Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിലെ സ്വഭാവ...

യു.എ.ഇയിലെ സ്വഭാവ സർട്ടിഫിക്കറ്റ്​ അപേക്ഷാ നടപടികൾ ഏ​െറ എളുപ്പം

text_fields
bookmark_border
യു.എ.ഇയിലെ സ്വഭാവ സർട്ടിഫിക്കറ്റ്​ അപേക്ഷാ നടപടികൾ ഏ​െറ എളുപ്പം
cancel

ദുബൈ: യു.എ.ഇ​യിൽ തൊഴിൽ വിസ ലഭിക്കുന്നതിന്​ നിർബന്ധ വ്യവസ്​ഥയായി മാറിയ സ്വഭാവ സർട്ടിഫിക്കറ്റിന്​ അപേക്ഷിക്കാൻ ഏറെ എളുപ്പം. ഏറ്റവും സുരക്ഷിത രാജ്യമായി നിലനിർത്തുക എന്ന ലക്ഷ്യത്തോടെ മന്ത്രിസഭ നിർദേശിച്ച നടപടി ക്രമം ഫെബ്രുവരി നാല്​ മുതലാണ്​ പ്രാബല്യത്തിൽ വരിക. അപേക്ഷകരുടെ രാജ്യ​ത്തോ അല്ലെങ്കിൽ അഞ്ചുവർഷമായി താമസിച്ചു വരുന്ന രാജ്യത്തെയോ യു.എ.ഇ എമ്പസി​, വിദേശകാര്യ മന്ത്രാലയത്തി​​​​​െൻറ സാക്ഷ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങിൽ നിന്ന്​ ലഭിക്കുന്ന സ്വഭാവ സർട്ടിഫിക്കറ്റാണ്​ നൽകേണ്ടത്​. ഏറെ കാലമായി യു.എ.ഇയിൽ താമസിക്കുന്നവർക്ക്​ പുതിയ വിസക്ക്​ വേണമെന്നിരിക്ക​െട്ട^ അബൂദബി പൊലീസിൽ നിന്നോ ദുബൈ പൊലീസിൽ നിന്നോ സാക്ഷ്യപത്രത്തിന്​ അപേക്ഷിക്കാം.

ദുബൈ പൊലീസിൽ നിന്ന്​ സാക്ഷ്യപത്രം നേടുന്നതിന്​ https://www.dubaipolice. gov.ae/ wps/portal/ home/ services/ individ ualservicescontent/ goodconduct certificatecatalog എന്ന ലിങ്ക്​ മുഖേനയാണ്​ അപേക്ഷിക്കേണ്ടത്​. അബൂദബി പൊലീസിൽ നിന്ന്​ ലഭിക്കാൻ  https://www.abudhabi.ae/ portal/public/en/ citizens/ work-and-employment-topic/ job-search/ good-conduct-certificate-from-adp; jsessionid എന്ന ലിങ്കും. ദുബൈ പൊലീസ്​ ആപ്പ്​ മുഖേനയും അപേക്ഷ നൽകാം. വെറും അഞ്ചു മിനിറ്റ്​ കൊണ്ട്​ പൂർത്തിയാക്കാവുന്നതാണ്​ അപേക്ഷാ പ്രക്രിയ.

 പേരും എമി​േററ്റ്​സ്​ ​െഎഡി നമ്പറും നൽകി അപേക്ഷ ആരംഭിക്കാം. 220 ദിർഹമാണ്​ യു.എ.ഇയിൽ താമസിക്കുന്ന പ്രവാസികളുടെ ​അപേക്ഷാ ഫീസ്​. രാജ്യത്തിനു പുറത്തു നിന്നാണ്​ സർട്ടിഫിക്കറ്റ്​ ലഭിക്കേണ്ടതെങ്കിൽ 320 ദിർഹം ഫീസ്​ നൽകണം. പൊലീസ്​ ഒഫീസുകളിൽ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഏഴര മുതൽ ഉച്ചക്ക്​ രണ്ടര വരെ നേരിട്ടു ചെന്നും അപേക്ഷ സമർപ്പിക്കാം. അന്വേഷണങ്ങൾക്ക്​ 901നമ്പറിൽ ബന്ധപ്പെടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsconduct certificate
News Summary - conduct certificate-uae-gulf news
Next Story