Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൃത്രിമ മഴക്ക്​ പത്ത്​...

കൃത്രിമ മഴക്ക്​ പത്ത്​ ശ്രമങ്ങൾ; രാജ്യം കുതിർന്നു

text_fields
bookmark_border
കൃത്രിമ മഴക്ക്​ പത്ത്​ ശ്രമങ്ങൾ; രാജ്യം കുതിർന്നു
cancel

അബൂദബി: മഴപെയ്യാൻ സന്നദ്ധതയറിയിച്ച്​ മേഘങ്ങൾ നിറഞ്ഞതോടെ യു.എ.ഇയുടെ ആകാശത്ത്​ മഴ വിമാനങ്ങൾ വട്ടമിട്ടുതുടങ്ങി. ശനിയാഴ്​ച പത്ത്​ തവണ ഇവ കൃത്രിമ മഴക്ക്​ വേണ്ടി ശ്രമം നടത്തി. ഞായറാഴ്​ചയും ഇത്​ തുടരു​െമന്ന്​ നാഷ്​ണൽ സ​െൻറർ ഫോർ മീറ്റ​റോളജി (എൻ.സി.എം) സ്​ഥിരീകരിച്ചു. അൽ ​െഎൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അഞ്ച്​ വിമാനങ്ങൾ  ഇൗ വർഷം ഇതുവരെ 235 തവണ മഴ പെയ്യിക്കൽ യജ്ഞം നടത്തിയിട്ടുണ്ട്​. പഞ്ഞിക്കെട്ടുപോലെ രൂപപ്പെടുന്ന മേഘപാളിയിലേക്ക്​ ഉപ്പ്​ പരലുകൾ വിതറുകയാണ്​ ഇൗ വിമാനങ്ങൾ ചെയ്യുന്നത്​.

റഡാറുകളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെയാണ്​ ഇൗ മേഘങ്ങളെ കണ്ടെത്തുക​. മേഘം രൂപപ്പെട്ടു തുടങ്ങുന്നതോടെ വിമാനവും വൈമാനികനും സജ്ജമാകാനുള്ള നിർദേശം എൻ.സി.എം. നൽകും. ഏത്​ പ്രദേശത്താണ്​ മഴ പെയ്യിക്കേണ്ടതെന്നും വ്യക്തമാക്കും. ഇവിടെ എത്തു​േമ്പാൾ വിമാനത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഉപകരണത്തിലൂടെ മേഘത്തിനിടയിലേക്ക്​ ഉപ്പ്​ പരലുകൾ നിറയൊഴിക്കും. ഇവ ജ്വലിക്കു​േമ്പാൾ ജലകണങ്ങൾ ഘനീഭവിച്ച്​ ​െഎസ്​ രൂപപ്പെടുകയും തുടർന്ന്​ മഴ പെയ്യുകയുമാണ്​ ചെയ്യുന്നത്​. വെള്ളിയാഴ്​ച തുടങ്ങിയ അസ്​ഥിര കാലാവസ്​ഥ ഇപ്പോഴും തുടരുകയാണ്​. രാജ്യത്ത​ി​െൻറ കിഴക്കൻ മേഖലയിലാണ്​ മഴ ശക്​തം. കഴിഞ്ഞ ദിവസങ്ങളിൽ എത്ര മഴ പെയ്​തുവെന്നതി​​െൻറ കണക്ക്​ എൻ.സി.എം. ശേഖരിച്ചുകൊണ്ടിരിക്കുകയാണ്​. മഴ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ പർവ്വതപ്രദേശങ്ങളിലാണ്​ കൂടുതലും നടന്നത്​.

1990 ലാണ്​ യു.എ.ഇ. കൃത്രിമമഴ ആദ്യ ​െപയ്യിക്കുന്നത്​​. ഇൗ വർഷം ആദ്യവും കഴിഞ്ഞ വർഷം മാർച്ചിലും ഇതിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. എന്നാൽ ഇൗ പ്രവർത്തനം വഴി എത്ര മഴ അധികം പെയ്​തുവെന്ന്​ കണക്കാക്കാൻ ​സംവിധാനമില്ല. സ്വഭാവിക ഉപ്പ്​ മാത്രമാണ്​ കൃത്രിമമഴക്ക്​ ഉപയോഗിക്കുന്നതെന്നും അത്​ പരിസ്​ഥിതിക്കും മനുഷ്യ​​െൻറ ആരോഗ്യത്തിനും ദോഷകരമല്ലെന്നും എൻ.സി.എമ്മിലെ ഡോ. അഹമ്മദ്​ ഹുബൈബ്​ പറഞ്ഞു. 2030 ഒാടെ ലോകത്തെ പകുതി മനുഷ്യരും ജലക്ഷാമത്തി​​െൻറ പിടിയിൽ അകപ്പെടു​െമന്നാണ്​ ​െഎഷ്യരാഷ്​ട്ര സഭയുടെ പ്രവചനം. മഴയുടെയും ഭൂഗർഭ ജലത്തി​​െൻറയും ദൗർലഭ്യം ഏറെക്കുറഞ്ഞ യു.എ.ഇ. കഴിഞ്ഞ കുറെക്കാലമായി കടുത്ത പ്രതിസന്ധിയിലാണ്​. മഴ ​െപയ്യിക്കാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്തുന്നതിന്​ റിസർച്ച്​ പ്രോഗ്രാം ഫോർ റെയിൻ എൻഹാൻസ്​മ​െൻറ്​ എന്ന പദ്ധതിക്ക്​ 2015 ൽ തുടക്കമിട്ടിരുന്നു. ഏറ്റവും മികച്ച അഞ്ച്​ നിർദേശങ്ങൾക്ക്​ പ്രതിവർഷം 1.8 കോടി ദിർഹം ഗ്രാൻറായി നൽകും. വിജയികളെ ജനുവരിയിൽ പ്രഖ്യാപിക്കും. 

na18-cloud-seeding

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsclud seeding
News Summary - clud seeding-uae-gulf news
Next Story