Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസർക്കാർ ഭവന...

സർക്കാർ ഭവന പദ്ധതികളിലേക്ക്​ ഒരു ലക്ഷം ദുബൈ വിളക്കുകൾ നഗരസഭ നൽകും

text_fields
bookmark_border
സർക്കാർ ഭവന പദ്ധതികളിലേക്ക്​ ഒരു ലക്ഷം ദുബൈ വിളക്കുകൾ നഗരസഭ നൽകും
cancel

ദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ദാനവർഷത്തി​​​െൻറ ഭാഗമായ ദുബൈയിലെ ഭവന പദ്ധതികൾക്ക്​ ദുബൈ നഗരസഭ ഒരു ലക്ഷം വിളക്കുകൾ സംഭാവന ചെയ്യും.വൈദ്യുതി ഉപയോഗം കുറക്കുന്നതിനും കാർബൺ ബഹിർഗമനം കുറക്കുന്നതിനും സഹായിക്കുന്ന അത്യാധുനിക ദുബൈ വിളക്കുകൾ നഗരസഭ ഇൗയിടെ അവതരിപ്പിച്ചിരുന്നു. കോർപറേറ്റ്​ സാമൂഹിക ഉത്തരവാദിത്തത്തി​​​െൻറ ഭാഗമായാണ്​ ഭവനങ്ങൾക്ക്​ വിളക്കുകൾ സൗജന്യമായി വിതരണം​ ചെയ്യുന്നതെന്ന്​ ഉൗർജ വകുപ്പ്​ ഡയറക്​ടർ അഹ്​മദ്​ സഇൗദ്​ അൽ ബദ്​വാവി പറഞു. 

ഒരു ലക്ഷം വിളക്ക്​ വിതരണം ചെയ്യുന്നതിലൂടെ  വർഷം നാലു  ലക്ഷം ദിർഹവും  ഒരു കോടിയിലേറെ കിലോ വാട്ട്​ വൈദ്യുതിയും 6400 ടൺ കാർബൺ ഡയോ​ക്​സൈഡ്​ ബഹിർഗമനവും ലാഭിക്കാനാകുമെന്ന്​ അദ്ദേഹം പറഞ്ഞു. പരിസ്​ഥിതി സൗഹൃദമായ ഗുണവിശേഷമുള്ള ​പ്രത്യേക വിളക്കുകളാണ്​ ദുബൈ വിളക്കുകൾ. നിലവിലെ 20^60 വാട്ടുകൾക്ക്​ പകരം ഒന്ന്​, രണ്ട്​, മൂന്ന്​ വാട്ടി​​​െൻറ മൂന്നു തരം വിളക്കുകളാണ്​ ഇതിൽ ഉപയോഗിക്കുന്നത്​.  2030 ഒാടെ ശുദ്ധമല്ലാത്ത ഉൗർജം 30 ശതമാനം കുറക്കാനാണ്​ ദുബൈ ലക്ഷ്യമിടുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - duabi projects
Next Story