Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടൈം ​മാ​ഗ​സി​നി​ല്‍...

ടൈം ​മാ​ഗ​സി​നി​ല്‍ ഇ​ടം​പി​ടി​ച്ച് ഡോ. ​സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​ര്‍

text_fields
bookmark_border
ടൈം ​മാ​ഗ​സി​നി​ല്‍ ഇ​ടം​പി​ടി​ച്ച് ഡോ. ​സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​ര്‍
cancel
camera_alt

ഡോ. ​സു​ല്‍ത്താ​ന്‍ അ​ല്‍

ജാ​ബി​ര്‍

അ​ബൂ​ദ​ബി: ടൈം ​മാ​ഗ​സി​ന്‍ പു​റ​ത്തു​വി​ട്ട, കാ​ലാ​വ​സ്ഥ രം​ഗ​ത്ത്​ സ്വാ​ധീ​നം ചെ​ലു​ത്തി​യ 100 പേ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച് യു.​എ.​ഇ വ്യ​വ​സാ​യ, നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ വ​കു​പ്പ്​​ മ​ന്ത്രി ഡോ. ​സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​ര്‍. അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ ഓ​യി​ല്‍ ക​മ്പ​നി(​അ​ഡ്‌​നോ​ക്) സി.​ഇ.​ഒ​യും പു​ന​രു​പ​യോ​ഗ ഊ​ര്‍ജ സ്ഥാ​പ​ന​മാ​യ മ​സ്ദ​റി​ന്റെ സ്ഥാ​പ​ക​നും കോ​പ് 28 മേ​ധാ​വി​യും കൂ​ടി​യാ​ണി​​ദ്ദേ​ഹം. നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ ഡോ. ​സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​റി​നെ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്​​തൂം പ്ര​ശം​സി​ച്ചു.

അ​ന്താ​രാ​ഷ്ട്ര നേ​ട്ട​ത്തി​ലും മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്ന ത്വ​രി​ത​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലും അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. 2016ലാ​ണ് സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​ര്‍ അ​ഡ്‌​നോ​ക്കി​ന്റെ സി.​ഇ.​ഒ പ​ദ​വി​യി​ല്‍ നി​യ​മി​ത​നാ​യ​ത്. കാ​ര്‍ബ​ണ്‍ മു​ക്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​റി​ന്റെ നേ​തൃ​ത്വ​ത്തി​നു കീ​ഴി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍ഷം​കൊ​ണ്ട് അ​ഡ്‌​നോ​ക് 15 ബി​ല്യ​ൺ ഡോ​ള​റാ​ണ് നി​ക്ഷേ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Time magazineDr. Sultan Al Jabir
News Summary - Dr. Sultan Al Jabir by appearing in Time magazine.
Next Story