ്ധം ജനങ്ങളും ഏറ്റെടുത്ത ദുബൈ ഫിറ്റ്നസ് ചലഞ്ച് അവസാനിക്കുന്നു. ദുബൈ കിരീടാവകാശി ശൈഖ്​ ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച ചലഞ്ച്​ കഴിഞ്ഞ മാസം 20നാണ് തുടങ്ങിയത്​. ദിവസം 30 മിനിറ്റ് വീതം 30 ദിവസം വ്യായാമം ചെയ്യാനായിരുന്നു വെല്ലുവിളി​. സമാപന ചടങ്ങുകൾ ഇന്നും നാളെയും ഫെസ്​റ്റിവൽ സിറ്റിയിൽ നടക്കും. വെള്ളി ഉച്ചയ്ക്ക് ഒന്നുമുതൽ ഒൻപതുവരെയും ശനിയാഴ്​ച ഉച്ചയ്ക്ക് ഒന്നുമുതൽ 7.30 വരെയുമാണ്​ പരിപാടികൾ. ഡ്രാഗൺ ബോട്ട് റേസ്, നിഞ്ച യോദ്ധാക്കളുടെ പ്രകടനം, യോഗ തുടങ്ങിയവ ചടങ്ങുകളിലുണ്ടാകും. ലോക ഹെവിവെയ്റ്റ് ബോക്​സിങ്​ ചാംപ്യൻ ആൻറണി ജോഷ്വയായിരിക്കും മുഖ്യ ആകർഷണം. ഗിന്നസ് റെക്കോർഡിനായി ഏറ്റവും കൂടുതൽ പേർ പങ്കെടുക്കുന്ന ജംപ് സ്ക്വാറ്റ് തുടങ്ങിയവയും കരിമരുന്നു പ്രയോഗവും അവാർഡ്​ ദാനവും നടക്കും. 

ഒക്​ടോബർ 20 ന്​ ഉച്ചക്ക്​ 1.30 ന്​ സഫ പാർക്കിൽ നടന്ന പ്രത്യേക പരിപാടികളോടെയാണ്​ ചലഞ്ചിന്​ തുടക്കമായത്​. ചലഞ്ചില്‍ പങ്കെടുക്കാൻ ക്ഷണിച്ച്​ ശൈഖ്​ ഹംദാന്‍ യു.എ.ഇയിലെ എല്ലാവര്‍ക്കും എസ്.എം.എസ് അയച്ചിരുന്നു. തുടക്കത്തിൽ തന്നെ ചലഞ്ചിന്​ രജിസ്​റ്റർ ചെയ്​തവരുടെ എണ്ണം അര ലക്ഷം കടന്നു​. നാൽപതിലേറെ സർക്കാർ സ്ഥാപനങ്ങളിലെയും നിരവധി സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാരും നഗരത്തിലെ ഭൂരിപക്ഷം സ്​കൂളുകളും വെല്ലുവിളി സ്വീകരിച്ചു. ദുബൈ കളര്‍ റണ്‍, ദുബൈ മാസ്​ സ്വിം, ദുബൈ സ്‌കൂള്‍സ് ഫിറ്റ്‌നസ് ഗെയിംസ് എന്നിവയും ചലഞ്ചിനോടനുബന്ധിച്ച്​ ഒരുക്കിയിരുന്നു. 

എയറോബാറ്റിക്‌സ്, ഫുട്‌ബോള്‍, യോഗ, സൈക്ലിംഗ്​ എന്നിങ്ങനെ പല വ്യായാമരീതികളും ജനങ്ങൾ​ തെരഞ്ഞെടുത്തിരുന്നു. അമേരിക്കൻ ഫുട്​ബാൾ മുതൽ വടംവലി വരെ ആരോഗ്യപരിപാലനത്തിലെ വ്യത്യസ്​ത രീതികളും വിഭാഗങ്ങളും പരിചയപ്പെടുത്തുന്ന 1500 സൗജന്യ വ്യായാമ പരിശീലന പരിപാടികളും നടത്തി. ചലഞ്ചിനോടനുബന്ധിച്ച്​ പുറത്തിറക്കിയ പ്രത്യേക ആപ്പും ഹിറ്റായി. ഇൗ ആപ്പ്​ ഫോണിൽ ഡൗൺലോഡ് ചെയ്​താൽ​  പരിശീലന പരിപാടിയിൽ ദിവസവും പങ്കെടുക്കാം. അറിയാത്ത കാര്യമാണെങ്കിൽ സൗജന്യ ക്ലാസുകളിൽ പങ്കെടുക്കാം. അല്ലെങ്കിൽ ആപ്പ് വഴി നിർദേശം തേടാം. ഓരോ ദിവസവും മികവ് സ്വയം വിലയിരുത്താനും ആപ്പിൽ സൗകര്യമുണ്ട്​. ആരോഗ്യത്തിലും കായികക്ഷമതയിലും ദുബൈയെ ലോകത്തിലെ ഏറ്റവും മികച്ച നഗരമാക്കി മാറ്റാനാണ്​​ പദ്ധതികൊണ്ട്​ ലക്ഷ്യമിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDubai fitness challenge
News Summary - Dubai fitness challenge-uae-gulf news
Next Story